കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ഇന്ത്യ: കോഴിക്കോട്ടേക്ക് സബ് എഡിറ്റേഴ്‌സിനെയും ഗ്രാഫിക് ഡിസൈനറെയും ആവശ്യമുണ്ട്

ഓണ്‍ലൈന്‍ ജേര്‍ണലിസത്തോട് താത്പര്യമുള്ള പത്രങ്ങളിലും ചാനലുകളിലും അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ളവരെയാണ് സബ് എഡിറ്റര്‍ ജോലിയിലേക്ക് പരിഗണിക്കുക.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യയിലേക്ക് സബ് എഡിറ്റര്‍മാരെയും ഗ്രാഫിക് ഡിസൈനറേയും ആവശ്യമുണ്ട്. കേരളത്തിലെ രണ്ടാമത്തെ ഓഫീസ് നവംബര്‍ മധ്യത്തോടെ കോഴിക്കോട് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണിത്.

ഓണ്‍ലൈന്‍ ജേര്‍ണലിസത്തോട് താത്പര്യമുള്ള, പത്രങ്ങളിലും ചാനലുകളിലും അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ളവരെയാണ് സബ് എഡിറ്റര്‍ ജോലിയിലേക്ക് പരിഗണിക്കുക. ഫോട്ടോ ഷോപ്പ് സഹായത്തോടെ മികച്ച സോഷ്യല്‍ മീഡിയാ കാര്‍ഡുകള്‍ നിര്‍മിക്കാന്‍ കഴിയുന്നവരെ ഗ്രാഫിക് ഡിസൈനര്‍ പോസ്റ്റിലേക്ക് പരിഗണിക്കും.

wanted

2000ലാണ് വണ്‍ഇന്ത്യയുടെ മലയാളം വെബ് സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഇംഗ്ലീഷ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും കൂടി ഈ പോര്‍ട്ടല്‍ ലഭ്യമാണ്. വിവിധ ഭാഷകളിലായി ഏകദേശം 76ഓളം സൈറ്റുകള്‍ വണ്‍ഇന്ത്യ ഗ്രൂപ്പിന് കീഴിലുണ്ട്.

മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. . പ്രായപരിധി പരമാവധി 40 വയസ്സ്. അവസാന തിയ്യതി: സെപ്തംബര്‍ 15. വിശദവിവരങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ബയോഡാറ്റ താഴെ കാണുന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. സബ്ജക്ട് ലൈനില്‍ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. വിലാസം: [email protected]. അവസാന തിയ്യതി: 23-10-2016

English summary
oneindia.com is looking for Sub Editors for its Malayalam portal. Oneindia.com is India's number one language portal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X