കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം: വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികകളില്‍ നിയമനം

Google Oneindia Malayalam News

കേരള പിഎസ്സി 40 തസ്തികകളിലേയ്ക്ക് വിജ്ഞാപനം ക്ഷണിച്ചു. എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍, നാഷണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍, വിവര പൊതു ജന സമ്പര്‍ക്ക വകുപ്പില്‍ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികളിലേയ്ക്കും പിഎസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2018 ജനുവരി മൂന്നാണ് അപേക്ഷ സര്‍പ്പിക്കേണ്ട അവസാന തിയ്യതി.

<strong>എച്ച്ഡിഎഫ്സി ലൈഫില്‍ 200 ഗ്രാജ്വേറ്റ് ട്രെയിനികളുടെ ഒഴിവ്: പിഎസ്സിയില്‍ വിവിധ തസ്തികകളില്‍ വിജ്ഞാപനം</strong>എച്ച്ഡിഎഫ്സി ലൈഫില്‍ 200 ഗ്രാജ്വേറ്റ് ട്രെയിനികളുടെ ഒഴിവ്: പിഎസ്സിയില്‍ വിവിധ തസ്തികകളില്‍ വിജ്ഞാപനം

<strong>ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം! ജ്യോതിഷത്തെ ചിരിച്ചു തള്ളണ്ട, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ</strong>ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം! ജ്യോതിഷത്തെ ചിരിച്ചു തള്ളണ്ട, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ

ആരോഗ്യ വകുപ്പില്‍ ഡെന്‍റല്‍ ഹൈജീനിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് II എന്നിവയും 40 തസ്തികകളില്‍ ഉള്‍പ്പെടുന്നതാണ്. തുറമുഖ വകുപ്പില്‍ പോര്‍ട്ട് ഓഫീസര്‍, കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ എന്നീ തസ്തികളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഇവയില്‍ 32 തസ്തികകളില്‍ സമുദായത്തിന് അനുസൃതമായ സംവരണവും ലഭിക്കും. www.keralapsc.gov.in എന്ന പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

 ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് ഗ്രേഡ്- II

ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് ഗ്രേഡ്- II

ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് തസ്തകയിലേയ്ക്കുള്ള നിയമനത്തിന് ജനറല്‍ വിഭാഗത്തിന് ​എസ്എസ്എല്‍സി പാസാവുകയോ തത്തുല്യ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമാണ്. മുസ്ലിം സമുദായത്തില്‍ നിന്ന് മാത്രമാണ് നേരിട്ട് നിയമനം നടത്തുക. ടെക്സിക്കല്‍ വിഭാഗത്തില്‍ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ചിരിക്കണം. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ കൗണ്‍സിലിന്‍റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള ആക്സിലറി നഴ്സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്/ ആക്സിലറി മി‍ഡ് വൈഫറി സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം കേരള നഴ്സസ് മിഡ് വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 18നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. ഇതിന് പുറമേ ഫാര്‍മസിസ്റ്റ് ഗ്രേഡ് II, ഉറുദു- അറബിക് ഭാഷകളില്‍ പാര്‍ട്ട് ടൈം സ്കൂള്‍ അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേയ്കുും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഡെന്‍റല്‍ ഹൈജീനിസ്റ്റ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ടെക്നിക്കല്‍ സൂപ്രണ്ട് (ഡയറി) തുടങ്ങിയ തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

 ഹയര്‍ സെക്കണ്ടറി അധ്യാപകന്‍

ഹയര്‍ സെക്കണ്ടറി അധ്യാപകന്‍


ജൂനിയര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍റെ തസ്തികയിലേയ്കും പിഎസ് സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജ്യോഗ്രഫിയാണ് വിഷയം. ഒരു ഒഴിവ് മാത്രമാണുള്ളത്. 16,180- 29180 നും ഇടയ്ക്കാണ് ഈ തസ്തികയിലുള്ളവര്‍ക്ക് ലഭിക്കുന്ന ശമ്പളം. ഒഎക്സ് വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ് നേരിട്ടുള്ള നിയമനത്തിന് പരിഗണിക്കുക. 20- 43 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ നിന്ന് 50 ശതമാനത്തില്‍ കുറയാതെ ജ്യോഗ്രഫിയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ റെഗുലറായി പഠിച്ച് നേടിയ ബിഎഡോ അടിസ്ഥാന യോഗ്യതയായി കണക്കാക്കും. എന്‍സിആര്‍ടി സ്പോണ്‍സര്‍ ചെയ്യുന്ന ഏതെങ്കിലും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനില്‍ 50% ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ നേടിയ എംഎസ്സിയോ എംഡോ പാസായിരിക്കണം. എന്നാല്‍ എംഎഡ് ബിരുദം നേടിയവരെ ബിഎഡ് ബിരുദത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 പോര്‍ട്ട് ഓഫീസര്‍

പോര്‍ട്ട് ഓഫീസര്‍

കേരള തുറമുഖ വകുപ്പില്‍ ഒരു ഒഴിവിലേയ്ക്കാണ് നിയമനം നടത്തുക. 42,640- 58, 640 രൂപയാണ് ആ തസ്തികയിലേയ്ക്ക് നിര്‍ണയിച്ചിട്ടുള്ള ശമ്പളം. ലാറ്റിന്‍ കത്തോലിക്ക വിഭാഗങ്ങള്‍ക്ക് മാത്രമാണ് നേരിട്ട് നിയമനം നടത്തുക. ആഗ്ലോ ഇന്ത്യന്‍ സമുദായത്തിന്‍ നിന്നുള്ളവര്‍ക്കും പരിഗണന ലഭിക്കും. 30- 49നു​ ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഫോറിന്‍ ഗോയിംഗ് മാസ്റ്റേഴ്സ് സര്‍ട്ടിഫിക്കറ്റും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അല്ലാത്ത പക്ഷം ഇന്ത്യന്‍ നാവിക സേനയില്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ ലഫ്റ്റനന്‍റ് കമാന്‍ഡറുടെ റാങ്കിന് താഴെയല്ലാത്ത റാങ്കില്‍ മാസ്റ്ററായി സേവനം അനുഷ്ടിച്ച് നേടിയ സര്‍ട്ടിഫിക്കറ്റും ആക്ടീവ് ലിസ്റ്റില്‍പ്പെടാന്‍ പാടില്ലെന്നും ചട്ടമുണ്ട്. ശാരീരിക ക്ഷമതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കോങ്കണ്ണ്, കാഴ്ച തകരാറുകള്‍ എന്നിവ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍

വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍


എക്സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്സൈസ് ഓഫീറുടെ തസ്തികയിലേയ്ക്ക് ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല. ജില്ലാ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ അനുസരിച്ചായിരിക്കും നിയമനം. 20,000- മുതല്‍ 45, 8000 വരെയാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഒഴിവുകള്‍ പ്രതീക്ഷിക്കുന്നത്. ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് ഒരു ജില്ലയിലേയ്ക്ക് മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കൂ.

English summary
Kerala PSC invited applications for 40 posts including health teaching departments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X