നിര്‍ത്തിയിട്ട വാനുമായി സെക്സ്, അപൂര്‍വ്വ വെളിപ്പെടുത്തലുമായി യുവാവ്
ഓഹിയോ: തെരുവില്‍ നിര്‍ത്തിയിട്ട വാനുമായി സെക്സിലേര്‍പ്പെട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. പൊതു ഇടത്തില്‍ അസഭ്യമായി പെരുമാറിയെന്ന് കാണിച്ച് പിന്നീട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തുവച്ച് പാന്റഴിച്ച് സെക്സ് ചെയ്യാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പാര്ക്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചുവന്ന നിറത്തിലുള്ള വാനിന്റെ ഫ്രണ്ട് ഗ്രില്ലില്‍ ലിംഗം ചേര്‍ത്തുവച്ച് സെക്സ് ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള ദൃക്സാക്ഷി മൊഴി. ഇയാള്‍ വാനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് പൊലീസും ആരോപിക്കുന്നു. മൈക്കിള്‍ ഹൈന്‍സന്‍ എന്ന യുവാവാണ് സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായത്. അറസ്റ്റിലായ ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇയാള്‍ക്ക് അറുപത് ദിവസത്തെ ശിക്ഷ വിധിച്ച കോടതി 111 ഡോളര്‍ പിഴയിനത്തില്‍ ഒടുക്കാനും നിര്‍ദ്ദേശിച്ചു.
എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം. ഇതോടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഹെല്‍ത്ത് സെന്ററില്‍ ഒരു വര്‍ഷത്തെ കൗണ്‍സിലിംഗിന് വിധേയനാവാനും കോടതി നിര്‍ദ്ദേശിച്ചു.