കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസ്സിയുടെ രാജിക്കത്ത് വായിക്കൂ (മെസ്സിയെ വെറുക്കുന്നവര്‍ മാത്രം വായിച്ചാല്‍ മതി)

  • By Desk
Google Oneindia Malayalam News

തോറ്റവരേ, വെറുക്കുന്നവരേ, മാധ്യമങ്ങളേ, കഴിഞ്ഞു. എല്ലാം അവസാനിപ്പിക്കാന്‍ സമയമായി. നിങ്ങള്‍ പറഞ്ഞ അസഭ്യങ്ങളെല്ലാം ഇത്രയും നാള്‍ ഞാന്‍ കേട്ടു. ഇനിയും ഇതിങ്ങനെ തുടര്‍ന്നു പോകുന്നതില്‍ ഞാന്‍ ഒരര്‍ഥവും കാണുന്നില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പന്തടിക്കാന്‍ കഴിയാത്തവര്‍ പോലും എന്റെ ദേശീയടീമിലെ സ്ഥാനത്തെക്കുറിച്ചും എന്റെ കളിയോടുള്ള പാഷനെക്കുറിച്ചും വലിയ വായില്‍ അഭിപ്രായം പറയുന്നു.

ചങ്ക് തകർന്ന് ലയണൽ മെസ്സി വിരമിച്ചു... അവസാനമായി പറഞ്ഞതിങ്ങനെ..

രാജ്യത്തെ വിജയത്തിലേക്ക് നയിക്കാത്തത് കൊണ്ട് ഞാന്‍ എക്കാലത്തെയും മികച്ച കളിക്കാരനല്ല എന്ന് നിങ്ങള്‍ കരുതുന്നു. മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് മെഗാ ഫൈനലുകള്‍ എന്നത് ചെറിയ കാര്യമാണ് എന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് ലക്ഷ്യബോധവും വ്യക്തിത്വവും ഇല്ലെന്ന് കരുതുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. മാധ്യമങ്ങളോടും എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങളുടെ ഓഫീസ് മുറിയിലെ കസേരയില്‍ ഇരുന്നാണ് നിങ്ങളെന്നെ വിമര്‍ശിക്കുന്നത്.

messi1

ഞാന്‍ ലയണല്‍ മെസ്സി. എട്ട് ലാ ലീഗ എന്റെ പേരിലുണ്ട്. നാല് കോപ്പ ഡെല്‍ റേസും നാല് ചാമ്പ്യന്‍സ് ലീഗും ഞാന്‍ ജയിച്ചിട്ടുണ്ട്, ലാ ലീഗയിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്റെ പേരിലാണ്. സീസണില്‍ 73 ഉം ഒരു വര്‍ഷം 91ഉം ഗോളുകള്‍ അടിച്ച് റെക്കോര്‍ഡിട്ടുണ്ട്. ലാ ലീഗയിലും കോപ്പ അമേരിക്കയിലും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ എന്റെ പേരിലാണ്. റെക്കോര്‍ഡുകള്‍ മറന്നേക്കൂ, ലിയോ മെസ്സിയുടെ കാലത്താണ് നിങ്ങള്‍ ജീവിച്ചതെന്ന് നിങ്ങള്‍ നാളെ മക്കളോടും പേരക്കുട്ടികളോടും പറയും. ഞാന്‍ കളിക്കുന്നത് നേരിട്ടും ടി വിയിലും കണ്ടിട്ടുണ്ടെന്ന് പറയും. ഇത്രയേ ഉള്ളൂ. സ്‌നേഹത്തോടെ ലയണല്‍ മെസ്സി.

<strong>വിരമിച്ചാല്‍ ട്രോളാതെ വിടുമെന്ന് കരുതിയോ; ട്രോളന്മാര്‍ ഡാ.. മെസ്സിക്ക് ട്രോളോടെ ഗുഡ് ബൈ!</strong>വിരമിച്ചാല്‍ ട്രോളാതെ വിടുമെന്ന് കരുതിയോ; ട്രോളന്മാര്‍ ഡാ.. മെസ്സിക്ക് ട്രോളോടെ ഗുഡ് ബൈ!

(കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റതോടെയാണ് മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. ഇത്തരത്തില്‍ ഒരു രാജിക്കത്ത് അദ്ദേഹം എഴുതിയിട്ടില്ല. ഇങ്ങനെ ഒരു കത്ത് മെസ്സി എഴുതുകയും ഇല്ല. മെസ്സിയെ അകാരണമായി വിമര്‍ശിക്കുന്നവരോട് അദ്ദേഹം ഏറ്റവും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയാണ് ഈ കത്ത്. മെസ്സിയുടെ ആരാധകര്‍ ഒരുപക്ഷേ ഇങ്ങനെ ഒരു കത്ത് മനസില്‍ പലവട്ടം എഴുതുകയും വായിക്കുകയും ചെയ്തിട്ടുണ്ടാകണം)

English summary
Argentina captain Lionel Messi's resignation letter parody to all his haters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X