കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് വാഹനമുണ്ടോ? എങ്കില്‍ നിങ്ങള്‍ നിരന്തരം പറ്റിക്കപ്പെടുകയാണ്....

വാഹനങ്ങളില്‍ ഇന്ധനം നിറക്കാന്‍ പമ്പില്‍ പോകുന്ന ഉപഭോക്താക്കള്‍ അറിയാത്ത ഒരു കാര്യമുണ്ട്. കൂടുതല്‍ പെട്രോള്‍ പമ്പ് മുതലാളിമാരും നിങ്ങളെ പറ്റിക്കുകയാണ്.

  • By Akshay
Google Oneindia Malayalam News

വര്‍ഷം തോറും നിരവധി വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. ഇന്ധന വിലയാണെങ്കില്‍ ആഴ്ചകള്‍ തോറും വര്‍ദ്ധിക്കുന്നു. എന്നാല്‍ വാഹനങ്ങളില്‍ ഇന്ധനം നിറക്കാന്‍ പമ്പില്‍ പോകുന്ന ഉപഭോക്താക്കള്‍ അറിയാത്ത ഒരു കാര്യമുണ്ട്. കൂടുതല്‍ പെട്രോള്‍ പമ്പ് മുതലാളിമാരും നിങ്ങളെ പറ്റിക്കുകയാണ്.

നിങ്ങളുടെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ സര്‍വ്വീസ് സ്‌റ്റേഷനിലെത്തിയാല്‍ ഇന്ധന പൈപ്പ് നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിനുമായി ഘടിപ്പിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്. ഇന്ധനം എഞ്ചിനിലേക്ക് പമ്പ് ചെയ്യുന്ന സമയത്ത് ഇടയ്ക്ക് ഇടയ്ക്ക് സര്‍വ്വീസ് ബോയ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് കാണാം. ഇത്മൂലം നിങ്ങള്‍ക്ക് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്. ഇതുമാത്രമല്ല, കൂടുതല്‍ കുറുക്കുവഴികളുണ്ട് ഉപഭോക്താക്കളെ കബളിപ്പിക്കാന്‍.

പറ്റിക്കുന്നു

പറ്റിക്കുന്നു

ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഇടയ്ക്കിടക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഡിസ്‌പ്ലെ സ്‌ക്രീനില്‍ കാണിക്കുന്നതിനേക്കാള്‍ കുറവ് പെട്രോള്‍ മാത്രമേ ടാങ്കിലെത്തുകയുള്ളു. ഇത് കാരണം നിങ്ങള്‍ക്ക് ലഭിക്കുന്ന പെട്രോളിനേക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടതായി വരും.

ടാങ്ക് ഫുള്‍ ആകില്ല

ടാങ്ക് ഫുള്‍ ആകില്ല

ഇന്ധന പൈപ്പിന്റെ അഗ്രം ടാങ്കില്‍ ഘടിപ്പിച്ച് വാഹനങ്ങളില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കും. എന്നാല്‍ അതിനു ശേഷം ടാങ്കില്‍ നിന്നും ഇന്ധന പൈപ്പ് വേര്‍പെടുത്തുമ്പോള്‍ കുറച്ച് പെട്രോള്‍ തിരിച്ച് ഇന്ധന പൈപ്പിലേക്ക് തന്നെ കയറും. ഇവിടെ ഉപഭോക്താവിന് നഷ്ടം സംഭവിക്കും.

 സംസാരിച്ചുകൊണ്ടിരിക്കും

സംസാരിച്ചുകൊണ്ടിരിക്കും

ഇന്ധനം വാഹനങ്ങളില്‍ നിറയ്ക്കുന്ന സമയത്ത് പമ്പുകളിലെ തൊഴിലാളികള്‍ ഉപഭോക്താക്കളുടെ ശ്രദ്ധ തിരിക്കും. അവര്‍ ഉപഭോക്താക്കളുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കും ഇതോടെ പെട്രോള്‍ അടിച്ച അളവ് ഉപഭോക്താകള്‍ക്ക് മനസിലാകാതെ വരും.

 തെറ്റുന്ന കണക്കു കൂട്ടലുകള്‍

തെറ്റുന്ന കണക്കു കൂട്ടലുകള്‍

കണക്കുകളിലൂടെയും ഉപഭോക്താക്കള്‍ പറ്റിക്കപ്പെടാം. പമ്പുകളില്‍ ചെന്ന് 1000 രൂപയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ ആലശ്യപ്പെട്ടാല്‍, മനപ്പൂര്‍വ്വം 200 രൂപയ്ക്കാണ് ഇന്ധനം നിറക്കുക. പിന്നീട് ഉപഭോക്താവിനോട് സംശയം ചോദിക്കുകയും തുടര്‍ന്ന് വീണ്ടും 800 രൂപ സെറ്റ് ചെയ്യുകയും ചെയ്യും. എന്നാല്‍ മെഷീനില്‍ റീസറ്റ് ചെയ്യാത്തതിനാല്‍ മൊത്തം 800 രൂപയ്ക്കുള്ള ഇന്ധനം മാത്രമേ നമ്മുടെ വാഹനത്തിന്റെ ടാങ്കില്‍ കയറൂ.

 മെഷീന്‍

മെഷീന്‍

പെട്രോള്‍ പമ്പിലുള്ള മീറ്റര്‍ കേടുവരുത്തിയും ഉപഭോക്താക്കളെ പറ്റിക്കാം. 500 രൂപയ്ക്കാണ് ഉപഭോക്താവിന് വാഹനത്തില്‍ ഇന്ധനം നിറയ്‌ക്കേണ്ടതെങ്കില്‍ 500 രൂപ മെഷീനില്‍ സെറ്റ് ചെയ്യും. ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ പമ്പ് തൊഴിലാളി ഉപഭോക്താവിന്റെ ശ്രദ്ധ തിരിക്കുകയും മീറ്റര്‍ തകരാറിലാക്കുകയും ചെയ്യും. എത്ര ഇന്ധനം ടാങ്കില്‍ കയറി എന്ന് നോക്കാതെ 500 രൂപ ഉപഭോക്താവിന് നല്‍കേണ്ടതായും വരും.

English summary
With the number of vehicles plying on the road increasing every year, fuel prices are skyrocketing. Many petrol bunk owners are cheating customers and pocketing the money. How petrol pumps cheat your money. Here's how customers are being hoodwinked at petrol bunks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X