കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തപാല്‍ വകുപ്പില്‍ തൊഴിലവസരം: ഗ്രാമീണ്‍ ടാക് സേവക് തസ്തികളില്‍ ഉടന്‍ നിയമനം!

Google Oneindia Malayalam News

ദില്ലി: പോസറ്റല്‍ വകുപ്പില്‍ തസ്തികകള്‍ ഒഴിവ്. കേരളത്തിലും ഉത്തര്‍പ്രദേശിലുമായി 6507 ഗ്രാമീണ്‍ ടാക് സേവക് തസ്തികളില്‍ നിയമനം പൂര്‍ത്തിയക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ തപാല്‍ വകുപ്പ്. 1193 തസ്തികളില്‍ കേരളത്തിലും 5314 പോസ്റ്റുകളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കിളുകളിലുമായി ഗ്രാമീണ്‍ ടാക് സേവക് ഒഴിവുകള്‍ നികത്താനാണ് തപാല്‍ വകുപ്പിന്റെ നീക്കം. 2017 നവംബര്‍ 29 അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് താഴെ പറയുന്ന വിധത്തില്‍ അപേക്ഷിക്കേണ്ടതാണ്.

indiaisapostal

പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈനില്‍ എങ്ങെ അപേക്ഷിക്കാം..
1. http://www.appost.in എന്ന തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക.
3. രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുന്നതിനായി വ്യക്തിഗത വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
4. അപ്ലൈ ഓണ്‍ലൈന്‍ ബട്ടനില്‍ ക്ലിക്ക് ചെയ്യുക.
5. രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി വിവരങ്ങള്‍ നല്‍കുക.
6. സ്‌കാന്‍ ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ്, രേഖകള്‍ എന്നിവ നല്‍കുക.
7. അപേക്ഷ സമര്‍പ്പിക്കുക.
8. കണ്‍ഫമേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
9. വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള തുക ഹെഡ് പോസ്റ്റ് ഓഫീസില്‍ അടയ്ക്കുക.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗത്തിലുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് ഫീസ്.

എസ് സി/ എസ്ടി/ ശാരീരിക വൈകല്യമുള്ളവര്‍ എന്നിവരെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യോഗ്യത

പത്താം ക്ലാസ് പാസായവര്‍ക്കോ തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കോ മാത്രമേ ഗ്രാമീണ്‍ ടാക് സേവക് തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ.

ഉദ്യോഗാര്‍ത്ഥിയ്ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.

പ്രായപരിധി

18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ മാത്രമാണ് ഈ തസ്തികയിലേയ്ക്ക് പരിഗണിക്കുക.

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ ഈ തസ്തികയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ പത്താം ക്ലാസിലെ മാര്‍ക്കും പരിഗണിക്കും.

English summary
India Post Office Recruitment 2017 online application process has begun to fill 6507 Gramin Dak Sewak posts in the Kerala and Uttar Pradesh postal circles on the official website of India Post - appost.in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X