കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത്യജീവിതത്തിലെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകിലുള്ള യുക്തി എന്താണെന്ന് അറിയണ്ടേ?

  • By ഭദ്ര
Google Oneindia Malayalam News

നിത്യ ജീവിതത്തില്‍ നമ്മള്‍ പാലിച്ചു പോരുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. ഇതിനു പുറകിലെ യുക്തിയെന്തെന്ന് ആലോചിച്ചിട്ടുണ്ടോ?

നിങ്ങള്‍ ഈശ്വര വിശ്വാസികളാണോ, എങ്കില്‍ ശരീരത്തില്‍ പച്ചകുത്തുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ അറിയുക!!നിങ്ങള്‍ ഈശ്വര വിശ്വാസികളാണോ, എങ്കില്‍ ശരീരത്തില്‍ പച്ചകുത്തുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ അറിയുക!!

അന്ധവിശ്വാസങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനു പുറകിലുള്ള കാരണത്തെ അറിയാന്‍ തുടര്‍ന്നു വായിക്കൂ...

ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്

ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്


ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നൂറ്റാണ്ടുകളായി വിലക്കിയിരിക്കുന്ന കാര്യമാണ്. ഇത്തരം സമയത്ത് സ്ത്രീകളുടെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യത്യസ്തമായിരിക്കും. മാത്രമല്ല അമിതമായ വയറുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടും. പണ്ടു കാലത്ത് സ്ത്രീകള്‍ സാനിറ്ററി നാപ്കിന് പകരം തുണികളാണ് ഉപയോഗിച്ചിരുന്നത്. ഇത് വേണ്ടെത്ര വൃത്തി നല്‍കിലായിരുന്നു. മാത്രമല്ല, ഈ സമയത്തുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും പുറത്തേക്ക് പോകുന്നതിന്‍ നിന്നം വിലക്കുകയും ചെയ്യുന്നത്.

വടക്കു ദിശയിലേക്ക് തല വെച്ചുറങ്ങരുത്

വടക്കു ദിശയിലേക്ക് തല വെച്ചുറങ്ങരുത്


ഇതൊരു ശാസ്ത്രസത്യമാണ്. ഭൂമിയുടെ തെക്കുനിന്നും വടക്കോട്ടുള്ള ശക്തമായ കാന്തവലയം വടക്കോട്ട് തലവച്ചുകിടക്കുന്നയാളിന്റെ തലച്ചോറിലേക്കുള്ള രക്ത സംക്രമണത്തെ പ്രതികൂലമായി ബാധിക്കുന്നു.തുടര്‍ച്ചയായി ഇത് സംഭവിച്ചാല്‍ നേരം വെളുത്ത് എഴുന്നേള്‍ക്കുബോള്‍ ഓര്‍മ്മയില്‍ സുക്ഷിച്ചപലതും മറന്നുപോയെന്ന് വരാം.ഉന്മേഷം ഇല്ലാതാകാം.

മരണാനന്തര ചടങ്ങില്‍ പങ്കെടുത്താല്‍ കുളിക്കണം

മരണാനന്തര ചടങ്ങില്‍ പങ്കെടുത്താല്‍ കുളിക്കണം


മരണാനന്തര ചടങ്ങില്‍ പങ്കെടുത്താല്‍ കുളിക്കണം എന്നു പറയുന്നതില്‍ ശാസ്ത്രം കൂടിയുണ്ട്. മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ശരീരം സാവധാനം അഴുകാന്‍ തുടങ്ങും. ഇതിനായി ശരീരത്തില്‍ ബാക്ടീരിയകള്‍ രൂപം കൊള്ളാന്‍ തുടങ്ങും. അസുഖം ബാധിച്ച് മരിക്കുന്ന വ്യക്തിയാണെങ്കില്‍ ബാക്ടീരിയകള്‍ പരക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാലാണ് ചടങ്ങിന് ശേഷം കുളിക്കണം എന്ന് പറയുന്നത്.

തുളസിയെ ആരാധിക്കണം

തുളസിയെ ആരാധിക്കണം


പണ്ടു കാലത്ത് എല്ലാ വീടിനു മുന്നിലും തുളസി തൈകള്‍ വെച്ചു പിടിപ്പിക്കുകയും ഇവയെ ആരാധിക്കുകയും ചെയ്തിരുന്നു. ഇതിന് പുറകില്‍ ശാസ്ത്രീയമായൊരു അടിത്തറയുണ്ട്. ബാക്ടീരകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ഘടകം തുളസിയില്‍ അടങ്ങിയിരിക്കുന്നു. ഇത് വീട്ടിലേക്ക് കൊതുകും മറ്റു പ്രാണികളും കടക്കുന്നത് തടയുന്നു.

വീട്ടിലേക്ക് വവ്വാല്‍ പ്രവേശിച്ചാല്‍ മരണം സംഭവിക്കും

വീട്ടിലേക്ക് വവ്വാല്‍ പ്രവേശിച്ചാല്‍ മരണം സംഭവിക്കും


ശരീരത്തിന് ഹാനികരമായ ബാക്ടീരിയകളെ വഹിക്കുന്ന ജന്തുവാണ് വവ്വാല്‍. ഇത് വീട്ടിലേക്ക് പ്രവേശിക്കുന്നത് അണുകളെ ക്ഷണിച്ച് വരുത്തും, മാത്രമല്ല പണ്ടു കാലത്ത് ഇത്തരം ബാക്ടീരിയകള്‍ ബാധിച്ച് ആളുകള്‍ മരിച്ചിട്ടുണ്ട്. ഇതു കാരണമാണ് വവ്വാല്‍ വീട്ടിലേക്ക് പ്രവേശിച്ചാല്‍ മരണം സംഭവിക്കും എന്നു പറയുന്നത്.

English summary
Do you know the logic behind these superstitions?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X