കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറക്കമില്ലായ്മയാണോ നിങ്ങളുടെ പ്രശ്‌നം, ഇതാ അതിനുള്ള പരിഹാരങ്ങള്‍!!

  • By ഭദ്ര
Google Oneindia Malayalam News

ഉറക്കം ലഭിക്കുന്നില്ല എന്ന പരാതി പൊതുവെ എല്ലാവരും പറയുന്നതാണ്. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ബാധിക്കുന്നത് സുഖനിദ്രയെയാണെന്ന കാര്യത്തില്‍ സംശയമില്ല.

ലക്ഷങ്ങള്‍ ചിലവാക്കി നല്ല ഫോണ്‍ വാങ്ങാനും കാര്‍ വാങ്ങാനും അനുഭവിക്കുന്ന ടെന്‍ഷന്‍ ബാധിക്കുന്നത് ഉറക്കത്തെയാണെങ്കില്‍ നല്ല ഉറക്കം എങ്ങനെ ലഭിക്കും എന്ന് ആരും ആലോചിക്കാറില്ല. ഉറക്കമില്ലാത്തതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ തുടര്‍ന്ന് വായിക്കൂ... പരിഹാരം നിങ്ങള്‍ക്കു മുന്നിലുണ്ട്...

നല്ല തലയിണകള്‍ തിരഞ്ഞെടുക്കുക

നല്ല തലയിണകള്‍ തിരഞ്ഞെടുക്കുക


നല്ല തലയിണകള്‍ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ പകുതി പ്രശ്‌നം ഇല്ലാതാകും. കിടക്ക വാങ്ങുമ്പോള്‍ തലയിണകള്‍ സൗജന്യമായി തരുന്നത് ബിസിനസ്സിനു വേണ്ടി മാത്രമല്ല, നല്ല തലയിണകള്‍ കൂടിയുണ്ടെങ്കിലേ ഉറക്കം പൂര്‍ണമാകൂ...

ഉറങ്ങുന്ന സമയത്ത് വസ്ത്രങ്ങള്‍ ഉപേക്ഷിക്കൂ

ഉറങ്ങുന്ന സമയത്ത് വസ്ത്രങ്ങള്‍ ഉപേക്ഷിക്കൂ


ഉറങ്ങുന്ന സമയത്ത് വസ്ത്രങ്ങള്‍ പരമാവധി ഉപേക്ഷിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. ഇറുക്കിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.

ബെഡ് ഷീറ്റുകളുടെ പ്രധാന്യം

ബെഡ് ഷീറ്റുകളുടെ പ്രധാന്യം


കിടക്കയില്‍ വിരിയ്ക്കുന്ന ബെഡ്ഷീറ്റുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കോട്ടണ്‍ ബെഡ്ഷീറ്റുകളാണ് ഏറ്റവും ഉത്തമം, മാത്രമല്ല ഇതിലെ നിറങ്ങള്‍ക്ക് നിങ്ങളുടെ മാനസിക നിലയെ സ്വാധീനിക്കാനും സാധിക്കുന്നു.

ബെഡ്‌റൂമില്‍ സുഗന്ധം നിറയട്ടെ

ബെഡ്‌റൂമില്‍ സുഗന്ധം നിറയട്ടെ


ബെഡ്‌റൂമില്‍ സുഗന്ധം നിറയുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ തലയിണകള്‍ മാറ്റുക

രണ്ട് വര്‍ഷത്തിലൊരിക്കല്‍ തലയിണകള്‍ മാറ്റുക


രണ്ടു വര്‍ഷം കൂടുമ്പോള്‍ തലയിണകള്‍ മാറ്റുക. തലയിണകള്‍ നല്‍കുന്ന സപ്പോര്‍ട്ട് കുറഞ്ഞു എന്ന് തോന്നി കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്നതാകും നല്ലത്. ഇത് കഴുത്തിനെയും തലയെയും ബാധിക്കും.

തലയിണകള്‍ ഇല്ലാതെയുള്ള ഉറക്കം

തലയിണകള്‍ ഇല്ലാതെയുള്ള ഉറക്കം


പലര്‍ക്കും തലയിണകള്‍ ഇല്ലാതെയുള്ള ഉറക്കമാണ് ഇഷ്ടം. അതാണ് അനുയോജ്യമെങ്കില്‍ അങ്ങനെ തിരഞ്ഞെടുക്കുന്നതാകും നല്ലത്.

പ്രായത്തിനനുസരിച്ച് കിടക്ക

പ്രായത്തിനനുസരിച്ച് കിടക്ക

പ്രായ വ്യത്യാസത്തിനനുസരിച്ച് കിടക്കകള്‍ക്ക് മാറ്റം വരുത്തുന്നത് നല്ലതായിരിക്കും. കുട്ടികള്‍ക്ക് സോഫ്റ്റും മുതിര്‍ന്നവര്‍ക്ക് ഹാര്‍ഡും പ്രായം വന്നവര്‍ക്ക് കോട്ടണ്‍ കിടക്കകളും തിരഞ്ഞെടുക്കാം.

English summary
Everyone wants a good night's sleep but not everyone gets it. Too often, this simple and basic desire proves to be elusive. Stress, hectic lifestyles, lack of a proper routine usually get the blame but, in the process, we often tend to overlook some simpler and obvious reasons that could be coming in the way of sound and reinvigorating sleep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X