കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനകളെ രക്ഷിയ്ക്കാനും ഗര്‍ഭനിരോധന ഉറ! ചിരിയ്ക്കരുത്,കോണ്ടം കൊണ്ട് ഇങ്ങനേയും ചില ഉപയോഗങ്ങള്‍

  • By ജാനകി
Google Oneindia Malayalam News

പ്രകൃതി മനുഷ്യനെ അടക്കി ഭരിച്ച നൂറ്റാണ്ടുകളില്‍ നിന്നും പ്രകൃതിയില്‍ മനുഷ്യന്‍ ആധിപത്യം സ്ഥാപിയ്ക്കുന്ന നൂറ്റാണ്ടുവരെ എത്തി. കാലമെത്ര മാറിയാലും ഇന്നും മനുഷ്യന്‍ ഭീതിയോടെ കാണുന്ന പലതും ഭൂമിയിലുണ്ട്. ആനയെ ഇഷ്ടപ്പെടുന്നവരെക്കാളും ഭയക്കുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ചും കാട്ടാനകളെ.

കാടിന് സമീപത്ത് കൂടിയുള്ള റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ റോഡിലേയ്ക്കിറങ്ങുന്ന കാട്ടാന കൂട്ടം പലപ്പോഴും വാഹന യാത്രികര്‍ക്ക് പേടി സ്വപ്നമാണ്. പടക്കങ്ങളും വൈദ്യുത വേലികളുമൊക്കെ ആനയെ ഓടിയ്ക്കുന്നതിനായി ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ വന്യ മൃഗങ്ങളെ നോവിയ്ക്കാതെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും അവയെ അകറ്റാന്‍ പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുകയാണ് സിംബാവേയിലെ ഒരു എന്‍ജിഒ. എന്താണെന്നോ ആ മാര്‍ഗം ഗര്‍ഭ നിരോധന ഉറകള്‍ തന്നെ...

മാര്‍ഗങ്ങള്‍

മാര്‍ഗങ്ങള്‍

ഗര്‍ഭനിരോധന ഉറകള്‍, മുളക് പൊടി, വെടിമരുന്ന്, പടക്കം എന്നിവയൊക്കെയാണ് ആനയെ വിരട്ടിയോടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത്.

ആദ്യം

ആദ്യം

പരമ്പരാഗതമായ രീതി തന്നെയാണ് ആദ്യം ഉപയോഗിയ്ക്കുന്നത്. ശക്തിയുള്ള ലൈറ്റുകളടിച്ചും, തീയിട്ടും ആനയെ അകറ്റം

വഴിയുണ്ട്

വഴിയുണ്ട്

തീ കണ്ടൊന്നും ആന പോയില്ലെങ്കില്‍ പ്‌ളാസ്റ്റിക്ക് പാട്ടകള്‍ കൊട്ടിയും പടക്കം പൊട്ടിച്ചും ആനയെ ഓടിയ്ക്കാം

ഇതാണ് ആ വഴി

ഇതാണ് ആ വഴി

ഈ വിദ്യകളൊന്നും ഏറ്റില്ലെങ്കില്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ച് ആനയെ ഓടിയ്ക്കാം. ഗര്‍ഭ നിരോധന ഉറയില്‍ മുളക് പൊടിയും വെടിമരുന്നും നിറയ്ത്തും. അതിന് ശേഷം ഇത് ആകാശത്തേയ്ക്ക് എറിഞ്ഞ് പൊട്ടിയ്ക്കും.

പിന്നെ...

പിന്നെ...

ജലകണങ്ങള്‍ പോലെ വായുവില്‍ മുളക് പൊടി പരക്കും. ബലൂണ്‍ പോലെ വികസിച്ചതിന് ശേഷം പൊട്ടുമെന്നതിനാലാണ് ഗര്‍ഭനിരോധന ഉറ ഉപയോഗിയ്ക്കുന്നത്. ഇങ്ങനെ പൊട്ടുമ്പോള്‍ പൊടി പ്രദേശത്ത് വ്യാപിയ്ക്കും. മുളക് പൊടിയുടെ ഗന്ധം തിരിച്ചറിഞ്ഞ് ആനകള്‍ ഈ പ്രദേശത്തേയ്ക്ക് വരികയുമില്ല.

ജീവന്‍ രക്ഷിയ്ക്കാന്‍

ജീവന്‍ രക്ഷിയ്ക്കാന്‍

തങ്ങളുടെ കൃഷിയിടങ്ങളെ സംരക്ഷിയ്ക്കുന്നതിനൊപ്പം വന്യജീവികളെ കൊന്നൊടുക്കാതെ അവയുടെ ശല്യം ഒഴിവാക്കാനും ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാമത്രേ.

English summary
How Chili Condoms and Firecrackers Can Save Elephants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X