• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്ന് 'Z' കള്‍...ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലെ അവസാനത്തെ വാക്ക് അറിയാമോ..?

  • By Anoopa

ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലെ അവസാനത്തെ വാക്ക് ഏതാണ്..?ഉടന്‍ ഡിക്ഷ്ണറി തപ്പി പോകണ്ട. ഉത്തരം ഇവിടെയുണ്ട്. 'zyzzyva'- ഇതാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലെ അവസാനത്തെ വാക്ക്. ഏറ്റവുമവസാനത്തെ അപ്‌ഡേറ്റില്‍ 600 പുതിയ അംഗങ്ങളാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ കയറിപ്പറ്റിയത്. വാക്കുകളും പ്രയോഗങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇതു വരെ 'zythum' എന്ന വാക്കായിരുന്നു ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലെ അവസാനത്തെ വാക്ക്.

ഇനി എന്താണ് ഈ 'zyzzyva' ? വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ഒരുതരം ധാന്യമാണ് ഇത്. അമേരിക്കന്‍ എന്റമോളജിസ്റ്റ് ആയ തോമസ് ലിങ്കണ്‍ കാസേ ആണ് ഈ പദം കണ്ടുപിടിച്ചത്. 1922 ലാണ് അദ്ദേഹം ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടം നേടും മുന്‍പ് മറ്റു പല ഡിക്ഷ്ണറികളിലെയും അവസാനത്തെ വാക്ക് 'zyzzyva' തന്നെയായിരുന്നു.

കുറച്ചു വര്‍ഷങ്ങളായി ലിഖിത രൂപത്തില്‍ ഉപയോഗത്തിലുള്ള വാക്കുകളാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ കയറിപ്പറ്റാറ്. ഇത്തരത്തില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക് എന്ന അര്‍ത്ഥത്തിലുള്ള ബ്രെക്‌സിറ്റ് എന്ന വാക്കും കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടം നേടിയിരുന്നു.

English summary
last word in English? It is 'zyzzyva'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X