കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്‌സിനെ പേടിക്കേണ്ട, സെക്‌സ് റോബോട്ടുകളുമായി വേശ്യാലയങ്ങള്‍ വരുന്നു...

  • By ഭദ്ര
Google Oneindia Malayalam News

ശാസ്ത്രത്തിന്റെ വളര്‍ച്ച റോബോട്ടുകളുടെ ലോകം നമ്മുക്ക് മുന്നില്‍ തുറന്ന് വെച്ചപ്പോള്‍ മനുഷ്യന് അപ്രാപ്യമായത് ഒന്നുമില്ലെന്ന് എഴുതപ്പെട്ടു. മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ മനുഷ്യനിര്‍മ്മിത വസ്തുവിനും സാധ്യമായി. മനുഷ്യന്റേതു മാത്രമായ സ്വകാര്യജീവിതത്തില്‍ വരെ റോബോട്ടുകള്‍ എത്തിനില്‍ക്കുന്നു.

റോബോട്ടുമായി സെക്‌സ് എന്നായിരുന്നു കുറച്ച് നാളുകള്‍ക്ക് മുമ്പുള്ള പഠനങ്ങള്‍. മനുഷ്യന്റെ വികാര വിചാരങ്ങള്‍ പോലും റോബോര്‍ട്ടിലേക്ക് പകര്‍ന്നു നല്‍കിയപ്പോള്‍ അതും അസാധ്യമായ കാര്യമല്ലെന്ന് നിസംശയം ശാസ്ത്രലോകം പറഞ്ഞു.

അതില്‍ നിന്നും വ്യത്യസ്തമായി റോബോര്‍ട്ട് വേശ്യാലയങ്ങള്‍ വരുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇതിന്റെ ആവശ്യകതയെക്കുറിച്ച് വാദഗതികള്‍ ഉയരുന്നുണ്ടെങ്കില്‍ പോലും പഠനങ്ങള്‍ പറയുന്ന കാരങ്ങള്‍ ഇവയാണ്. തുടര്‍ന്ന് വായിക്കൂ...

സെക്‌സ് റോബോട്ടുകള്‍

സെക്‌സ് റോബോട്ടുകള്‍


മനുഷ്യന് പകരം വെയ്ക്കാന്‍ മനുഷ്യന് മാത്രം കഴിയുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് സെക്‌സ്. വേശ്യാവൃത്തി ഒരു നീചപ്രവൃത്തിയായി സമൂഹത്തില്‍ കാണുന്നവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായൊരു കാഴ്ച്ചപാട് സൃഷ്ടിക്കാനാണ് സെക്‌സ് റോബോട്ടുകളുടെ വരവ്.

റോബോര്‍ട്ട് വേശ്യാലയങ്ങള്‍

റോബോര്‍ട്ട് വേശ്യാലയങ്ങള്‍


ലൈംഗിക പീഡനത്തിന്റെ ഇരകള്‍ ലിംഗഭേദമില്ലാതെ വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ റോബോട്ട് വേശ്യാലയങ്ങള്‍ കുറ്റവിമുക്തമായൊരു സമൂഹത്തെ സമ്മാനിക്കും എന്നാണ് ശാസ്ത്രലോകം പറയുന്നത്.

കുറ്റബോധമില്ലാത്ത ബിസിനസ്സ്

കുറ്റബോധമില്ലാത്ത ബിസിനസ്സ്


സെക്‌സ് വില്‍ക്കപ്പെടുന്നിടത്തോളം കാലം റോബോട്ട് വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കും. ലൈംഗികതയ്ക്ക് വേണ്ടി ശരീരം വില്‍ക്കപ്പെടുമ്പോഴുള്ള കുറ്റബോധം റോബോട്ട് ബിസിനസ്സില്‍ വേണ്ടത്രെ...

ചുവന്ന തെരുവുകള്‍ നമ്മുക്ക് വേണ്ട

ചുവന്ന തെരുവുകള്‍ നമ്മുക്ക് വേണ്ട


സെക്‌സ് വില്‍ക്കപ്പെടുന്ന ചുവന്ന തെരുവുകള്‍ ഇതോടെ തുടച്ച് മാറ്റപ്പെടും. 2050 ഓടെ ചുവന്ന തെരുവുകള്‍ ഭരിക്കുന്നത് സെക്‌സ് റോബോട്ടുകളായിരിക്കും.

സെക്‌സ് റോബോട്ട് ക്ലബുകള്‍

സെക്‌സ് റോബോട്ട് ക്ലബുകള്‍


വെല്ലിംങ്ടണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സെക്‌സ് റോബോട്ട് ക്ലബുകളില്‍ എല്ലാതരത്തിലുള്ള സെക്ഷ്വല്‍ ആവശ്യങ്ങളും സാധിക്കും. സെക്ഷ്വല്‍ മസാജ്, ലാപ് ഡാന്‍സ്, എന്നിങ്ങനെ എല്ലാം.

നിയമസാധ്യത

നിയമസാധ്യത


സിറ്റി കൗണ്‍സിലിന്റെ നിയമാനുസൃതമായ അനുവാദത്തോടെയായിരിക്കും ഇത്തരം ക്ലബുകള്‍ പ്രവര്‍ത്തിക്കുക.

നിയന്ത്രിക്കുന്നത്

നിയന്ത്രിക്കുന്നത്


മനുഷ്യരഹിത പ്രവര്‍ത്തന ക്ലബുകളായിരിക്കും ഇവ. ആന്‍ഡ്രായിഡ് സംവിധാനത്തിന്റെ സഹായത്തോടെയായിരിക്കും ഇവ പ്രവര്‍ത്തിക്കുന്നത്.

ശാരീരിക പ്രശ്‌നങ്ങളോ, എച്ച്‌ഐവിയെയോ ഭയക്കേണ്ട

ശാരീരിക പ്രശ്‌നങ്ങളോ, എച്ച്‌ഐവിയെയോ ഭയക്കേണ്ട


മനുഷ്യ ലൈംഗികതയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന രോഗമാണ് എച്ച്‌ഐവി. എന്നാല്‍ ഇതിനെ ഭയക്കേണ്ടതില്ലെന്നാണ് സെക്‌സ് റോബോര്‍ട്ടുകളുടെ പ്രത്യേകത. ബാക്ടീരിയയെ പ്രതിരോധിക്കുന്ന ഫൈബറു കൊണ്ടും ഹ്യൂമണ്‍ ഫഌവിഡുക്കൊണ്ടുമായിരിക്കും നിര്‍മ്മിക്കുന്നത്.

സെക്‌സ് ഇന്‍ഡസ്ട്രിയെ തുടച്ചുമാറ്റും

സെക്‌സ് ഇന്‍ഡസ്ട്രിയെ തുടച്ചുമാറ്റും


ലോകത്ത് നടക്കുന്ന മനുഷ്യ കടത്തും ലൈംഗിക തൊഴിലാളികളും സെക്‌സ് ബിസിനസ്സില്‍ നിന്നും തുടച്ചുനീക്കപ്പെടും എന്നാണ് സെക്‌സോളജിസ്റ്റായ യീമാനും മാര്‍സും പറയുന്നത്.

സാങ്കേതിക വിദ്യയെ പ്രണയിക്കുന്ന കാലം ദൂരെയല്ല

സാങ്കേതിക വിദ്യയെ പ്രണയിക്കുന്ന കാലം ദൂരെയല്ല


മനുഷ്യന്‍ മനുഷ്യനെ പ്രണയിക്കുന്ന കാലത്തിന് പകരം മനുഷ്യന്‍ സാങ്കേതിക വിദ്യയെ പ്രണയിക്കുന്ന കാലം വിദൂരമല്ല.

മനുഷ്യനുമായി ഇത്രയ്ക്ക് സമാനതകളോ

മനുഷ്യനുമായി ഇത്രയ്ക്ക് സമാനതകളോ


റോബോട്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനുഷ്യനുമായി എത്രമാത്രം സമാനതകളുണ്ടാകും എന്ന് സംശയിക്കേണ്ട. മനുഷ്യന് സമാനമായ ചര്‍മ്മം, ഫഌക്‌സിബിയായ ശരീരം എന്നിങ്ങനെ പലതും സമാനമാണ്.

2050 റോബോട്ട് വിവാഹങ്ങള്‍ നടക്കുമെന്ന് പഠനങ്ങള്‍

2050 റോബോട്ട് വിവാഹങ്ങള്‍ നടക്കുമെന്ന് പഠനങ്ങള്‍


2050 ഓടെ റോബോട്ടുമായി വിവാഹങ്ങള്‍ വരെ നടക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് എക്‌പേര്‍ട്ടായ ഡേവിഡ് ലെവിയാണ് അദ്ദേഹത്തിന്റെ പുസ്തകമായ ലൗ ആന്‍ഡ് സെക്‌സ് വിത്ത് റോബോട്ടില്‍ പറയുന്നത്.

എന്തുകൊണ്ട് പ്രണയിച്ചു കൂടാ

എന്തുകൊണ്ട് പ്രണയിച്ചു കൂടാ


നമ്മള്‍ ഉപയോഗിക്കുന്ന ബോള്‍ പെന്‍ മുതല്‍, കാര്‍, മൊബൈല്‍, ഡ്രസ്സ് എന്നിവയോടു പോലും അമിതമായ അടുപ്പം തോന്നാറുണ്ട്. പിന്നെ എന്തുക്കൊണ്ട് റോബോട്ടുകളെ പ്രണയിച്ചു കൂടാ...

ചിലവുകള്‍ താങ്ങുമോ

ചിലവുകള്‍ താങ്ങുമോ


സെക്‌സ് റോബോര്‍ട്ട് പാര്‍ലറുകള്‍ക്ക് 10,000 ഡോളറാണ് എന്‍ട്രി ഫീസ് ആയി കണക്കാക്കുന്നത്.

മനുഷ്യബന്ധങ്ങള്‍ ഇല്ലാതാകുമോ

മനുഷ്യബന്ധങ്ങള്‍ ഇല്ലാതാകുമോ


എല്ലാം യന്ത്രനിര്‍മ്മിതമാകുന്ന കാലത്ത് മനുഷ്യ ബന്ധങ്ങള്‍ ഇല്ലാതാകുമോ എന്നും സമൂഹം ഭയക്കേണ്ടിയിരിക്കുന്നു.

English summary
Robot has been built for sexual purposes. However, there already exists a niche but lucrative industry in creating realistic sex dolls. California-based Abyss Creations has a line of RealDolls, humanoid figures with high-quality silicone skin and moveable limbs, fully customisable in different skin tones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X