കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂസ് ഉപയോഗിച്ച് ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്ന് പഠനം

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഗുളികകള്‍ സാധാരണ വെള്ളം ഉപയോഗിച്ചാണ് കഴിക്കുന്നത്. എന്നാല്‍ കയ്പ്പുള്ള ഗുളികകള്‍ കഴിക്കാന്‍ ജ്യൂസിന്റെ സഹായം തേടുന്നവര്‍ കുറവല്ല. ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്.

അധ്യാപികയുടെ പീഡനം സഹിക്കാതെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുഅധ്യാപികയുടെ പീഡനം സഹിക്കാതെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ജൂസിലെ ലവണങ്ങള്‍ക്ക് ഗുളികകളിലെ ലവണങ്ങള്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൈപര്‍ടെന്‍ഷന്‍, ഹൃദയാഘാതം എന്നിവ വളരെ വേഗത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

birthcontrolpil

ഏതെല്ലാം ഗുളികകള്‍ ജൂസില്‍ കഴിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് സാധാരണക്കാര്‍ക്ക് ഇല്ലാത്ത പക്ഷം ഗുളികകള്‍ വെള്ളത്തിന്റെ സഹായത്തോടെ മാത്രം കഴിക്കണം എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

ഒമാന്‍: സുന്നത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് 9 മാസം പ്രായമായ കുഞ്ഞ് മരിച്ചുഒമാന്‍: സുന്നത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു

അലര്‍ജി പോലുള്ള രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ ഒരിക്കലും ജൂസുകളില്‍ കഴിക്കരുതെന്നും ഇത് മരുന്നിന്റെ ഗുണത്തെ നഷ്ടപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
IMA says washing down pills with juice makes the medicine less effective.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X