കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനം ആരോഗ്യത്തിന് പൂര്‍ണമായും ഹാനികരമല്ല, ആരോഗ്യകരമായും ഉപയോഗിക്കാം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ മദ്യത്തിന്റെ നല്ലൊരു വശവും നമ്മള്‍ അറിഞ്ഞിരിക്കണം.

  • By ഭദ്ര
Google Oneindia Malayalam News

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ മദ്യത്തിന്റെ നല്ലൊരു വശവും നമ്മള്‍ അറിഞ്ഞിരിക്കണം. മദ്യമെന്ന ലഹരി പദാര്‍ത്ഥം വിഷ പദാര്‍ത്ഥമായി മാറിയത് ഉപയോഗത്തിന്റെ അളവിലും ചേര്‍ക്കുന്ന രാസവസ്തുക്കളിലും വന്ന വ്യത്യാസമായിരുന്നു.

മദ്യം കൃത്യമായ അളവില്‍ ഉപയോഗിച്ചാല്‍ ഗുണമുള്ളൊരു വശം കൂടിയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും രണ്ട് പ്രശ്‌നങ്ങളാണ് മദ്യത്തിന്റെ അനന്തരഫലം മൂലമുണ്ടാകുന്ന അസുഖങ്ങളും അമിതവണ്ണം മൂലമുണ്ടാകുന്ന അസുഖങ്ങളും. രണ്ടും പരിഹരിക്കാന്‍ മദ്യത്തിന് മാത്രമേ സാധിക്കൂ.. തുടര്‍ന്ന് വായിക്കൂ...

മദ്യത്തിന് ദോഷം മാത്രമല്ല, ഗുണവുമുണ്ട്

മദ്യത്തിന് ദോഷം മാത്രമല്ല, ഗുണവുമുണ്ട്


മദ്യത്തിന്റെ ദോഷ വശങ്ങള്‍ മാത്രം കേട്ടിട്ടുള്ളവര്‍ക്ക് പുതിയ അറിവാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ദോഷ വശങ്ങള്‍ക്കപ്പുറത്ത് നല്ലൊരു വശം കൂടിയുണ്ടെന്നാണ് 2010ല്‍ അച്ചീവ്‌സ് ഓഫ് ഇന്റ്‌റേണല്‍ മെഡിസിന്‍ പറയുന്നത്.

 മദ്യത്തിന്റെ ഗുണങ്ങള്‍

മദ്യത്തിന്റെ ഗുണങ്ങള്‍


കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നേരിടുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഇത് നിയന്ത്രിക്കാന്‍ മദ്യത്തിന്റെ കൃത്യമായ അളവിന് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

 സ്ത്രീകള്‍ക്ക് ഉപയോഗപ്രദമാകുന്നത്

സ്ത്രീകള്‍ക്ക് ഉപയോഗപ്രദമാകുന്നത്


അമിതവണ്ണമുള്ള സ്ത്രീകള്‍ ദിവസത്തില്‍ രണ്ട് ക്ലാസ് മദ്യം കഴിച്ചാല്‍ വണ്ണം വെയ്ക്കുന്നത് തടയാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

 ദിവസവുമുള്ള മദ്യപാനം ഒഴിവാക്കുക

ദിവസവുമുള്ള മദ്യപാനം ഒഴിവാക്കുക


സ്ഥിരമായി അമിതമായി മദ്യപിക്കുന്ന അളവ് വ്യത്യാസപ്പെടുത്തണം. ആഴ്ചയുടെ അവസാനത്തില്‍ മദ്യപിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവില്‍ വ്യത്യാസം വരുത്തും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിലൂടെ വണ്ണം വെയ്ക്കുന്നത് തടയാന്‍ സാധിക്കും.

ഒഴിവാക്കേണ്ടത്

ഒഴിവാക്കേണ്ടത്


മധുരമുള്ള കോക്ക്‌ടെയ്‌ലുകളും ക്രാഫ്ഫ്റ്റ് ബിയറുകളും ഒഴിവാക്കാന്‍ ശ്രമിക്കുക.

 വൈനുകള്‍ കഴിക്കുമ്പോള്‍

വൈനുകള്‍ കഴിക്കുമ്പോള്‍


വൈറ്റ് വൈനുകളില്‍ റെഡ് വൈനുകളിലേക്കാള്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലായിരിക്കും. റെഡ് വൈനുകളില്‍ ആന്റിഓക്‌സിഡന്റ് കണ്ടന്റും. റെഡ് വൈന്‍ കഴിക്കുമ്പോള്‍ കൊഴുപ്പുള്ള സെല്ലുകളുടെ വളര്‍ച്ചയെ തടയുകയും മന്ദഗതിയില്‍ ആകുകയും ചെയ്യുന്നു. വൈന്‍ തിരഞ്ഞെടുക്കുന്നവര്‍ റെഡ് വൈന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

മദ്യം വിഷമാകുന്നത്

മദ്യം വിഷമാകുന്നത്


മദ്യം വിഷമായി മാറുന്നത് ഉപയോഗിക്കുന്ന വസ്തുവിന്റെ ക്വാണ്ടിറ്റിയും ക്വാളിറ്റിയും അടിസ്ഥാനപ്പെടുത്തിയിരിക്കും. അമിതമായി മദ്യപിക്കുന്ന ശീലം നിങ്ങളെ കൊല്ലുക തന്നെ ചെയ്യും.

English summary
Alcohol has long been portrayed as the devil’s juice with regards to weight loss. Beer bellies, drunken munchies, empty calories...we’ve heard it all. But pop the champagne corks, because there’s another side to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X