കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ തീര്‍ച്ചയായും ആക്ടീവ് ആകണം, കാരണമുണ്ട്!!

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ട് ആകുന്നത് ജോലിയെ മോശമായി ബാധിക്കുമെന്ന സങ്കല്‍പ്പം മാറി. ഡിജിറ്റല്‍ മേഖലയുടെ വളര്‍ച്ച സോഷ്യല്‍ മീഡിയയെ ഒരു അടിസ്ഥാന ഘടകമാക്കി മാറ്റിയിരിക്കുകയാണ്.

ട്വിറ്ററും, ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും, ലിങ്ക്ട് ഇനും ഉപയോഗിക്കാത്തവര്‍ അപ്‌ഡേറ്റടല്ല എന്നാണ് പറയുന്നത്. ജോലിയ്ക്ക് അപേക്ഷിക്കുമ്പോള്‍ ബയോഡാറ്റ വെയ്ക്കുന്നതിന് പകരം ഏതെല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ ആക്ടീവ് ആണ് എന്നാണ് ചോദ്യം.

ബയോഡാറ്റയുടെ കാലം കഴിഞ്ഞു

ബയോഡാറ്റയുടെ കാലം കഴിഞ്ഞു


ട്വിറ്ററില്‍ ആയിരത്തിലധികം ഫോളേവേവ്‌സ് ഉള്ള പ്രൊഫൈല്‍ ആണോ നിങ്ങളുടേത്, എങ്കില്‍ നിങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുന്നത്.

ജോലിയുടെ സ്വഭാവം

ജോലിയുടെ സ്വഭാവം


നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ജോലിയുടെ സ്വഭാവത്തിനനുസരിച്ച് നിങ്ങളുടെ കരിയറും വ്യത്യാസപ്പെട്ടിരിക്കും. ഇത് നിങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെയും സ്വാധീനിക്കും.

കമ്പനികള്‍ തിരിയുന്നത്

കമ്പനികള്‍ തിരിയുന്നത്


നിങ്ങള്‍ ജോലിയ്ക്ക് അപേക്ഷിക്കുന്ന കമ്പനികള്‍ പരിശോധിക്കുന്നത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ്. നിങ്ങളുടെ ഫോളേവേഴ്‌സ്, പോസ്റ്റുകള്‍, സ്വഭാവ സവിശേഷതകള്‍ ഇതെല്ലാം വ്യക്തമായി സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്താന്‍ സഹായിക്കും.

പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം

പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം


പ്രമുഖ കമ്പനികളായ എംടിഎസ്, ഐബിഎം എന്നിവര്‍ അവര്‍ക്കു വേണ്ട ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയ പ്രത്യേക മാനദണ്ഡമായി സ്വീകരിക്കുന്നു. ഡിജിറ്റല്‍ മേഖലിയില്‍ നിങ്ങള്‍ എത്രമാത്രം ആക്ടീവ് ആണെന്ന് അറിയാന്‍ ബ്ലോഗ്, ട്വിറ്റര്‍ എന്നിവയാണ് ഐബിഎം നോക്കുന്നത്.

ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും

ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും


90 % ചെറുപ്പക്കാരും ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളാണ് ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും. ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഫോട്ടാഗ്രഫിയുടെ കഴിവിനെ വിലയിരുത്താന്‍ സാധിക്കുന്നു.ഫേസ്ബുക്കിലെ ഓരോ പ്രതികരണങ്ങളും സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

ലിങ്ക്ട് ഇന്‍ ഉപയോഗം

ലിങ്ക്ട് ഇന്‍ ഉപയോഗം


ലോകത്തെ പ്രമുഖ കമ്പനികള്‍ ആളുകളെ എടുക്കുന്നത് ലിങ്ക്ട് ഇന്നിലെ പ്രൊഫൈലുകളെ അടിസ്ഥാനപ്പെടുത്തിയാണ്. നിങ്ങളുടെ ബയോഡാറ്റയ്ക്ക് തുല്യം.

English summary
While social media checks were common in the job market, the number of people who follow you is a new criteria, especially in a situation where the decision to choose between two people is tough
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X