കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളൊരു പുരുഷനാണെങ്കില്‍ ഇത്തരം ഗുരുതര ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയരുത്..

  • By ഭദ്ര
Google Oneindia Malayalam News

ജോലി തിരക്കില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.

പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുന്ന പല രോഗ ലക്ഷണങ്ങളും പിന്നീട് വലിയ രോഗങ്ങളിലേക്കാണ് നയക്കുന്നത്. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് നോക്കൂ..

വൃഷണത്തിൽ വേദന

വൃഷണത്തിൽ വേദന


പുരുഷന്റെ വൃഷണത്തില്‍ വരുന്ന വേദന പലപ്പോഴും ചികിത്സിക്കാതെ ശ്രദ്ധിക്കാതെ പോകുന്ന രോഗ ലക്ഷണമാണ്. വൃക്ഷണത്തില്‍ നീരോ വീക്കമോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന വരുന്നത്. ഇത് പലപ്പോഴും കാന്‍സറിന് വഴിതെളിക്കും.

നീണ്ടു നില്‍ക്കുന്ന ചുമ

നീണ്ടു നില്‍ക്കുന്ന ചുമ


ഒരുപാടു നേരം നീണ്ടു നില്‍ക്കുന്ന ചുമ ശ്വാസകോശ കാന്‍സറിന്റെയോ തൈറോയ്ഡ് കാന്‍സറിന്റെയോ ലക്ഷണമായിരിക്കാം.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ


ഉറക്കം നഷ്ടപ്പെടുത്തി ജോലി ചെയ്യുന്നത് തുടക്കത്തില്‍ പ്രശ്‌നങ്ങളൊന്നും കാണിക്കില്ല, എന്നാല്‍ പിന്നീട് മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുകയും ചെയ്യും.

നെഗറ്റീവ് ചിന്താഗതി

നെഗറ്റീവ് ചിന്താഗതി


എപ്പോഴും നെഗറ്റീവ് ചിന്താഗതി മാറ്റി നിര്‍ത്തണം. ജീവതത്തില്‍ സംഭവിക്കാനിരിക്കുന്ന നല്ല കാര്യങ്ങള്‍ പോലും മോശമായി ഭവിക്കും. ഇത് ജോലിയെയും കുടുംബ ജീവിതത്തെയും തകിടം മറിക്കും.

സിഗരറ്റ് നിങ്ങള്‍ക്ക് ആശ്വാസം തരുന്നുണ്ടോ

സിഗരറ്റ് നിങ്ങള്‍ക്ക് ആശ്വാസം തരുന്നുണ്ടോ


സിഗരറ്റിന്റെ ഉപയോഗം നിങ്ങള്‍ക്ക് ആശ്വാസം തരുന്നുണ്ടെങ്കില്‍ സിഗരറ്റിന് നിങ്ങള്‍ അടിമപ്പെട്ടു തുടങ്ങി എന്നാണ് ലക്ഷണം. ഇത് വൈകാതെ നിങ്ങളെ കാന്‍സര്‍ രോഗിയാക്കി മാറ്റും.

സ്ഥിരം മദ്യപാനിയാണോ

സ്ഥിരം മദ്യപാനിയാണോ


സ്ഥിരമായി മദ്യപിക്കുന്നത് നിങ്ങളുടെ ആയുസിനെ വെട്ടി ചുരുക്കും. പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ശീലം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്.

മലമൂത്ര വിസര്‍ജന പ്രശ്‌നങ്ങള്‍

മലമൂത്ര വിസര്‍ജന പ്രശ്‌നങ്ങള്‍


മലമൂത്ര വിസര്‍ജന സമയതുണ്ടാകുന്ന തടസങ്ങളും വേദനകളും കിഡ്‌നി, കരള്‍, പ്രമേഹം, മൂലക്കുരു എന്നീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. മൂത്രാശയ കല്ലിനും സാധ്യത ഏറെയാണ്. തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്.

സ്ഥിരമായി പുറം വേദന

സ്ഥിരമായി പുറം വേദന


നട്ടെല്ലിന് താഴെയായി സ്ഥിരമായി വേദന കാണുന്നു എങ്കില്‍ കിഡ്‌നിയില്‍ കല്ലുണ്ടാകാന്‍ സാധ്യതയുണ്ട്. കൂടെ ഛര്‍ദിയും പനിയും പ്രകടമാകും.

വായ്‌നാറ്റം

വായ്‌നാറ്റം


വായ്‌നാറ്റത്തെ നിസാരമായി തള്ളികളയുന്ന രോഗലക്ഷണമാണ്. എന്നാല്‍ ഇത് കിഡ്‌നി രോഗത്തിന്റെ ലക്ഷണമായി കണക്കാകുന്നു.

വിട്ടുമാറാത്ത തലവേദന

വിട്ടുമാറാത്ത തലവേദന


തലവേദന വിട്ടുമാറാത്തത് തലച്ചോറിനെ ബാധിക്കുന്ന എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. തലവേദന കണ്ടാന്‍ വേദന സംഹാരി കഴിച്ച് ഒഴിവാക്കുന്ന ശീലം ഉപേക്ഷിച്ച് വിദഗ്ദ ഡോക്ടര്‍മാരുടെ ചികിത്സ തേടുക.

ഷോള്‍ഡര്‍ വേദന

ഷോള്‍ഡര്‍ വേദന


സ്ഥിരമായി ഷോള്‍ഡര്‍ വേദന വരുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

ചൊറിച്ചല്‍

ചൊറിച്ചല്‍


ത്വക്കില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് കിഡ്‌നി,വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ക്കായിരിക്കും.

English summary
Here's a list of 11 signs that no man should ignore because they are dangerous as hell! If you have any one of the signs from the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X