കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയിൽവേയിൽ മെഗാ തൊഴിൽ റിക്രൂട്ട്മെന്റ്: 90,000 ഒഴിവുകളില്‍ നിയമനം

Google Oneindia Malayalam News

ദില്ലി: മെഗാ റിക്രൂട്ട്മെന്റിനൊരുങ്ങി ഇന്ത്യന്‍ റെയിൽവേ. ഇന്ത്യൻ റെയില്‍വേയ്ക്ക് കീഴിലുള്ള വിവിധ വകുപ്പുകളിലേയ്ക്കായി 90,000 ഓളം തസ്തികളിലേയ്ക്കാണ് ഇന്ത്യൻ റെയിൽവേ നിയമനത്തിനൊരുങ്ങുന്നത്. നേരത്തെയുള്ള പ്രവണതകള്‍ക്ക് വിരുദ്ധമായി ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള എല്ലാ സോണലുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ റെയില്‍വേ ആദ്യമായാണ് എല്ലാ സോണലുകളിലേയും ഒഴിവുകള്‍ ഒറ്റയടിക്ക് നികത്തുന്നതിനുള്ള നീക്കം നടത്തുന്നത്. റിക്രൂട്ടിംഗ് നടപടികൾ പൂര്‍ത്തിയാക്കി എളുപ്പം നിയമനം നടത്താനാണ് ഇന്ത്യന്‍ റെയിൽവേയുടെ തീരുമാനം.

ഇന്ത്യൻ റെയിൽവേയിൽ 26,000 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ആര്‍ആർബി, അവസാന തിയ്യതി മാർച്ച് അഞ്ച്!!ഇന്ത്യൻ റെയിൽവേയിൽ 26,000 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ആര്‍ആർബി, അവസാന തിയ്യതി മാർച്ച് അഞ്ച്!!

പത്താം ക്ലാസ് പാസായവര്‍ക്ക് 62,000 തസ്തികകൾ

പത്താം ക്ലാസ് പാസായവര്‍ക്ക് 62,000 തസ്തികകൾ

ഇന്ത്യൻ റെയില്‍വേ പുറത്തിറക്കിയ വിജ്ഞാപനത്തിൽ 62,907 തസ്തികകളിലേയ്ക്ക് പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ട്രാക്ക് മെയിന്റനർ, ഗേറ്റ് മാന്‍, പോയിന്റ്സ് മാന്‍, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജീനറിംഗ്, സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ സഹായി, പോർട്ടർമാർ എന്നീ തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 18 വയസ്സിനും 31 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഒബിസിയ്ക്ക് മൂന്ന് വർഷവും, എസ് സി, എസ്ടി വിഭാഗങ്ങൾക്ക് അഞ്ച് വർഷം വരെയും ഇളവ് ലഭിക്കും. എസ്എസ്എല്‍സി, ഐടിഐ അല്ലെങ്കില്‍ നാക്കിന്റെ അംഗീകാരമുള്ള എൻസിടിവി എന്നിവയില്‍ ഏതെങ്കിലും പാസായിരിക്കണം. 2018 മാര്‍ച്ച് 12 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി.

 ലോക്കോ പൈലറ്റ്- ടെക്നീഷ്യൻ ഒഴിവുകൾ- 26000

ലോക്കോ പൈലറ്റ്- ടെക്നീഷ്യൻ ഒഴിവുകൾ- 26000

26000 ഓളം അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ തസ്തികകളിലേയ്ക്കുമാണ് റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ടെക്നിക്കല്‍ പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ndianrailways.gov.in. എന്ന ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. 2018 മാര്‍ച്ച് 5ആണ് അവസാന തിയ്യതി. സര്‍വീസിൽ പ്രവേശിക്കുന്ന അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് തുടക്കത്തിൽ 26,000 രൂപയോളമാണ് ശമ്പളമായി ലഭിക്കുക. വീട്ടുവാടക, അടിസ്ഥാന ശമ്പളം, ഗ്രേഡ് പേ എന്നീ ആനുകൂല്യങ്ങള്‍ക്ക് പുറമേ തീവണ്ടി ഓടിക്കുന്ന കിലോമീറ്റർ കണക്കിലെടുത്ത് റണ്ണിംഗ് അലവന്‍സും ലഭിക്കും.

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ്

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ്


സൗത്ത് വെസ്റ്റേൺ റെയിൽവേയില്‍ കള്‍ച്ചറൽ ക്വോട്ടയിലെ VII സിപിസി പേയ് മാട്രിക്സിലെ ലെവല്‍ 2 തസ്തികകളിലേയ്ക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. താല്‍പ്പര്യമുള്ളവർ 2018 ഫെബ്രുവരി 17ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമുള്ള രേഖകള്‍ക്കൊപ്പം ‘The Assistant Personnel Officer/HQ, Railway Recruitment Cell, South Western Railway, 2nd floor, Old GM's Office Building, Club Road, Hubli - 580 023 എന്ന വിലാസത്തിൽ അയയ്ക്കുക.

 ദില്ലി മെട്രോ റെയിൽ കോർപ്പറേഷനിൽ 1896 തസ്തികകൾ

ദില്ലി മെട്രോ റെയിൽ കോർപ്പറേഷനിൽ 1896 തസ്തികകൾ

ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനിലെ 1896 തസ്തികളിലേയ്ക്കാണ് പുതിയതായി നിയമനം നടക്കുന്നത്. എക്സിക്യൂട്ടീവ്, നോണ്‍‍ എക്സിക്യൂട്ടീവ് തസ്തികകളിലേയ്ക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ ദില്ലി/ എന്‍സിആര്‍ അല്ലെങ്കിൽ ദില്ലി മെട്രോ പ്രൊജക്ടിന്റെ ഏതെങ്കിലും ഭാഗങ്ങളിലാണ് നിയമിക്കുക. താല്‍പ്പര്യമുള്ളവർ delhimetrorail.com എന്ന ഡിഎംആര്‍സിയുടെ വെബ്സൈറ്റിൽ പണമടച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കേണ്ടതാണ്. ഫെബ്രുവരി 26ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

 ബാംഗ്ലൂര്‍ മെട്രോ റെയില്‍

ബാംഗ്ലൂര്‍ മെട്രോ റെയില്‍

കരാറടിസ്ഥാനത്തില്‍‍ മിഡില്‍ ലെവല്‍ തസ്തികകളിലേയ്ക്കാണ് ബിഎംആർസി അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. താൽപ്പര്യമുള്ളവർ bmrc.co.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 17ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

 പത്താം ക്ലാസ് പാസായവർക്ക്

പത്താം ക്ലാസ് പാസായവർക്ക്

പത്താം ക്ലാസ് പാസായി റെയിൽവേയില്‍ ജോലിക്ക് അപേക്ഷിക്കുന്നവർ‍ rrcecr.gov.in എന്ന റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 1898 തസ്തികകളിലേയ്ക്കാണ് ഈസ്റ്റ് സെൻട്രൽ റെയില്‍വേ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 28ന് അഞ്ച് മണിയ്ക്ക് മുമ്പായി അയച്ചുനൽകുകയോ rrcecr.gov.in എന്ന വെബ്സൈറ്റ് വഴി പൂർത്തിയാക്കുകയോ ചെയ്യണം.

English summary
The Indian Railways has released a series of recruitment notifications for various posts in different railway departments. Here we list out all of them with details on eligibility, exam dates, application process and other important details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X