കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാക്കര്‍മാരെ പറ്റിയ്ക്കാം!! ഇന്‍റര്‍നെറ്റ് ബാങ്കില്‍ ശ്രദ്ധിയ്ക്കേണ്ട പത്തു കാര്യങ്ങള്‍

വൈഫൈ നെറ്റ് വര്‍ക്കില്‍ നിന്ന് നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ലോഗിന്‍ ചെയ്യുന്നത് സുരക്ഷാ ഭീഷണിയാണ്

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ബാങ്കിംഗിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി സൈബര്‍ ക്രിമിനലുകളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചതോടെ ബാങ്കിംഗ് ആപ്പുകളുടെയും ഇന്‍റര്‍നെറ്റ് ബാങ്കിംഗിന്‍റേയും സുരക്ഷാ പഴുതുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിരുന്നു.

ഇന്‍റര്‍നെറ്റ് ബാങ്കിംഗിന്‍റെ തോത് ഉയര്‍ന്നതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്ന് സൈബര്‍ കുറ്റകൃത്യം നടത്തുന്നതിലായി ഹാക്കര്‍മാരുടെ ശ്രദ്ധ. ഈ സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് ബാങ്കിംഗില്‍ പാലിക്കേണ്ട മുന്‍കരുതലുകളിലാണ് ശ്രദ്ധ ചെലുത്തേണ്ടത്.

വൈഫൈ വില്ലനാവും

വൈഫൈ വില്ലനാവും

ഇൻർനെറ്റ് ബാങ്കിംഗ് ചെയ്യുന്നതിന് പൊതുവായി ലഭിയ്ക്കുന്ന വൈഫൈ നെറ്റ് വർക്കുകൾ ഉപോഗിക്കരുതെന്നാണ് ഇന്‍റര്‍നെറ്റ് വിദഗ്ദരുടെ നിർദേശം. സുരക്ഷാ വീഴ്ച മുന്‍നിർത്തിയാണിത്.

പാസ് വേർഡ് നിരന്തരം മാറ്റുക

പാസ് വേർഡ് നിരന്തരം മാറ്റുക

ഇന്‍റർനെറ്റ് ബാങ്കിംഗിന് ഒരേ പാസ് വേര്‍ഡ് തന്നെ കുറേക്കാലം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ഇത് കണക്കിലെത്താണ് പാസ് വേര്‍ഡ് ഇടയ്ക്കിടെ മാറ്റാൻ ബാങ്കുകളും ബാങ്കിംഗ് രംഗത്തുള്ളവരും നിർദേശം നൽകുന്നത്..

ഇമെയിലുകൾ വഴി ലോഗിൻ ചെയ്യരുത്

ഇമെയിലുകൾ വഴി ലോഗിൻ ചെയ്യരുത്

ഇമെയിലുകളിൽ വരുന്ന അലർട്ടുകൾ വഴി നെറ്റ് ബാങ്കിംഗ് അക്കൗണ്ടുകൾ ലോഗിൻ ചെയ്യുന്നത് തട്ടിപ്പിൽ പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇമെയിൽ ഉപയോഗിച്ച് ഫിഷിംഗ് വഴി നിർണ്ണായക വിവരങ്ങൾ ചോർത്തിയെടുക്കാനായി ഹാക്കർമാർ ഇത്തരം മാർഗ്ഗങ്ങളെ ആശ്രയിക്കാറുണ്ട്. ഇത്തരത്തിൽ വരുന്ന ഇമെയിലുകൾ ബാങ്കുകളുടെ വെബ്സൈറ്റിന് സമാനായാണ് കാണപ്പെടുന്നതെങ്കിലും വൈറസ് ഉപയോഗിച്ച് വിവരങ്ങൾ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുക്കുകയാണ് ചെയ്യുക.

ഉടൻ ലോഗൗട്ട് ചെയ്യണം

ഉടൻ ലോഗൗട്ട് ചെയ്യണം

പണമിടപാട് പൂർത്തിയായാല്‍ ഉടന്‍ തന്നെ അക്കൗണ്ട് ലോഗൗട്ട് ചെയ്യുകയാണ് നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഹാക്കർമാർ അക്കൗണ്ട് ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെ പ്രതിരോധിക്കാനാണ് ഇത്തരം മുൻകരുതലുകള്‍ സ്വീകരിക്കേണ്ടത്. നെറ്റ് ബാങ്കിംഗ് നടത്തിയ ശേഷം ബ്രൗസർ ക്യാച്ചെ ഡിലീറ്റ് ചെയ്യുന്നതും സുരക്ഷിത മാർഗ്ഗമാണ്.

ഔദ്യോഗിക ആപ്പ് മതി

ഔദ്യോഗിക ആപ്പ് മതി

മൊബൈൽ ബാങ്കിംഗിന് അതാതു ബാങ്കിന്‍റെ ഔദ്യോഗിക ആപ്പുകൾ ഉപയോഗിക്കുന്നതാണ് ഏറെ സുരക്ഷിതം. ബാങ്കുകൾ അംഗീകരിച്ചിട്ടുള്ള ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഏതെങ്കിലും ആപ്പുമായി ബന്ധപ്പെട്ടിട്ടുള്ള ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.

 ആന്‍റിവൈറസ് അപ്‍ഡേറ്റ് ചെയ്ത് സൂക്ഷിക്കുക

ആന്‍റിവൈറസ് അപ്‍ഡേറ്റ് ചെയ്ത് സൂക്ഷിക്കുക

ഇൻറർനെറ്റ് ബാങ്കിംഗിനായി ഉപയോഗിക്കുന്ന പഴ്സണൽ കമ്പ്യൂട്ടറിന്‍റെ ആന്‍റിവൈറസ് കൃത്യമായ ഇടവേളകളിൽ അപ്ഡ‍േറ്റ് ചെയ്ത് സൂക്ഷിക്കാൻ ശ്രമിക്കുക. ആന്‍റി വൈറസിന് 100 ശതമാനം സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെങ്കിലും ഓൺലൈൻ പണമിടപാടുകളെ സുരക്ഷിതമാക്കാൻ ഇവയ്ക്ക് കഴിയും.

പൊതു കമ്പ്യൂട്ടറുകളെ ആശ്രയിക്കരുത്

പൊതു കമ്പ്യൂട്ടറുകളെ ആശ്രയിക്കരുത്

ഇന്‍റർനെറ്റ് ബാങ്കിംഗിനായി പൊതു കമ്പ്യൂട്ടറുകളേയോ ഷെയേർഡ് കമ്പ്യൂട്ടറുകളെയോ ആശ്രയിക്കരുത്. സുരക്ഷിതമല്ലാത്ത ഇത്തരം കമ്പ്യൂട്ടറുകൾ വഴി വൈറസ് ആക്രമണങ്ങള്‍ ഉണ്ടാവാനും നിര്‍ണ്ണായക വിവരങ്ങൾ നഷ്ടപ്പെടാനും പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. കമ്പ്യൂട്ടറിൽ നൽകുന്ന വിവരങ്ങൾ കമ്പ്യൂട്ടറുകളിൽ ശേഖരിച്ചുവയ്ക്കാനുള്ള സാധ്യതയുമുണ്ട്.

പാഡ് ലോക്ക് ശ്രദ്ധിക്കണം

പാഡ് ലോക്ക് ശ്രദ്ധിക്കണം

ഇൻറർനെറ്റ് ബാങ്കിംഗ് നടത്തുമ്പോൾ യുആര്‍എല്ലിന് മുമ്പായി പാഡ് ലോക്ക് ചിഹ്നം ഉണ്ടോയെന്ന് ശ്രദ്ധിക്കേണ്ട‍ത് അനിവാര്യമാണ്. പണമിടപാട് നടത്തുമ്പോൾ വലതുവശത്ത് മുകളിലത്തെ മൂലയിലായി പാഡ് ലോക്ക് ബട്ടൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങൾ ഉപയോഗിക്കുന്ന വെബ്ബ് സൈറ്റ് സുരക്ഷിതമാണോ എന്ന് തിരിച്ചറിയുന്നതിനാണ് പാഡ് ലോക്ക് ഉപയോഗിക്കുക

 അപരിചിതരുമായി കൈമാറണ്ട

അപരിചിതരുമായി കൈമാറണ്ട

അപരിചിതരുമായി ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതും അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതും അവസാനിപ്പിക്കുക. സ്രോതസ്സ് വെളിപ്പെടുത്താത്ത വ്യക്തികളുമായി ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തരുത്. ഇത് സൈബര്‍ ക്രിമിനലുകൾക്ക് പണം ത‍ട്ടിപ്പിനുള്ള വഴികളാണ് തുറന്നുനൽകുന്നത്.

യുആർഎല്ലിൽ കണ്ണുവേണം

യുആർഎല്ലിൽ കണ്ണുവേണം

ലോഗിൻ ചെയ്യുന്ന വെബ്സൈറ്റിന്‍റെ അഡ്രസ് ബാറിൽ ശ്രദ്ധചെലുത്തുകയും യുആര്‍എല്ലിൽ 'https' ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. സുരക്ഷ ഉറപ്പുനല്‍കുന്ന എന്‍ക്രിപ്ഷന്‍ വെബ്ബ്സൈറ്റിലാണ് ലോഗിന്‍ ചെയ്തതെന്ന് ഇത്തരത്തില്‍ യുആര്‍എല്ലിന്‍റെ ആദ്യഭാഗം നോക്കി മനസിലാക്കാം. 'https' എന്ന എന്‍ക്രിപ്ഷന്‍ സംവിധാനമുള്ള സുരക്ഷിതമായ വെബ്സൈറ്റിന്‍റെ ലക്ഷണമാണ്.

English summary
Internet banking has become almost an integral part of most of our lives. Many of us may not even remember our last visit to a bank's branch. But sadly with the rise of internet baking, the crimes related to it too have risen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X