കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; എടിഎമ്മില്‍നിന്ന് പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

  • By Vishnu
Google Oneindia Malayalam News

ഹോളിവുഡ് സിനിമകളിളൊക്കെ കാണുന്നത് പോലെയായിരുന്നു തിരുവനന്തപുരത്ത് നടന്ന എടിഎം മോഷണം. ലക്ഷക്കണക്കിന് രൂപയാണ് എടിഎമ്മില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി മോഷ്ടാക്കള്‍ തട്ടിയെടുത്തത്. എടിഎം തല്ലിപ്പൊളിച്ചൊക്കെ കേരളത്തില്‍ നിരവധി മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്തിന് എടിഎം കെട്ടിവലിച്ച് കൊണ്ടുപോകാന്‍ വരെ ശ്രമം നടന്നിട്ടുണ്ട്.

Read More: എടിഎം തട്ടിപ്പിന് രാജ്യാന്തര ബന്ധം!!! മൂന്ന് വിദേശികളടങ്ങുന്ന സംഘം പണം തട്ടിയത് മുംബൈയില്‍ നിന്ന്...

എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്നത് കേരളത്തില്‍ ഇതാദ്യമായാണ്. എടിഎം മോഷണത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നവരൊക്കെ ആശങ്കയിലാണ്. അജ്ഞത മുതലാക്കി പലരും ഫോണ്‍വിളിച്ച് പറ്റിച്ചൊക്കെ പണം തട്ടിയെടുക്കാറുണ്ട്. എടിഎം കാര്‍ഡിലെ വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുക്കാന്‍ വിദ്യകളുള്ളപ്പോള്‍ നമ്മുടെ പണത്തിന് എന്ത് സുരക്ഷ! പണം നഷ്ടപ്പെടാതിരിക്കാന്‍ നമ്മള്‍ തന്നെ ചില മുന്‍ കരുതലുകളെടുക്കുക മാത്രമേ വഴിയുള്ളൂ...

ഫോണ്‍ കോള്‍

ഫോണ്‍ കോള്‍

അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടോ, എടിം കാര്‍ഡുകളുടെ നമ്പറുകള്‍ ചോദിച്ചോ ബാങ്ക് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടില്ല. ഇത്തരം ഫോണുകല്‍ വന്നാല്‍ പോലീസിനെ അറിയിക്കണം.

അവഗണിക്കൂ...

അവഗണിക്കൂ...

എടിഎം കാര്‍ഡുകളുടെ അപ്‌ഡേഷന്‍ സംബന്ധിച്ച് ഇ-മെയില്‍ സന്ദേശം വന്നാല്‍ അവ ഓപ്പണ്‍ ചെയ്യരുത്. അറിയാത്ത ലിങ്കുകള്‍ തുറന്ന് നോക്കാതിക്കണം. ഫോണ്‍കോളുകളും അവഗണിക്കുക.

പിന്‍ നമ്പര്‍

പിന്‍ നമ്പര്‍

എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുന്നത് നല്ലതാണ്. ഭീഷണിപ്പെടുത്തിയും രഹസ്യമായി നിരീക്ഷിച്ചും കാര്‍ഡ് കൈക്കലാക്കുന്നവരുണ്ട്.

പാസ് വേഡ്

പാസ് വേഡ്

ഓണ്‍ലൈന്‍ പര്‍ച്ചേസിംഗും മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളും നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ് വേഡ് ആര്‍ക്കും കൈമാറരുത്

അറിയിപ്പ്

അറിയിപ്പ്

പണമിടപാടുകള്‍ നടന്നാല്‍ അവ സംബന്ധിച്ചുള്ള ഇ-മെയില്‍ സന്ദേശങ്ങളോ, എഎസ്എംഓ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തമം. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ ഉടനെ ബാങ്കില്‍ അറിയിക്കാന്‍ സാധിക്കും.

രഹസ്യനമ്പര്‍

രഹസ്യനമ്പര്‍

നിങ്ങളുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍, സിവിവി എന്നിവ ആര്‍ക്കും കൈമാറരുത്. എവിടെയും എഴുതി വയ്ക്കരുത്.

ബാങ്കുമായി ബന്ധം

ബാങ്കുമായി ബന്ധം

ബാങ്കുമായി നേരിട്ടുള്ള ഇടപെടലാണ് നല്ലത്. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എപ്പോഴും കൈവശമുണ്ടാകണം. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാലോ, നിങ്ങളറിയാതെ പണം പിന്‍വലിച്ചാലോ ഉടനെ ബാങ്കില്‍ വിവരമറിയിക്കുക

English summary
Precautions before taking money from your ATM. in order to safe your money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X