കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ടിപിസിയില്‍ 58 ട്രെയിനികളുടെ ഒഴിവ്: പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സ്ഥിരം നിയമനം!

Google Oneindia Malayalam News

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഛത്തീസ്ഗഡ് യൂണിറ്റിലെ വിവിധ തസ്തികളിലേയ്ക്കായി ട്രെയിനികള്‍ക്കാണ് നിയമനം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്ഥിരം നിയമനം ലഭിച്ചിരുന്നു. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് ട്രേഡുകളിലായി 58 ഒഴിവുകളാണുള്ളത്.

<strong>എളുപ്പം വിവാഹം നടക്കണോ? കിടപ്പുമുറിയ്ക്ക് ഈ നിറങ്ങള്‍ നല്‍കിയാല്‍ മതി, പിങ്കും മഞ്ഞയും പറയുന്നത്!</strong>എളുപ്പം വിവാഹം നടക്കണോ? കിടപ്പുമുറിയ്ക്ക് ഈ നിറങ്ങള്‍ നല്‍കിയാല്‍ മതി, പിങ്കും മഞ്ഞയും പറയുന്നത്!

<strong>പൊട്ടിയ കണ്ണാടിയും ഓടാത്ത ക്ലോക്കും വീടിനുള്ളില്‍ വയ്ക്കരുത് കാരണം? സമ്പാദ്യത്തിന് മാര്‍ഗ്ഗങ്ങള്‍!</strong>പൊട്ടിയ കണ്ണാടിയും ഓടാത്ത ക്ലോക്കും വീടിനുള്ളില്‍ വയ്ക്കരുത് കാരണം? സമ്പാദ്യത്തിന് മാര്‍ഗ്ഗങ്ങള്‍!

<strong>ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍: ജനുവരി ഒന്നുമുതല്‍ ഒടിപി , മൊബൈല്‍ ഔട്ട് ലറ്റില്‍ പോകണ്ട, പരിഹാരം! </strong>ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍: ജനുവരി ഒന്നുമുതല്‍ ഒടിപി , മൊബൈല്‍ ഔട്ട് ലറ്റില്‍ പോകണ്ട, പരിഹാരം!

 ഐടിഐ

ഐടിഐ


ഐടിഐ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഫിറ്റര്‍ ട്രെയിനി തസ്തികയിലേയ്ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കുക. ഇതിന് പുറമേ ഇല്കട്രീഷ്യന്‍ ട്രെയിനി ( 16 ഒഴിവുകള്‍), ഐടിഐ( ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്ക്) ട്രെയിനി- 12. പത്താം ക്ലാസും അനുബന്ധ ട്രേഡില്‍ ഐടിഐയും ഉള്ളവര്‍ക്കാണ് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക.

 അസിസ്റ്റന്‍റ്

അസിസ്റ്റന്‍റ്


(മെറ്റീരിയല്‍/ സ്റ്റോര്‍ കീപ്പിംഗ്) ട്രെയിനിയുടെ തസ്തികയിലേയ്ക്ക് അഞ്ച് തസ്തികകളിലേയ്ക്കാണ് ഒഴിവുള്ളത്. സ്റ്റോര്‍ കീപ്പിംഗില്‍ എന്‍സിടിവിടി. മിനിറ്റില്‍ 30 വാക്ക് വേഗതയില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ്. പത്താം ക്ലാസ് അല്ലെങ്കില്‍ ഐടിഐ (ഫിറ്റര്‍/ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്ക്), മിനിറ്റില്‍ മുപ്പത് വാക്ക് വേഗത്തില്‍ ടൈപ്പ് ചെയ്യാവുന്ന കഴിവ് എന്നിവയുള്ളവര്‍ക്കാണ് ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. എംഎസ് ഓഫീസ് അറിഞ്ഞിരിക്കണം.

 ലാബ് അസിസ്റ്റന്‍റ്

ലാബ് അസിസ്റ്റന്‍റ്

ലാബ് അസിസ്റ്റന്‍റ് (കെമിസ്ട്രി) ട്രെയിനിയുടെ 16 തസ്തികകളാണ് ഒഴിവുളളത്. കെമിസ്ട്രി ഒരു വിഷയമായി ഏതെങ്കിലും ബിരുദം പൂര്‍ത്തിയാക്കിയതോ , ഇന്‍ഡസ്ട്രിയല്‍/ അപ്ലൈഡ് കെമിസ്ട്രിയില്‍ ബിരുമുള്ളവര്‍ക്കോ ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. 2018 ജനുവരി ഒന്നിന് 27 വയസ്സുള്ളവര്‍ക്കും അപേക്ഷിക്കാം. സംവരണത്തിന് യോഗ്യതയുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.

 ശമ്പളം

ശമ്പളം

ഒരു വര്‍ഷമാണ് തസ്തികകളിലേയ്ക്ക് ട്രെയിനിംഗ് നല്‍കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കും. ഈ കാലയളവില്‍ 11,500 രൂപയാണ് ട്രെയിനിംഗിനിടെ സ്റ്റൈപ്പന്‍ഡായി ലഭിക്കുക. സ്ഥിരനിയമനം ലഭിക്കുന്നവര്‍ക്ക് 11,500- 26,000 രൂപ ശമ്പള സ്കെയിലിലായിരിക്കും നിയമനം.

 തിരഞ്ഞെടുപ്പിലെ മാനദണ്ഡം

തിരഞ്ഞെടുപ്പിലെ മാനദണ്ഡം

ഏഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. ഛത്തീസ്ഗഡില്‍, റായ്പൂര്‍, ബിലാസ്പൂര്‍, റായ്ഗഡ് എന്നിവിടങ്ങളിലായിരിക്കും പരീക്ഷാ കേന്ദ്രം. മാര്‍ച്ചിലായിരിക്കും പരീക്ഷ.

 അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ

അപേക്ഷ സമര്‍പ്പിക്കുന്നതെങ്ങനെ

WWW.ntpccareers.net എന്ന നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്താണ് അപേക്ഷ സമര്‍പ്പിക്കുന്നത്. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ക്കൊപ്പം സ്പീഡ് പോസ്റ്റിലോ രജിസ്റ്റേര്‍ഡ് തപാലിലോ അയച്ചു നല്‍കേണ്ടതാണ്. DGM (HR- Rectt.), NTPC Limited Western Region II Headquarters, 4th Floor, Magneto Offizo, Labhandi, GE Road NH- 6 Raipur(CG)- 492001 എന്ന വിലാസത്തിലാണ് അയച്ചു നല്‍കേണ്ടത്. എന്നാല്‍ കവറിന് പുറത്ത് The Post Applied for എന്ന് കവറിന് മുകളില്‍ പ്രത്യേകം എഴുതണം. ഡിസംബര്‍ 31നാണ് അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി.

English summary
National Termal Power Corporation call for various posts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X