കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഖി കെട്ടല്‍ ഒരു ചടങ്ങുമാത്രമല്ല ...രക്ഷാബന്ധനു പിന്നിലെ വിശ്വാസങ്ങളിങ്ങനെ !!

  • By Pratheeksha
Google Oneindia Malayalam News

ഈ വര്‍ഷം ആഗസ്ത് 18 നാണ് രാജ്യമൊട്ടാകെ രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നത്. കാലങ്ങളായി തുടരുന്ന ആഘോഷമാണെങ്കിലും അതിന്റെ കാലിക പ്രസക്തിയാണ് മുഖ്യം .ദിനം പ്രതി പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന രാജ്യത്ത് രക്ഷാ ബന്ധന്റെ പ്രാധാന്യവും ഏറിവരുകയാണ്.

സഹോദരന്മാര്‍ക്ക് ആയുരാരോഗ്യ വിജയങ്ങള്‍ നേര്‍ന്ന് പെണ്‍കുട്ടികള്‍ രാഖികെട്ടുമ്പോള്‍ അത് അവരില്‍ വലിയൊരു സുരക്ഷിതത്വ ബോധം വളര്‍ത്തുന്നുണ്ട്. എന്താണ് രക്ഷാ ബന്ധന്‍ അല്ലെങ്കില്‍ രാഖി, ഇതിനു പിന്നിലെ വിശ്വാസങ്ങളെന്തൊക്കെയാണ്....

 രാഖി

രാഖി

രക്ഷാ ബന്ധന്‍ അല്ലെങ്കില്‍ രാഖി ഹൈന്ദവര്‍ക്കിടയിലെ പവിത്രവും പരിവാവനവുമായ ആഘോഷമാണെങ്കിലും ഇന്ന് എല്ലാ മതവിഭാഗങ്ങളും ആഘോഷിക്കുന്നു. സഹോദര സ്‌നേഹത്തിന്റെ പവിത്രത ഊട്ടി ഉറപ്പിക്കുന്ന ദിവസമാണിത്. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസമാണ് രാഖി ആഘോഷിക്കുന്നത്.

ഇന്ദ്രന്‍

ഇന്ദ്രന്‍

രക്ഷാബന്ധനുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളാണുളളത്. ഇന്ദ്രദേവനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും ഇതിനു പിന്നിലുണ്ട്. ശ്രാവണ പൗര്‍ണ്ണമി നാളില്‍ ഇന്ദ്ര പത്‌നി ഇന്ദ്രന്റെ കൈയ്യില്‍ സിദ്ധിയുളള ഒരു രക്ഷ ബന്ധിച്ചു. രക്ഷയുടെ ശക്തികൊണ്ട് ഇന്ദ്രന്‍ അസുര വിജയം നേടുകയും ചെയ്തു. കൃഷ്ണ ദ്രൗപദി, യമനും സഹോദരിയായ യമുനാദിയും ,ബാലി രാജാവും ലക്ഷ്മീ ദേവിയുമായെല്ലാം ബന്ധപ്പെട്ടുള്ള ധാരാളം ഐതിഹ്യങ്ങളും രക്ഷാ ബന്ധനുപിന്നിലുണ്ട്.

സിന്ദൂരം

സിന്ദൂരം

രജപുത്ര സൈനികര്‍ യുദ്ധത്തിനു പുറപ്പെടും മുന്‍പ് അവരുടെ വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അത് സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യയുണ്ട് എന്നാണ് വിശ്വാസം.

പൂജ

പൂജ

രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ അതിരാവിലെ കുളിച്ച് ഈശ്വര പൂജനടത്തും. അതിനുശേഷം ആരതിയുഴിഞ്ഞ് സഹോദരന്മാരുടെ വലതുകൈയ്യില്‍ രാഖി ബന്ധിക്കുന്നു.

മതസാഹോദര്യം

മതസാഹോദര്യം

എല്ലാ മതവിഭാഗങ്ങള്‍ക്കുമിടയില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാന്‍ രവീന്ദ്രനാഥ ടാഗോര്‍ ശാന്തി നികേതനില്‍ രക്ഷാ ബന്ധന്‍ ആചരിക്കാറുണ്ടായിരുന്നു. പൊതുവെ ഉത്തരേന്ത്യന്‍ ആഘോഷമാണെങ്കിലും ഇന്ന് ഭാരതമൊട്ടാകെ രക്ഷാ ബന്ധന്‍ ആഘോഷിച്ചു വരുന്നുണ്ട്.

പകരം മധുരം നല്‍കും

പകരം മധുരം നല്‍കും

രാഖി കെട്ടുന്ന സ്ത്രീകള്‍ക്ക് വസ്ത്രങ്ങളോ ആഭരണങ്ങളോ നല്‍കുന്ന പതിവുണ്ട്. പകരം അവര്‍ മധുരപലഹാരങ്ങള്‍ സഹോദരര്‍ക്ക് നല്‍കും.

കാലത്തിനനുസരിച്ച് മാറ്റം

കാലത്തിനനുസരിച്ച് മാറ്റം

രക്ഷാ ബന്ധന്‍ അടുത്താല്‍ മനോഹരമായ ബഹുവര്‍ണ്ണ രാഖികള്‍ കടകളില്‍ നിറയും. പണ്ടു കാലങ്ങളില്‍ പൂജിച്ച ഒരു ചരടായിരുന്നെങ്കില്‍ കാലക്രമണേ രാഖിയുടെ രൂപവുംമാറി. ഇന്ന് പരിസ്ഥിതി സൗഹാര്‍ദ്ദ രാഖി തുടങ്ങി പല തരത്തിലുള്ള രാഖികള്‍ കടകളില്‍ ലഭ്യമാണ്.

കടകളില്‍ രാഖി കിട്ടാനില്ല

കടകളില്‍ രാഖി കിട്ടാനില്ല

ഓണവും വിഷുവുംമാത്രം ആഘോഷിച്ചിരുന്ന കേരള ജനത അടുത്ത കാലം മുതലാണ് രക്ഷാബന്ധന്‍ പോലുളള ദേശീയ ആഘോഷങ്ങളും ആഘോഷിക്കാന്‍ തുടങ്ങിയത്. പ്രത്യേകിച്ചും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് രാഖി ആഘോഷിക്കുന്നത്. പക്ഷേ ഇന്നും രക്ഷാ ബന്ധന്‍ ദിവസം കേരളത്തിലെ ചില കടകളില്‍ രാഖി അന്വേഷിച്ചാല്‍ കടക്കാര്‍ക്ക് അതിനെകുറിച്ചറിയില്ലെന്നാണ് കേരളത്തില്‍ സ്ഥിര താമസമാക്കിയ ഉത്തരേന്ത്യന്‍ കുടുംബങ്ങള്‍ പറയുന്നത്.

അവധി ദിവസം

അവധി ദിവസം

ശനി ,ഞായര്‍ ,സ്വാതന്ത്ര്യദിനാവധി എന്നിവയ്ക്കു ശേഷമാണ് ഇത്തവണ രക്ഷാബന്ധന്‍ എത്തുന്നത്. ഇതുകൊണ്ടു തന്നെ പോസ്റ്റ് വഴി രാഖി അയക്കുന്നവര്‍ നിരാശപ്പെടേണ്ടി വരും. ഇതിനു പരിഹാരമായി രാഖികളെത്തിക്കാന്‍ മുംബൈയിലെ തപാല്‍ സര്‍വ്വീസുകള്‍ ഇത്തവണ ഞായറാഴ്ച്ചയും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
Raksha Bandhan is also called Rakhi Purnima or simply Rakhi or "Rakhri", in many parts of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X