കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുചിത്വമാര്‍ന്ന പല്ലുകള്‍ തലച്ചോറിനെയും തൊണ്ടയെയും ബാധിക്കുന്ന കാന്‍സര്‍ തടയുമെന്നു പഠനം

  • By Neethu
Google Oneindia Malayalam News

നിത്യേന പല്ലു തേയ്ക്കുന്നതും വര്‍ഷത്തില്‍ ഒരു തവണ ദന്തരോഗ വിദഗ്ദനെ കാണിക്കുന്നതും തലച്ചോറിനെയും തൊണ്ടയെയും ബാധിക്കുന്ന കാനസര്‍ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു.

ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് മെഡിക്കല്‍ സ്‌കൂള്‍ ഡോക്ടര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പല്ലുകളിലെ പ്രശ്‌നങ്ങള്‍ കാന്‍സറിനെ സാരമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പഠനം പറയുന്നത്

പഠനം പറയുന്നത്


13 പഠനങ്ങളിലായി 9000 പേരില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലാണ് പഠനങ്ങള്‍ നടത്തിയത്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ


മോണ രോഗങ്ങള്‍, പല്ലിലെ രക്തസ്രാവം, പല്ലില്ലാത്ത അവസ്ഥ, സ്ഥിരമായി പല്ലു തേയ്ക്കുക, പല്ലു ഡോക്ടറെ കാണുക എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പഠനങ്ങള്‍ നടത്തിയത്.

 വൃത്തിയിൽ സൂക്ഷിക്കുന്നവർക്ക്

വൃത്തിയിൽ സൂക്ഷിക്കുന്നവർക്ക്


പല്ലു രോഗങ്ങള്‍ കുറവ് കാണുന്നവര്‍ക്ക് താരതമ്യേന ട്യൂമറോ, തൊണ്ടയിലെ കാന്‍സറോ കുറവാണ്.

മദ്യപാനികൾക്ക്

മദ്യപാനികൾക്ക്


സാധാനരണയായി തൊണ്ടയിലെ കാന്‍സര്‍ പുകവലിയും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവര്‍ പല്ലിന്റെ സംരക്ഷണത്തിലും പുറകിലായിരിക്കും. ഇവര്‍ക്കാണ് കാന്‍സര്‍ സാധ്യത അധികമായി കാണുന്നത്.

English summary
Daily tooth brushing and annual dentist visits may reduce the risk of some head and neck cancers by a small margin, according to a recent, large study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X