കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫീസില്‍ പൂച്ചകളെ ലാളിക്കൂ,ടെന്‍ഷനില്ലാതെ പണിയെടുക്കാം....'പൂച്ചനയം' ജപ്പാനില്‍

'പൂച്ചനയം' ആവിഷ്‌കരിച്ചത് ജപ്പാനിലെ ഐ.ടി കമ്പനി

  • By Anoopa
Google Oneindia Malayalam News

ടോക്കിയോ: പൂച്ചസ്‌നേഹികള്‍ക്കൊരു സന്തോഷവാര്‍ത്ത. ഓഫീസിലെ ജോലിസമ്മര്‍ദ്ദങ്ങള്‍ക്കിടയിലും നിങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ പൂച്ചകള്‍ക്കു സാധിക്കും. ഓഫീസിലേക്കു പോകുമ്പോള്‍ പൂച്ചകളെയും ലാളിക്കാന്‍ തയ്യാറായിക്കൊള്ളൂ എന്നാണ് ടോക്കിയോയിലെ ഒരു ഐടി കമ്പനി പറയുന്നത്. വേണമെങ്കില്‍ നിങ്ങളുടെ വളര്‍ത്തുപൂച്ചകളെയും കൊണ്ടുവരാം. അവ നിങ്ങളുടെ സമ്മര്‍ദ്ദം കുറക്കുമത്രേ.

'പൂച്ചനയം' ജപ്പാനില്‍

'പൂച്ചനയം' ജപ്പാനില്‍

സദാ കര്‍മ്മനിരതരായ ആളുകളുള്ള ജപ്പാനില്‍ ഓഫീസ് സമയം മറ്റു രാജ്യങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. മണിക്കൂറുകള്‍ നീണ്ട ജോലിക്കിടയില്‍ സമ്മര്‍ദ്ദം ഉണ്ടാവുക സ്വാഭാവികം. പൂച്ചകകള്‍ക്ക് ഈ സമ്മര്‍ദ്ദം കുറക്കാനാകുമത്രേ. ടോക്കിയോയിലെ ഒരു ഐ.ടി കമ്പനിയില്‍ ഒന്‍പത് പൂച്ചകളാണ് ഇപ്പോള്‍ രാജകീയ സൗകര്യങ്ങളോടെ സ്വര്യവിഹാരം നടത്തുന്നത്.

പൂച്ചസംരക്ഷകര്‍ക്ക് സമ്മാനം

പൂച്ചസംരക്ഷകര്‍ക്ക് സമ്മാനം

2000 മുതല്‍ തന്റെ ഓഫീസില്‍ പൂച്ചകളെ കൊണ്ടുവരാന്‍ അനുവദിക്കാറുണ്ടെന്ന് ജപ്പാനിലെ ഒരു ഐ.ടി കമ്പനി തലവനായ ഹിഡനോബി ഫുക്കൂഡ പറയുന്നു. മാത്രമല്ല, പൂച്ചകളെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്നവര്‍ക്ക് എല്ലാ മാസവും 5,000 യെന്‍(ഏകദേശം 3000 ഇന്ത്യന്‍ രൂപ) സമ്മാനമായി കൊടുക്കാറുണ്ടത്രേ.

 ശല്യക്കാരുമാണ്...

ശല്യക്കാരുമാണ്...

സമ്മര്‍ദ്ദം കുറക്കുമെങ്കിലും തങ്ങളുടെ ഓനമമൃഗങ്ങള്‍ ഇടക്കിടെ ശല്യക്കാരായും മാറാറുണ്ടെന്ന് ഫുക്കൂഡ പറയുന്നു. ഇടക്ക് ഫോണിനു മുകളില്‍ കയറി കിടക്കും. തങ്ങള്‍ക്കു വരുന്ന ഫോണ്‍ കട്ട് ചെയ്യും. ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യും. സമ്മര്‍ദ്ദം കുറക്കുന്നവര്‍ ഇടക്കൊക്കെ ശല്യക്കാരുമാണെന്ന് സാരം.

ഓറക്കിളിലുമുണ്ട്, പൂച്ചയല്ല, വളര്‍ത്തുനായ

ഓറക്കിളിലുമുണ്ട്, പൂച്ചയല്ല, വളര്‍ത്തുനായ

ജപ്പാനിലെ ഓറക്കിളിലുമുണ്ട് സമ്മര്‍ദ്ദം കുറക്കാന്‍ ഒരു വളര്‍ത്തുനായ. 'കാന്‍ഡി' എന്നു പേരുള്ള ഓമനനായയെ 'ഹീലിങ് അംബാസഡര്‍' എന്നാണ് കമ്പനി വെബ്‌സൈറ്റില്‍ വിശേഷിപ്പിക്കുന്നത്. 1991 മുതല്‍ ഓറക്കിളിലെ ജോലിക്കാരുടെ ഓനമൃഗമായി കാന്‍ഡി ഒപ്പമുണ്ട്. ഇപ്പോഴത്തേത് നാലാമത്തെയാളാണ്. എല്ലാവര്‍ക്കും കാന്‍ഡി എന്നു തന്നെയാണ് പേര്. നിലവിലുള്ള കാന്‍ഡിക്ക് സ്വന്തമായി ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളമുണ്ട്!!!

സമ്മര്‍ദ്ദം കുറക്കാന്‍ ആടും!!!

സമ്മര്‍ദ്ദം കുറക്കാന്‍ ആടും!!!

പാസോണ ഗ്രൂപ്പില്‍ സമ്മര്‍ദ്ദം കുറക്കുന്ന ഓമനമൃഗം നേര്‍ത്ത രോമങ്ങളുള്ള ആടുകളാണ്. 2011 മുതല്‍ ജീവനക്കാരെ 'ടെന്‍ഷന്‍ ഫ്രീ' ആയി ജോലി ചെയ്യിക്കാന്‍ ഇവര്‍ ഒപ്പമുണ്ട്.

 പൂച്ചപ്രേമികളുടെ ടോക്കിയോ

പൂച്ചപ്രേമികളുടെ ടോക്കിയോ

പൂച്ചസ്‌നേഹികളുടെ സ്വന്തം നഗരമാണ് ടോക്കിയോ. രജിസ്റ്റര്‍ ചെയ്യപ്പെട്ട 60തോളം ക്യാറ്റ് കഫേകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
Japan firm counters stress at workplace with cats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X