കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാവശ്യ ഫ്രണ്ട് റിക്വസ്റ്റുകള്‍ക്ക് വിട: പീഡനം തടയാന്‍ ഫേസ്ബുക്കിന്‍റെ പുതിയ ഫീച്ചര്‍

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്കിലെ പീഡനങ്ങളെയും ഭീഷണികളും പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക്. അനാവശ്യ ഫ്രണ്ട് റിക്വസ്റ്റുകളെയും മെസേജുകളെയും പ്രതിരോധിക്കുന്നതിനുള്ള പുതിയ ഫീച്ചഫാണ് ഫേസ്ബുക്ക് ഏറ്റവും ഒടുവിലായി ആരംഭിച്ചിട്ടുള്ളത്. ഫേസ്ബുക്കില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന പീ‍ഡനങ്ങളെയും അതിക്രമങ്ങളെയും ചെറുക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

<strong>ശല്യക്കാരായ സുഹൃത്തുക്കളെ അനിശ്ചിത കാലത്തേയ്ക്ക് മ്യൂട്ട് ചെയ്യാം! ഫേസ്ബുക്കില്‍ സ്നൂസ് ബട്ടണ്‍!</strong>ശല്യക്കാരായ സുഹൃത്തുക്കളെ അനിശ്ചിത കാലത്തേയ്ക്ക് മ്യൂട്ട് ചെയ്യാം! ഫേസ്ബുക്കില്‍ സ്നൂസ് ബട്ടണ്‍!

കിടപ്പുമുറി വീടിന്‍റെ എവിടെയാവണം: കണ്ണാടിയും പെയിന്‍റിംഗും സ്ഥാപിച്ചാല്‍ ​എന്ത് സംഭവിക്കും!!

ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് എന്ന സംഘടനയും യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ നെറ്റ് വര്‍ക്ക് ടു എന്‍ഡ് ഡൊമസ്റ്റിക് വയലന്‍സ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ ആരംഭിച്ചിട്ടുള്ളത്. ഫേസ്ബുക്കില്‍ ശല്യക്കാരായ സുഹൃത്തുക്കള്‍, ഫേസ്ബുക്ക് പേജ്, ഗ്രൂപ്പ് എന്നിവയെ 30 ദിവസത്തേയ്ക്ക് മ്യൂട്ട് ചെയ്തുുവയ്ക്കാന്‍ സഹായിക്കുന്നതിന് ഫേസ്ബുക്ക് നേരത്തെ സ്നൂട്ട് ബട്ടണ്‍ ആരംഭിച്ചിരുന്നു. ഇതോടെ ന്യൂസ് ഫീഡില്‍ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കപ്പെടുകയാണ് ചെയ്യുക.

കന്നി രാശിയില്‍ ജനിക്കുന്നവര്‍ സത്യസന്ധരും വിശ്വസിക്കാവുന്നവരും: നിങ്ങളുടെ കുഞ്ഞിനെക്കുറിച്ചറിയാന്‍

 ഫ്രണ്ട് റിക്വസ്റ്റുകള്‍ക്ക് സംഭവിക്കുന്നത്

ഫ്രണ്ട് റിക്വസ്റ്റുകള്‍ക്ക് സംഭവിക്കുന്നത്


വ്യാജ അക്കൗണ്ടുകള്‍ എളുപ്പത്തില്‍ കണ്ടെത്തി ഓരോ ദിവസവും ബ്ലോക്ക് ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഫേസ്ബുക്ക് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ഫീച്ചര്‍. അനാവശ്യമെന്ന് കരുതുന്ന മെസേജുകളോ സംഭാഷണങ്ങളോ ഒറ്റത്തവണ ക്ലിക്ക് ചെയ്ത് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് ഓഫര്‍. ഇതോടെ അനാവശ്യ മെസേജുകള്‍ ഫില്‍ട്ടര്‍ ചെയ്ത ശേഷം മാത്രമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഇന്‍ബോക്സിലെത്തിക്കുക. അല്ലാത്ത മെസേജുകള്‍ തിരഞ്ഞെടുക്കപ്പെട്ട ഫോള്‍ഡറില്‍ സൂക്ഷിക്കുകയും ചെയ്യും. ഇതിന് പുറമേ മെസേജ് ലഭിക്കുന്ന ആള്‍ മെസേജ് വായിച്ചുവെന്ന് അയയ്ക്കുന്ന ആള്‍ അറിയാതിരിക്കാനുള്ള സൗകര്യവും ഈ ഫീച്ചറിലുണ്ട്.

 ആര്‍ക്കെല്ലാം ലഭിക്കും

ആര്‍ക്കെല്ലാം ലഭിക്കും

നിലവില്‍ വ്യക്തിഗത ചാറ്റുകള്‍ക്കാണ് ഇത് ബാധകമെങ്കിലും ഉടന്‍ തന്നെ ഗ്രൂപ്പ് ചാറ്റുകളിലേയ്ക്കും ഈ സംവിധാനം ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതരാണെന്ന ബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് ഫേസ്ബുക്ക് സൂചിപ്പിക്കുന്നത്.

 ബ്ലോക്ക് ചെയ്താല്‍ മാത്രം പോര!!!

ബ്ലോക്ക് ചെയ്താല്‍ മാത്രം പോര!!!

ഫേസ്ബുക്കിലെ ശല്യക്കാരെ പ്രതിരോധിക്കാന്‍ അവരെ ബ്ലോക്ക് ചെയ്ത് ശല്യം ഒഴിവാക്കുക എന്ന മാര്‍ഗ്ഗമാണ് നമുക്ക് മുന്‍പില്‍ ഉണ്ടായിരുന്നത്. അവരെ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ എത്തുന്നതും എന്തെങ്കിലും വാളില്‍ ഷെയര്‍ ചെയ്യുന്നതും നമ്മളെ ഫ്രണ്ട് ആയി ആഡ് ചെയ്യുന്നതും തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ബ്ലോക്ക് ചെയ്യുന്നതോടെ ഫേസ്ബുക്ക് വാളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെട്ട ആള്‍ക്ക് കാണാനും സാധിക്കില്ല.

 പരീക്ഷണാര്‍ത്ഥം സെപ്തംബറില്‍

പരീക്ഷണാര്‍ത്ഥം സെപ്തംബറില്‍


നേരത്തെ സെപ്തംബറില്‍ ഫേസ്ബുക്ക് പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയ ഫീച്ചറാണ് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനൊരുങ്ങുന്നത്. ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് സോഷ്യല്‍ മീഡിയ ഭീമന്‍റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഉള്‍പ്പെടെയുള്ള അലേര്‍ട്ടുകളും ഇതോടെ ന്യൂസ് ഫീഡില്‍ ലഭിക്കുന്നത് ഇല്ലാതാവും.

സ്നൂസ് ബട്ടണ്‍ എന്തിന്

സ്നൂസ് ബട്ടണ്‍ എന്തിന്


ഒരു വ്യക്തിയെ അണ്‍ഫോളോ ചെയ്യുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് ഒരു വ്യക്തിയെ മ്യൂട്ട് ചെയ്യുന്നതോടെ ലഭിക്കുക. അണ്‍ഫ്രണ്ട് ചെയ്യാതെ ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നോ പേജില്‍ നിന്നോ ലഭിക്കുന്ന അപ്ഡേറ്റുകള്‍ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. അണ്‍ഫോളോ ചെയ്യുന്നതിന് പകരം പ്രൊഫൈലില്‍ സ്നൂസ് എന്ന ബട്ടണ്‍ കൂടി പ്രത്യക്ഷപ്പെടും. ഇതില്‍ മ്യൂട്ട് ചെയ്യേണ്ട കാലയളവും രേഖപ്പെടുത്തിയിരിക്കും.

ഓപ്ഷന്‍ എവിടെ!

ഓപ്ഷന്‍ എവിടെ!


ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ വലതുവശത്ത് മുകളിലായി ഡ്രോപ്പ് ഡൗണ്‍ മെനുവിലാണ് ഈ ഓപ്ഷന്‍ പ്രത്യക്ഷപ്പെടുക. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്ഷന്‍ പുറത്തിറക്കുന്നതെന്ന് ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കരുതെന്ന് കരുതുന്ന വ്യക്തിയെ സ്ഥിരമായി അണ്‍ഫ്രണ്ട് ചെയ്യുകയോ അണ്‍ഫോളോ ചെയ്യുന്നതിന് പകരമായി 30 ദിവസത്തേയ്ക്ക് നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാമെന്നതാണ് ഇതിന്‍റെ ഗുണം. എന്നാല്‍ സ്നൂസ് ചെയ്യുന്ന വ്യക്തികള്‍ക്ക് ഇത് അറിയാന്‍ കഴിയില്ല എന്നതാണ് ഈ ഓപ്ഷന്‍റെ പ്രധാന സവിശേഷത.

 ഫോട്ടോ ഇട്ട് വെറുപ്പിക്കുന്നവരെ ഒഴിവാക്കാം!! ‌

ഫോട്ടോ ഇട്ട് വെറുപ്പിക്കുന്നവരെ ഒഴിവാക്കാം!! ‌

ഫേസ്ബുക്കില്‍ നിരന്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും കമന്‍റ് ചെയ്യും അലോസരം സൃഷ്ടിക്കുന്ന സുഹൃത്തുക്കളില്‍ നിന്നും അനാവശ്യ പോസ്റ്റുകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നതിന് ഈ ഫീച്ചര്‍ ഫേസ്ബുക്ക് ഉപയോക്താക്കളെ സഹായിക്കും. ഒരിക്കല്‍ മ്യൂട്ട് ചെയ്ത ഗ്രൂപ്പ് അല്ലേങ്കില്‍ പ്രൊഫൈലില്‍ നിന്ന് 30 ദിവസത്തിന് ശേഷം മാത്രമേ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയുള്ളൂ.

English summary
Facebook has introduced new features that will prevent unwanted friend requests and messages from reaching you, a move the social media giant said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X