കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബര്‍ 5: അദ്ധ്യാപകരേ നിങ്ങള്‍ക്കായി... എന്തുകൊണ്ട് സെപ്റ്റംബര്‍ 5...?

  • By Anoopa
Google Oneindia Malayalam News

ജീവിതത്തിൽ മാതാപിതാക്കൾക്കൊപ്പമോ ചിലപ്പോൾ അതിലധികമോ സ്ഥാനമുള്ള, നിസഹായതകളിൽ കൂട്ടുനിന്ന, കൺകോണുകളിൽ നനവു പടരുമ്പോൾ തുടച്ച, ഇനി എന്തു ചെയ്യണമെന്ന സങ്കീർണ്ണതകളിൽ ഒപ്പം നിന്ന, സിലബസിനപ്പുറം സൗഹൃദവും അറിവും വിവേകവും പകർന്ന് കൂട്ടു വന്ന അദ്ധ്യാപകർ നമുക്കോരോർത്തക്കുമുണ്ടാകും. ഓരോ സ്‌കൂളിലും കോളേജിലും ഒരു ഇഷ്ടാദ്ധ്യാപനോ അദ്ധ്യാപികയോ ഉണ്ടാകും.

അദ്ധ്യാപകരെ ആദരിക്കാൻ പ്രത്യേകിച്ചൊരു ദിവസം മാറ്റി വെയ്‌ക്കേണ്ട ആവശ്യമില്ലെങ്കിലും അകലെയാണെങ്കിലും ഓർക്കുന്നു എന്ന് വിളിച്ചു പറയാൻ, ഒപ്പമുള്ളവർക്ക് സ്‌നേഹത്തിന്റെ പുഷ്പം നൽകാൻ ,ബോധപൂർവ്വം മറന്നതല്ലെങ്കിലും ജീവതത്തിന്റെ തിരക്കുകൾ വിസ്മൃതിയിലേക്ക് മറച്ചുവെച്ച ചിലരെ ഓർമ്മപ്പുസ്തകം തുറന്ന് ഒരിക്കൽ കൂടി ഒന്നോർക്കുവാൻ ഒരു ദിവസം. എല്ലാ ഗുരുഭൂതർക്കും വൺ ഇന്ത്യയുടെ അദ്ധ്യാപക ദിനാശംസകൾ...

ഭക്തകവി പുകഴ്ത്തിയ ഗുരുക്കന്‍മാര്‍..

ഭക്തകവി പുകഴ്ത്തിയ ഗുരുക്കന്‍മാര്‍..

'ഈശ്വരനും ഗുരുവും എന്റെ മുന്നില്‍ വന്നു നിന്നാല്‍ ഞാനാദ്യം ഗുരുവിനെ നമസ്‌ക്കരിക്കും. എന്താണെന്നോ ഈശ്വരനെ കാണാനുളള ശക്തി എനിക്ക് പ്രദാനം ചെയ്തത് എന്റെ ഗുരുവാണ്', ഭക്തകവി സൂര്‍ദാസ് അദ്ധ്യാപകരുടെ മഹത്വം വാഴ്ത്തി പറഞ്ഞതിങ്ങനെ..

ഭാരതീയ ദര്‍ശനം

ഭാരതീയ ദര്‍ശനം

മാതാപിതാ ഗുരു ദൈവം എന്ന് ഭാരതീയ ദര്‍ശനം. മാതാപിതാക്കളേക്കാള്‍ ബഹുമാനിക്കേണ്ടത് അദ്ധ്യാപകരെ ആണെന്ന് അരിസ്റ്റോട്ടില്‍. അദ്ധ്യാപകരുടെ കൈവെട്ടിയും റൂമിലിട്ടു പൂട്ടിയും 'കലിപ്പു' തീര്‍ക്കുന്ന ന്യൂജെന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവ പക്ഷേ ചുവരെഴുത്തിലൊതുങ്ങേണ്ട സൂക്തങ്ങളാകാം.

സെപ്റ്റംബര്‍ 5

സെപ്റ്റംബര്‍ 5

അധ്യാപകരുടെ അര്‍പ്പണബോധത്തേയും സഹിഷ്ണുതയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിനാവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അദ്ധ്യാപക ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പ്രഗല്ഭ അധ്യാപകനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയുമായിരുന്ന ഡോക്ടര്‍ എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് അധ്യാപകദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തത്

 1961 മുതല്‍

1961 മുതല്‍

1961 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനമായി ആചരിച്ചു പോരുന്നു. 1888ലെ സെപ്റ്റംബര്‍ 5 നാണ് ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജനനം. 1963 ലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതി ആകുന്നത്.

അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം

അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം

ഡോക്ടര്‍ രാധാകൃഷ്ണന്റെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ആചരിക്കുന്നതില്‍ അതീവ തത്പരര്‍ ആയിരുന്നു. എന്നാല്‍ തന്റെ പിറന്നാള്‍ ദിവസമായി ആഘോഷിക്കുന്നതിനു പകരം അന്നേ ദിവസം അദ്ധ്യാപകര്‍ക്കു വേണ്ടി മാറ്റി വെയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നെഹ്‌റുവിന്റെ പ്രശംസ

നെഹ്‌റുവിന്റെ പ്രശംസ

ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ എത്രത്തോളം ബഹുമാനം അര്‍ഹിക്കുന്നയാളാണെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പറഞ്ഞിട്ടുണ്ട്. രാജ്യത്തിനു വേണ്ടി അദ്ദേഹം ഒരുപാട് സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാമുപരി ഒരു അദ്ധ്യാപകനെന്ന രീതിയില്‍ അദ്ദേഹത്തില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നാണ് നെഹ്‌റു പറഞ്ഞത്.

യുനെസ്‌കോയുടേത് ഓക്ടോബർ 5ന്

യുനെസ്‌കോയുടേത് ഓക്ടോബർ 5ന്

ഒക്ടോബർ 5 നാണ് യുനെസ്‌കോ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ മാത്രമാണ് സെപ്റ്റംബർ 5 ന് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.

English summary
Importance, Significance And History Of Teacher's Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X