കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുശുമ്പിന് മരുന്നില്ലായിരിക്കാം, എന്നാല്‍ കഷണ്ടിയ്ക്ക് മരുന്ന് കണ്ടുപിടിച്ചൂ...

  • By ഭദ്ര
Google Oneindia Malayalam News

കൊളംബിയ: നാട്ടിന്‍ പുറത്തൊരു ചൊല്ലുണ്ട്, കുശുമ്പിനും കഷണ്ടിയ്ക്കും മരുന്നില്ല എന്ന്. എന്നാല്‍ അതൊന്ന് തിരുത്തി പറയാനായി. കുശുമ്പിന് മരുന്നില്ലെങ്കിലും കഷണ്ടിയ്ക്ക് മരുന്ന് കണ്ടെത്തി.

കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ റിസര്‍ച്ച് ചെയ്യുന്ന ശാസ്ത്രജ്ഞരാണ് പുതിയ മരുന്ന് കണ്ടെത്തിയത്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും വലിയ തോതില്‍ അനുഭവിക്കുന്ന കഷണ്ടിയുടെ മരുന്ന് നാല് മാസത്തിനുള്ളില്‍ ഫലം കണ്ടെത്തി എന്നാണ് പറയുന്നത്.

കഷണ്ടിയ്ക്കും മരുന്ന്

കഷണ്ടിയ്ക്കും മരുന്ന്


ശരീരത്തിലെ പല പ്രോട്ടീനുകളുടെയും കുറവ് മൂലം സംഭവിക്കുന്ന മുടി കൊഴിച്ചിലാണ് പിന്നീട് കഷണ്ടിയായി രൂപപ്പെടുന്നത്. എന്നാല്‍ ഈ പ്രോട്ടീനുകള്‍ വച്ച് കഷണ്ടി ചികിത്സിച്ച് മാറ്റാം എന്ന് വച്ചാല്‍ അതിനും സാധിക്കില്ല. മുടി കൊഴിച്ചില്‍ വന്നു തുടങ്ങിയാല്‍ പിന്നീട് അത് മുളയ്ക്കുക സാധ്യമല്ലാത്ത കാര്യമായി മാറും. പ്രത്യേകിച്ചും പുരുഷന്മാരിലാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്.

92% മുടിയും ചികിത്സയിലൂടെ മുളച്ചു

92% മുടിയും ചികിത്സയിലൂടെ മുളച്ചു

നാല് മാസത്തെ ചികിത്സയുടെ അവസാനത്തില്‍ കൊഴിഞ്ഞു പോയ 92% മുടിയും മുളച്ചതായി കണ്ടെത്തി. 75% പുരുഷന്മാരിലും മാറ്റം കണ്ടെത്തി. കഷണ്ടിയുടെ മരുന്ന് വിജയിച്ചു എന്ന് വേണം ഇതില്‍ നിന്നും പറയാന്‍.

സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ

സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ

സ്ത്രീകളിലും പുരുഷന്മാരിലും മരുന്ന് ഒരു പോലെ വിജയകരമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. മുടി നഷ്ടപ്പെടുന്നവരുടെ മാനസിക പ്രശ്‌നങ്ങള്‍ പോലും ട്രീറ്റ്‌മെന്റിലൂടെ പരിഹരിക്കാന്‍ സാധിക്കും.
 മരുന്ന് വിവരങ്ങള്‍

മരുന്ന് വിവരങ്ങള്‍


മരുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്രത്രജ്ഞര്‍ പുറത്ത് വിട്ടിട്ടില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ മരുന്ന് വിപണിയില്‍ എത്തിക്കൂ.

English summary
The drug ruxolitinib triggered regrowth of hair in the majority of patients with alopecia, hailed as a first step towards tackling pattern baldness - the most common form of hair loss in men
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X