കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗമാരക്കാരുടെ മൊബൈല്‍ സ്വിച്ചോഫായാല്‍ സംഭവിക്കാന്‍ പോകുന്ന 8 കാര്യങ്ങള്‍ ഇതാണ്... കെയര്‍ഫുള്‍!

  • By Kishor
Google Oneindia Malayalam News

ച്ഛെയ്... ആ ചാര്‍ജര്‍ എടുത്തിട്ട് വന്നാല്‍ മതിയായിരുന്നു - എന്ന് ഒരിക്കലെങ്കിലും പറയാത്ത ആരെങ്കിലും ഉണ്ടോ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണ് ചോദ്യം കേട്ടോ. അഞ്ച് മണിക്കൂറാണോ അഞ്ച് മിനുട്ടാണോ എന്നതല്ല കാര്യം, ചില സമയത്ത് ഒരു മിനുട്ട് നേരം മൊബൈല്‍ ഫോണ്‍ ഓഫായിപ്പോയാല്‍ വരെ സംഗതി കുഴയും.

ഒരു ഫോണിലെന്തിരിക്കുന്നു എന്ന് ചോദിക്കാനൊക്കെ എളുപ്പമാണ്. എന്നാല്‍ ഒരു മൊബൈല്‍ ഫോണില്‍ ഒരുപാട് കാര്യങ്ങള്‍ ഇരിക്കുന്നു എന്നതാണ് സത്യം. അത്യാവശ്യഘട്ടത്തില്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെ ബാറ്ററി തീര്‍ന്ന് ഓഫായിപ്പോയാലോ.. ഇനി അത്യാവശ്യമൊന്നുമില്ലാത്തപ്പോഴാണ് ഫോണ്‍ ഓഫാകുന്നതെങ്കിലോ.. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫായാല്‍ സംഭവിക്കാന്‍ പോകുന്ന 8 കാര്യങ്ങള്‍ ഇതാണ്. കൗമാരക്കാരിലാണെങ്കില്‍ പറയാനും ഇല്ല. ഒന്ന് ശ്രദ്ധിച്ചോളൂ...

അമ്മ വിളിക്കുന്നു

അമ്മ വിളിക്കുന്നു

അമ്മമാര്‍ അങ്ങനെയാണ്. മക്കളെ ഒരുതവണ വിളിച്ച് കിട്ടിയില്ലെങ്കില്‍ പോട്ടെ പിന്നെ വിളിക്കാം എന്ന് കരുതി അടങ്ങി ഇരിക്കുകയൊന്നും ഇല്ല. പത്തോ ഇരുപത്തഞ്ചോ വട്ടം നിങ്ങളുടെ ഫോണിലേക്ക് ട്രൈ ചെയ്ത് മടുത്ത അമ്മ നിങ്ങളുടെ കൂട്ടുകാരെ വിളിച്ച് എന്റെ മോന്, മോള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.

ഫ്രണ്ട്‌സിന്റെ അക്രമം

ഫ്രണ്ട്‌സിന്റെ അക്രമം

കൂട്ടുകാരുണ്ടെങ്കില്‍ പിന്നെ പറയേണ്ട കാര്യമില്ല. വിളിച്ച് കിട്ടാതാകുന്നതോടെ അവര്‍ നേരെ ഫേസ്ബുക്കില്‍ ആക്രമണം തുടങ്ങിയിട്ടുണ്ടാകും. പബ്ലിക് പോസ്റ്റുകള്‍ മുതല്‍ പ്രൈവറ്റ് മെസേജ് വരെ പതീക്ഷിക്കാം. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആദരാഞ്ജലി എന്ന് വരെ മെസേജ് കിട്ടിയേക്കും.

ബോസിന്റെ കോള്‍

ബോസിന്റെ കോള്‍

ജോലി ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫായ കൃത്യം സമയത്ത് തന്നെയാകും നിങ്ങള്‍ക്ക് ബോസിന്റെ വക ഒരു ഫോണ്‍കോള്‍ വന്നിട്ടുണ്ടാകുക. സംശയിക്കേണ്ട, ഇത്തരം മുഹൂര്‍ത്തങ്ങള്‍ തിരിച്ചറിയാന്‍ അവുരുടെ കയ്യില്‍ വല്ല കോഡും ഉണ്ടോ എന്ന് വരെ തോന്നിപ്പോകും.

അതുകൊണ്ട് കഴിഞ്ഞില്ല

അതുകൊണ്ട് കഴിഞ്ഞില്ല

ഫോണ്‍ വിളിച്ച് കിട്ടിയില്ലെങ്കില്‍ കിട്ടിയില്ല എന്നേയുള്ളൂ, പക്ഷേ നിങ്ങളുടെ ഫോണ്‍ സ്വിച്ചോഫെന്ന് കേള്‍ക്കുമ്പോല്‍ കമ്പനിക്ക് തോന്നുക സ്വാഭാവികമായും രണ്ട് കാര്യങ്ങളായിരിക്കും - ഒന്നുകില്‍ നിങ്ങള്‍ വേറേതോ കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോയിരിക്കുകയാണ്. അല്ലെങ്കില്‍ കമ്പനിയുടെ ടോപ് സീക്രട്ടുകള്‍ ആര്‍ക്കോ പറഞ്ഞുകൊടുക്കുകയാണ്. രണ്ടായാലും കണക്ക് തന്നെ.

വാട്‌സ് ആപ്പ് ഗ്രൂപ്പ്

വാട്‌സ് ആപ്പ് ഗ്രൂപ്പ്

ഏറ്റവും ചുരുങ്ങിയത് ഒരു അഞ്ഞൂറ് മെസേജുകളെങ്കിലും വാട്‌സ് ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ പുതുതായി എത്തിയിട്ടുണ്ടാകും. സംഭവം എന്താണെന്നല്ലേ, നിങ്ങളെ വിളിച്ച് കിട്ടാതിരുന്ന അമ്മ പണി പറ്റിച്ചു. ഓരോ ബന്ധുവീട്ടിലും വിളിച്ചുചോദിച്ചുകാണും, മകനോ മകളോ അവിടെ എത്തിയോ എന്ന്.

ഓട്ടോ തന്നെ ശരണം

ഓട്ടോ തന്നെ ശരണം

കാര്യം സ്മാര്‍ട്ട് ഫോണാകും കയ്യില്‍. ഉബറെന്നും ഒലയെന്നും പറഞ്ഞ് ഇഷ്ടം പോലെ ആപ്പുകളും ഫോണില്‍ കാണും. പക്ഷേ അത്യാവശ്യഘട്ടത്തില്‍ വീട്ടിലെത്തണമെങ്കില്‍ ഇതൊന്നും ഉപകരിക്കില്ല. വഴിയില്‍ നിന്നും ഒരു ഓട്ടോ വിളിക്കുക തന്നെ ശരണം. അപരിചിതരോട് വഴി ചോദിക്കേണ്ടിവരും എന്നകാര്യം വേറെ.

സ്‌കോറൊന്ന് പറയാമോ

സ്‌കോറൊന്ന് പറയാമോ

ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് പോലെ വല്ല പ്രധാന മത്സരങ്ങളും ഉള്ള ദിവസമാണെങ്കില്‍ പറയാനേ ഇല്ല. മുന്നില്‍ കാണുന്ന ഓരോ ആളോടും ഭയ്യാ സ്‌കോര്‍ പ്ലീസ് എന്ന് ചോദിക്കേണ്ടി വരും.

ജസ്റ്റ് മിസ്ഡ് മൊമന്റ്

ജസ്റ്റ് മിസ്ഡ് മൊമന്റ്

വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിയായിരിക്കും നിങ്ങളുടെ മുന്നിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ച കാണുക. പക്ഷേ എന്ത് ചെയ്യാം അത് ക്യാമറയില്‍ പകര്‍ത്താന്‍ നിങ്ങള്‍ക്ക് പറ്റില്ലല്ലോ ഫോണ്‍ ഓഫായിപ്പോയില്ലേ.

English summary
See how your world changes when your phone runs out of battery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X