കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീസുരക്ഷയ്ക്ക് കണ്‍മഷി, കണ്‍മഷി എന്താണെന്നല്ലേ!!

  • By Sandra
Google Oneindia Malayalam News

കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് സ്ത്രീ സുരക്ഷയ്ക്കുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് ഒരു മൊബൈല്‍ ആപ്പിലാണ്. കൊല്ലം കുണ്ടറയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയാണ് കണ്‍മഷി എന്ന് പേരിട്ട ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ആപ്പ്.

വാച്ച്, ലോക്കറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ധരിക്കാന്‍ കഴിയരുന്ന ഉപകരണങ്ങളുടെ രൂപത്തിലാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. ഈ ഉപകരണം ധരിച്ച ആളെ കാണാതായാല്‍ ആ വ്യക്തി സഞ്ചരിച്ച വഴി കണ്ടെത്തി കാണാതായ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പം കണ്ടെത്താന്‍ സാധിക്കും. ഡൈം ടെക്‌നോളജിയാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഇത്തരത്തിലുള്ള ട്രാക്കിംഗ് ഉപകരണങ്ങള്‍ക്ക് കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

womensafety

ആന്‍ഡ്രോയ്ഡിലും ആപ്പിളിലും പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില നേരിട്ട് മാതാപിതാക്കളിലേക്കെത്തിക്കുന്ന സംവിധാനവും ഇതേ കമ്പനി പുറത്തിറക്കിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ എത്തുമ്പോഴും സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മാതാപിതാക്കള്‍ക്ക് എസ്എംഎസ് വഴി അലേര്‍ട്ട് ലഭിക്കുന്നതാണ് ഈ സംവിധാനം. 2008ല്‍ കൊല്ലം ജില്ലയില്‍ ആരംഭിച്ച ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 10 കമ്പനികളില്‍ ഒന്നാണ് ഡൈം ടെക്‌നോളജീസ്.

English summary
Kanmashi is here to keep an eye on women safety.Dime, software comapy from Kollam developed an app to ensure women safety through application.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X