കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണിന് അഡിക്ടാണോ നിങ്ങള്‍.. വൈകിയിട്ടില്ല, രക്ഷപ്പെടാന്‍ 7 വഴികളുണ്ട്!

  • By Kishor
Google Oneindia Malayalam News

രാവിലെ രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ കൈ വിറക്കുന്ന ആളുകളെ കണ്ടിട്ടില്ലേ.. സ്പിരിറ്റ് എന്ന രഞ്ജിത് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം ഇങ്ങനെയുള്ള ഒരാളായിരുന്നു. മറ്റൊന്നുമല്ല, മദ്യത്തിന് അഡിക്ടായിരുന്നു കക്ഷി. മദ്യം മാത്രമല്ല, സിഗരറ്റ്, മയക്കുമരുന്ന്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ബിരിയാണി, നൂഡില്‍സ് എന്നിങ്ങനെ എന്ത് വേണമെങ്കിലും നിങ്ങളെ അഡിക്ടാക്കിക്കളയും. നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വരെ.

സ്മാര്‍ട്ട് ഫോണ്‍ അഡിക്ടാക്കുകയോ എന്നാകും സംശയം. കഴിഞ്ഞ ദിവസമാണ് സ്മാര്‍ട്ട് ഫോണിനോടുള്ള പ്രണയം മൂത്ത് അമേരിക്കയിലെ ലാസ് വേഗാസില്‍ ഒരാള്‍ ആ ഫോണിനെത്തന്നെ വിവാഹം ചെയ്തത്. അതങ്ങ് അമേരിക്കയിലല്ലേ എന്ന് ആശ്വസിക്കാന്‍ വരട്ടെ, ഉറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ അവസാനം ചെയ്യുന്ന കാര്യം ഫോണ്‍ നോക്കലാണോ.. ഉറങ്ങി എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്ന കാര്യം ഈ ഫോണ്‍ തേടലാണോ..

എങ്കില്‍ നിങ്ങളും സ്മാര്‍ട്ട് ഫോണിന് അടിമയാണ് അല്ലെങ്കില്‍ അടിമയാകാന്‍ പോകുകയാണ്. പേടിക്കേണ്ട, ഈ അഡിക്ഷന്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്... ഇതാ കാണൂ...

നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കുക

നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കുക

നോട്ടിഫിക്കേഷന്‍ വരുമ്പോഴാണ് പലപ്പോഴും നമ്മുടെ കൈ സ്മാര്‍ട്ട് ഫോണിലേക്ക് നീളുന്നത്. ഇടക്കിടെ നോട്ടിഫിക്കേഷന്‍ വന്നാല്‍ ഇടക്കിടെ ഫോണെടുക്കേണ്ടി വരും. അത്യാവശ്യം ഇല്ലാത്ത ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ കസ്റ്റമൈസ് ചെയ്തുവെക്കലാണ് സമാധാനം കിട്ടാനുള്ള ആദ്യപടി.

ദിവസം ഇരുപത് വട്ടം

ദിവസം ഇരുപത് വട്ടം

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം കുറയ്ക്കുക. ദിവസം 20 തവണയില്‍ കൂടുതല്‍ ഫോണെടുത്ത് നോക്കില്ല എന്ന് തീരുമാനിക്കുക. സംഭവം കുറച്ച് കടുപ്പമാണ്. പക്ഷേ മസില് പിടിച്ചിരുന്നാല്‍ സാധിക്കും. ക്രമേണ ശീലവുമാകും. എന്ന് കരുതി കോളുകള്‍ വന്നാല്‍ എടുക്കാതിരിക്കരുത് കേട്ടോ

ആപ്പുകളെല്ലാം ആപ്പുകളാണ്

ആപ്പുകളെല്ലാം ആപ്പുകളാണ്

ആപ്പുകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ പലതും ഒരുതരത്തില്‍ പറഞ്ഞാല്‍ വലിയ ആപ്പുകളാണ്. ഫേസ്ബുക്കും ട്വിറ്ററും പോലുള്ള ആപ്പുകള്‍ അത്യാവശ്യമാണോ. അല്ല എന്നതാണ് സത്യം. അനാവശ്യമായ ആപ്പുകള്‍ ഫോണില്‍ കുത്തിനിറക്കാതിരിക്കുക.

ആപ്പുകളല്ലാത്ത ആപ്പുകളുമുണ്ട്

ആപ്പുകളല്ലാത്ത ആപ്പുകളുമുണ്ട്

മുന്‍പത്തെ പോയിന്റില്‍ പറഞ്ഞത് ആപ്പുകളാകുന്ന ആപ്ലിക്കേഷനുകളെക്കുറിച്ചാണ്. എന്നാല്‍ എല്ലാ ആപ്പുകളും അങ്ങനെ അല്ല. നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുറക്കുന്ന ആപ്പുകളും പ്ലേ സ്‌റ്റോറില്‍ പോയാല്‍ കിട്ടും. അവയുടെ സഹായം തേടാം. ഉദാഹരണത്തിന് റെസ്‌ക്യൂ ടൈം, ആപ്പ് ഡിറ്റോക്‌സ്..

ഫോണ്‍ ഓഫ് ചെയ്തിടാം

ഫോണ്‍ ഓഫ് ചെയ്തിടാം

ഫോണ്‍ നോക്കി നോക്കിയങ്ങനെ ഉറങ്ങിപ്പോകുന്നതാണോ നിങ്ങളുടെ പതിവ്. എങ്കില്‍ അതിനൊരു ചേഞ്ച് വേണം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സ്മാര്‍ട്ട് ഫോണ്‍ ഓഫ് ചെയ്ത് വെച്ച് നോക്കൂ.. ആദ്യം കുറച്ച് ദിവസം ഉറക്കം ശരിയായില്ല എന്ന് തോന്നും. പതുക്കെ അതും ശരിയാകും

സമയം നോക്കാന്‍ ഫോണല്ല, വാച്ച്

സമയം നോക്കാന്‍ ഫോണല്ല, വാച്ച്

മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലായതോടെ വാച്ചുകള്‍ക്കാണ് പണി കുറഞ്ഞത്. ഫാഷന് വേണ്ടി മാത്രം വാച്ച് കെട്ടുകയും മൊബൈലില്‍ സമയം നോക്കുകയും ചെയ്യുന്നവരാണ് കൂടുതലും. മൊബൈലില്‍ സമയം നോക്കുന്നത് നിര്‍ത്തി സമയം നോക്കാന്‍ വാച്ച് തന്നെ ഉപയോഗിച്ചാല്‍ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ഒരളവ് വരെ കുറയ്ക്കാം.

അറ്റകൈക്ക് ഇതാ ഒരു വഴി

അറ്റകൈക്ക് ഇതാ ഒരു വഴി

മേല്‍പ്പറഞ്ഞ സൂത്രങ്ങളെല്ലാം പരീക്ഷിച്ച് നോക്കിയിട്ടും കാര്യം നടക്കുന്നില്ലെങ്കില്‍ ഒരു അടവ് കൂടിയുണ്ട്. സ്മാര്‍ട്ട് ഫോണ്‍ മാറ്റിവെച്ച് ഒരു ബേസിക് ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങുക. കുറച്ച് ദിവസത്തെ ഗ്യാപ്പിന് ശേഷം വീണ്ടും സ്മാര്‍ട്ട് ഫോണിലേക്ക് തിരിച്ചുവരാം.

English summary
How to get rid of smartphone addiction. Here we have some tips.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X