കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയംഭോഗത്തിനെതിരെ ഈ അമ്മമാര്‍... ഫേസ്ബുക്ക് കൂട്ടായ്മ കണ്ടാല്‍ ഞെട്ടും ഞെട്ടിത്തരിക്കും!

ഫേസ്ബുക്കിലെ ക്രിസ്ത്യന്‍ മദേഴ്‌സ് എഗൈന്‍സ്റ്റ് മാസ്റ്റര്‍ബേഷന്‍ എന്ന കമ്യൂണിറ്റി പറയുന്നത് നോക്കിയാല്‍ സ്വയംഭോഗം വിശ്വാസത്തിന് നിരക്കാത്തതാണ്.

  • By Kishor
Google Oneindia Malayalam News

സ്വയംഭോഗം പാപമാണോ. ആണെന്ന് പറയുന്നവരുണ്ട്. അല്ലെന്ന് പറയുന്നവരുണ്ട്. ഇതൊക്കെ വെറും പറച്ചില്‍ മാത്രമാണെന്നും മാനസിക പിരിമുറുക്കം മുതല്‍ മൂത്രാശയ കാന്‍സറിനെ തടയാന്‍ വരെ സ്വയം ഭോഗം കൊണ്ട് സാധിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Read Also: 19കാരി പട്ടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത് 4 തവണ.. വീഡിയോ പരിശോധിച്ച കോടതി കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച!

ഫേസ്ബുക്കിലെ ക്രിസ്ത്യന്‍ മദേഴ്‌സ് എഗൈന്‍സ്റ്റ് മാസ്റ്റര്‍ബേഷന്‍ എന്ന കമ്യൂണിറ്റി പറയുന്നത് നോക്കിയാല്‍ സ്വയംഭോഗം വിശ്വാസത്തിന് നിരക്കാത്തതാണ്. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി നരകത്തിലേക്ക് എത്തിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഫേസ്ബുക്കില്‍ വന്‍ ചര്‍ച്ചകളാണ് ഈ കമ്യൂണിറ്റിയെ ചുറ്റിപ്പറ്റി നടക്കുന്നത്.

ഒരു ട്രോളോടെ തുടങ്ങാം

ഒരു ട്രോളോടെ തുടങ്ങാം

യേശുദേവാ എന്തൊക്കെയാണ് ഈ പാപികള്‍ നിന്നെക്കൊണ്ടു പറയുന്നത്. ഇതൊക്കെയും നീ ഏറ്റെടുക്കുന്ന പണിയാണോ. - നിങ്ങള്‍ സ്വയംഭോഗത്തിന് അടിമകളാണെങ്കില്‍ അതില്‍ നിന്നും മുക്തനാകാന്‍ ഞാന്‍ നിങ്ങളെ സഹായിക്കാം എന്ന് യേശുവിന്റെ ഫോട്ടോ വെച്ച് നടക്കുന്ന പ്രചാരണങ്ങളെ ട്രോള്‍ ചെയ്യുകയാണ് ഇവിടെ ആളുകള്‍. ഇരുപത്തയ്യായിരം ഷെയറുകളാണ് ഒറിജിനല്‍ പോസ്റ്റിനുള്ളത്.

പ്രശസ്തമായ ഈ ചിത്രം

പ്രശസ്തമായ ഈ ചിത്രം

ആയിരക്കണക്കിന് ലൈക്കുകളും കാല്‍ലക്ഷത്തോളം ഷെയറുകളുമുള്ള ഈ ചിത്രത്തോടൊപ്പമാണ് ഈ ഗ്രൂപ്പ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ശ്രദ്ധേയമായത്. സ്വയംഭോഗം ചെയ്യാത്തവര്‍ താഴെ വീഴുമ്പോള്‍ രക്ഷിക്കാന്‍ ക്രിസ്തു ഉണ്ടാകുമെന്നും സ്വയംഭോഗം ചെയ്യുന്നവര്‍ വീഴുമ്പോള്‍ അവരെ പിടിക്കാന്‍ ആരും ഉണ്ടാകില്ല എന്നുമാണ് പോസ്റ്റ് പറയുന്നത്. നിങ്ങളുടെ വിധി നിങ്ങള്‍ തീരുമാനിക്കൂ എന്നൊരു മുന്നറിയിപ്പുമുണ്ട് കൂടെ.

കൊലപാതകമാണ് പോലും

കൊലപാതകമാണ് പോലും

എന്തുകൊണ്ടാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ സ്വയംഭോഗത്തെ എതിര്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ മറുപടി ഇതാണ്. സ്വയംഭോഗത്തിലൂടെ നടക്കുന്നത് കൊലപാതകമാണ്. ഭൂമിയില്‍ ജനിച്ചുവീഴാന്‍ അവകാശമുള്ള കുഞ്ഞുങ്ങളെയാണത്രെ സ്വന്തമായി സന്തോഷം അനുഭവിക്കുന്നവര്‍ കൊന്നുകളയുന്നത്. - ഇതാണ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചയുടെ ഒരു സാംപിള്‍.

എത്രയധികം ആളുകള്‍

എത്രയധികം ആളുകള്‍

ആയിരക്കണക്കിന് പേര്‍ ഈ ചിന്താഗതിയെ പിന്തുണക്കുന്നു എന്നതാണ് രസകരം. 73,412 പേരാണ് ഈ പേരിലുള്ള ഒരു ഗ്രൂപ്പിലെ അംഗസംഖ്യ. ഇത് പോലെ ഇതേ പേരില്‍ പല ഗ്രൂപ്പുകളുണ്ട്. എല്ലാത്തിലും ഇഷ്ടം പോലെ ആളുകളും. എല്ലായിടത്തും നടക്കുന്നത് സ്വയംഭോഗത്തിനെതിരായ പ്രചാരണം തന്നെ. സ്വയംഭോഗം തെറ്റാണെന്നും പാപമാണെന്നും പറയുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യലാണ് പ്രധാന പണി.

സ്വയംഭോഗം കൊണ്ട് ദോഷമോ

സ്വയംഭോഗം കൊണ്ട് ദോഷമോ

സ്വയം ഭോഗം ഒരു തെറ്റാണെന്ന് പല മതങ്ങളും പഠിപ്പിക്കാറുണ്ട്. സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത് കൂടുതലും പുരുഷന്മാരാണെന്നും ഇതിന്റെ ഗുണ ദോഷങ്ങള്‍ കൂടുതലായും ബാധിക്കുന്നത് പുരുഷന്മാരെയാണെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. നൈസര്‍ഗ്ഗികവും,ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവര്‍ത്തിയാണിത്. സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല.

അവസാനിക്കാത്ത ചര്‍ച്ചകള്‍

അവസാനിക്കാത്ത ചര്‍ച്ചകള്‍

സ്വയംഭോഗം ചെയ്യുന്നത് നല്ലതാണൊ അത് കൊണ്ട് ശരീരത്തിന് ദോഷമാണോ എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ചര്‍ച്ചയല്ല. അത് ഒരിക്കലും തീരാനും പോകുന്നില്ല. സ്വയം ഭോഗത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട് എന്നതാണ് സത്യം. മാനസിക പിരിമുറുക്കം കുറക്കാനൊക്കെ സ്വയം ഭോഗത്താല്‍ സാധിക്കുമെങ്കിലും അമിതമായാല്‍ അത് ദോഷമായി ബാധിക്കുകയും ചെയ്യും.

ഇവയാണ് ആ തെറ്റിദ്ധാരണകള്‍

ഇവയാണ് ആ തെറ്റിദ്ധാരണകള്‍

സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും നിലവിലുണ്ട്. സ്വയംഭോഗം ഒരു മാനസികരോഗമോ രതിവൈകൃതമോ ആണെന്ന തെറ്റിദ്ധാരണ സര്‍വ്വസാധാരണമാണ്. വിശേഷിച്ച് പൊതുസ്ഥലങ്ങളിലും മറ്റ് ആളുകളുടെ സാന്നിധ്യത്തിലും ചെറിയ കുട്ടികള്‍ സ്വയംഭോഗം ചെയ്യുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വലുതാകുന്തോറും ഇങ്ങനെ ഉണ്ടാകാറില്ല.

വന്ധ്യതയ്ക്ക് കാരണമാകുമോ

വന്ധ്യതയ്ക്ക് കാരണമാകുമോ

ശരീരത്തെ തളര്‍ത്തുമെന്നും സ്വയംഭോഗം വന്ധ്യത വരുത്തിവയ്ക്കുമെന്നുമുള്ളതാണ് പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണ. സ്വയംഭോഗം മൂലം മൂത്രനാളിയില്‍ അണുബാധ, മൂത്രത്തില്‍ പഴുപ്പ്, മൂത്രത്തില്‍ രക്തം ലൈംഗികാവയവങ്ങളില്‍ വീക്കം എന്നിവയുണ്ടാകാം എന്ന ധാരണ നിലനിന്നിരുന്നു.

മുഖക്കുരുവും രോമവളര്‍ച്ചയും

മുഖക്കുരുവും രോമവളര്‍ച്ചയും

സ്വയംഭോഗവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന തെറ്റിദ്ധാരണയാണ് മുഖക്കുരു വര്‍ദ്ധിക്കുമെന്നും ശാരീരിക രോമവളര്‍ച്ച കൂടുതലാകുമെന്നുമുള്ളത്. സ്വയംഭോഗ പ്രവര്‍ത്തികള്‍ അമിതമായ ലൈംഗിക താല്‍പര്യത്തിന്റെയോ ലൈംഗിക അരാജകത്വത്തിന്റെയോ ലക്ഷണമാണെന്നും പരക്കെ കരുതപ്പെടുന്നു. ലൈംഗികാവയവങ്ങളില്‍ ശസ്ത്രക്രിയ നടത്തി സ്വയംഭോഗത്തോടുള്ള താല്‍പര്യം കുറക്കാനും ശ്രമം നടന്നിട്ടുണ്ട്.

English summary
Facebook group discuss about masturbation and its side effects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X