• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കള്ള്, കഞ്ചാവ്, മയക്കുമരുന്ന്,തട്ടിപ്പ്, പെണ്‍വാണിഭം...അറസ്റ്റിലായ മലയാള സിനിമാ സീരിയല്‍ താരങ്ങള്‍

  • By ഭദ്ര

മലയാള സിനിമാ സീരിയല്‍ ചലച്ചിത്ര താരങ്ങള്‍ അറസ്റ്റിലാകുന്നത് പ്രേക്ഷകര്‍ക്ക് എന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ്. മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തിലെ താരങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ കുറവാണ്.

'അറിഞ്ഞില്ല മാഡം നിങ്ങള്‍ നടിയാണെന്ന്'പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍

മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് കുത്തനെ മാര്‍ക്കറ്റ് ഇടിഞ്ഞു പോയ ചില നടീനടന്മാരുണ്ട് മലയാളം ഇന്‍ഡസ്ട്രിയില്‍. ഇതിന് പ്രധാന കാരണം ഇവരുടെ പേരിലുള്ള പോലീസ് കേസുകള്‍ തന്നെയാണ്. ഇത്തരത്തില്‍ അറസ്റ്റിലായ മലയാള സിനിമാ സീരിയല്‍ താരങ്ങള്‍ ഇവരാണ്... തുടര്‍ന്ന് വായിക്കൂ...

ജിനു ജോസഫ്

ജിനു ജോസഫ്

ബിഗ് ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കഥാപാത്രമാണ് ജിനു ജോസഫ്. ഇത്തിഹാദ് ഫ്‌ളൈറ്റ് യാത്രക്കിടെ ജീവനക്കാരുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അബുദാബിയില്‍ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത സ്വന്തം ഫേസ്ബുക്കിലൂടെയാണ് ജിനു അറിയിച്ചത്. ഫ്‌ളൈറ്റിലുണ്ടായ പ്രശ്‌നങ്ങള്‍ വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്തിരുന്നു. Malayalam actor Jinu Joseph says arrested in Abu Dhabi

ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോ

മലയാള ചലച്ചിത്ര യുവ നടനാണ് ഷൈന്‍ ടോം ചാക്കോ. മയക്കുമരുന്ന് കേസില്‍ കൊച്ചിയില്‍ വെച്ച് ഷൈന്‍ ടോമിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്‌ററ് ചെയ്യുകയായിരുന്നു. Malayalam actor Chacko among 5 held on drug charge in Kochi

സുമന്‍

സുമന്‍

മലയാളം, തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചുട്ടുള്ള നടനാണ് സുമന്‍. പോണ്‍ വീഡിയോ കേസുമായി ബന്ധപ്പെട്ടാണ് സുമന്‍ അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Actor Suman Clarifies on His Arrest over Blue Film Controversy

ആദിത്യന്‍

ആദിത്യന്‍

മലയാള ടെലിവിഷന്‍ സീരിയല്‍ നടനാണ് ആദിത്യന്‍. വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും നാലു ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് ആദിത്യനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Malayalam actor arrested for cheating woman

മണികണ്ഠന്‍

മണികണ്ഠന്‍

പ്രശസ്ത ടെലിവിഷന്‍ താരമാണ് മണികണ്ഠന്‍. സ്ത്രീകള്‍ക്ക് നേരെ ലൈംഗികഛേഷ്ഠകള്‍ കാണിച്ച പരാതിയിലാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. malayalam serial actor manikandan arrested

വിജയകുമാര്‍

വിജയകുമാര്‍

വിസ, പാസ്‌പോര്‍ട്ട് തട്ടിപ്പിലാണ് വിജയകുമാര്‍ അറസ്റ്റിലാകുന്നത്. നിരവധി ആളുകളില്‍ നിന്നും പണം കൈപ്പറ്റി വഞ്ചിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. നടന്‍ വിജയകുമാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍

ബാവ ഹബീബ്

ബാവ ഹബീബ്

ജയസൂര്യ നാകനായ ഇടി എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി അഭിനയിച്ച ബാവ ഹബീബ് മയക്കുമരുന്ന് കേസിലാണ് അറസ്റ്റിലാകുന്നത്. സുഹൃത്തിന്റെ കയ്യില്‍ വിദേശത്തേക്ക് ഹാഷിഷ് കൊടുത്തയക്കാന്‍ ശ്രമിച്ച കേസിലായിരുന്നു പോലീസ് പിടികൂടിയത്. പുതുമുഖ നായകന്‍ ഹാഷിഷ് കടത്തിയതിന് അറസ്റ്റില്‍

സത്താര്‍

സത്താര്‍

വഞ്ചനാക്കുറ്റത്തിനാണ് സത്താറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ കട നടത്തിയതില്‍ വരുത്തി തട്ടിപ്പാണെന്ന് പറയപ്പെടുന്നു.

Actor Sathar arrested

അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ്(ബെച്ചു റഹ്മാന്‍)

അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ്(ബെച്ചു റഹ്മാന്‍)

കള്ളനോട്ട് കേസിലാണ് അബ്ദുള്‍ റഹ്മാന്‍ അറസ്റ്റിലാകുന്നത്. ശബരിമല പൂജാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിലും ഇയാള്‍ മുന്‍പ് അറസ്റ്റിലായിരുന്നു. MALAYALAM ACTOR ARRESTED IN FAKE CURRENCY CASE

അനില്‍കുമാര്‍

അനില്‍കുമാര്‍

ജൂനിയര്‍ സീരിയല്‍ നടനാണ് അനില്‍ കുമാര്‍. ബെഡ്‌റൂം സീന്‍ വാട്ട്‌സ് ആപ്പിലൂടെ പുറത്ത് വിട്ട കേസിലാണ് അനില്‍ അറസ്റ്റിലായത്. Serial actor AnilKumar arrested for spreading bedroom scene

തവള അജിത്ത്

തവള അജിത്ത്

മലയാള യുവനടനായ അജിത്ത്(തവള അജിത്ത്) സ്ത്രീകളുടെ മാലമോഷണക്കേസിലാണ് പോലീസ് പിടിയിലായത്. 56 പേരുടെ മാല പൊട്ടിച്ച കേസിലെ പ്രതിയാണ് അജിത്ത്. പാലാരിവട്ടത്തെ ഷാഡോ പോലീസാണ് അജിത്തിനെ പിടികൂടിയത്. മാല മോഷണ കേസില്‍ മലയാള യുവനടന്‍ അറസ്റ്റില്‍

English summary
Malayalam actors arrested for illegal activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more