കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗമാരക്കാരെ അഞ്ച് മിനിട്ടില്‍ കൂടുതല്‍ വീട്ടില്‍ ഒറ്റയ്ക്കിരുത്തരുത്, ഇവര്‍ ചെയ്ത് കൂട്ടുന്നത്...

  • By Neethu
Google Oneindia Malayalam News

കൗമാരക്കാരെ വീട്ടില്‍ ഒറ്റയ്ക്കിരുത്തി പുറത്ത് പോകരുത് എന്ന് മാതാപിതാക്കളോട് പറയുന്നതിന് പല കാരണങ്ങളുണ്ട്. ഇവരുടെ പ്രായം തന്നെയാണ് പ്രധാന വില്ലന്‍. പക്വത എത്തി എന്ന് സ്വയം വിശ്വസിക്കുകയും എന്നാല്‍ വിവേകപൂര്‍ണമായി തീരുമാനങ്ങള്‍ എടുക്കാന്‍ അറിവ് ഇല്ലാത്തതുമായ പ്രായമാണ് കൗമാരം.

കാലഘട്ടങ്ങള്‍ മാറുന്നതിന് അനുസരിച്ച് കുട്ടികളുടെ സ്വാഭാവ രീതികളും മാറിക്കൊണ്ടിരിക്കും. ഇത് ഇവര്‍ ചെയ്യുന്ന ഓരോ കാര്യത്തിലും പ്രകടമാകുകയും ചെയ്യും. ഇന്നത്തെ കൗമാരക്കാരെ പ്രത്യേകം ശ്രദ്ധിക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്...

 സ്വന്തം ഇഷ്ടങ്ങള്‍

സ്വന്തം ഇഷ്ടങ്ങള്‍

തുടക്കത്തില്‍ മാതാപിതാക്കള്‍ വീട്ടില്‍ ഒറ്റയ്ക്കിരുത്തി പോകുമ്പോള്‍ മനസിന് വിഷമവും പിന്നീട് ആ സാഹചര്യത്തെ മുതലെടുക്കാനും ഇവര്‍ ശ്രമിക്കുന്നു. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഇവരുടേതായ ലോകം സൃഷ്ടിക്കുന്നു.

 സെല്‍ഫികള്‍

സെല്‍ഫികള്‍

വീട്ടില്‍ ആളില്ലാത്ത സമയത്ത് കൗമാരക്കാരുടെ പ്രധാന ഹോബിയാണ് വിവിധ പോസില്‍ നഗ്ന സെല്‍ഫികള്‍ എടുക്കുന്നത്. ഇത് ഫോണില്‍ സൂക്ഷിച്ച് വെയ്ക്കുന്നതും അബദ്ധത്തില്‍ ആര്‍ക്കെങ്കിലും അയക്കുന്നതും ജീവിതം തന്നെ ഇല്ലാതാകാം.

 പ്രണയം പങ്കിടാന്‍

പ്രണയം പങ്കിടാന്‍

മനസില്‍ പ്രണയം വിരിയുന്ന കാലമാണ് കൗമാരം. ഇന്നത്തെ കാലത്ത് പ്രണയം സെക്‌സിനോട് വഴി മാറിയിരിക്കുകയാണ്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രണയം പങ്കുവെയ്ക്കാന്‍ വിളിച്ച് വരുത്തുന്നവര്‍ അറിവില്ലായ്മ കൊണ്ട് പങ്കുവെയ്ക്കുന്നത് സെക്‌സാണ്.

സ്വയംഭോഗം

സ്വയംഭോഗം

കൗമാരക്കാര്‍ സ്വയംഭോഗം ചെയ്യുന്നത് വലിയ സംഭവമല്ലെങ്കിലും വീട്ടില്‍ ആളില്ലാത്ത സമയത്ത് ഇവര്‍ക്ക് പറ്റുന്ന അപകടങ്ങള്‍ ഏറെയാണ്.

 വിവാഹം

വിവാഹം

വിവാഹത്തെക്കുറിച്ച് പ്ലാനിങ് നടത്താന്‍ പറ്റിയ സമയമാണ് തനിച്ചിരിക്കുമ്പോള്‍. വിവാഹത്തിന് ഒരുങ്ങുന്നത് പരീക്ഷിച്ച് നോക്കുന്നതാണ് പ്രധാന ഹോബി.

 ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാമില്‍ കാണുന്നത് അത് പോലെ ചെയ്യുന്നത് കുട്ടികള്‍ ശീലമാക്കിയിരിക്കുകയാണ്.

 ഒറ്റപ്പെടല്‍

ഒറ്റപ്പെടല്‍

വീട്ടില്‍ തനിച്ചിരിക്കുന്ന കുട്ടികള്‍ മാനസികമായി ഒറ്റപ്പെട്ട് പോകും. ഇത് ഇവരുടെ സ്വഭാവത്തിലും പഠനത്തിലും പ്രതിഫലിക്കും.

 ലഹരി

ലഹരി

കൗമാരത്തില്‍ സുഹൃത്തുക്കളില്‍ നിന്നും പകര്‍ന്ന് കിട്ടുന്ന മോശം ശീലങ്ങളില്‍ ഒന്നാണ് ലഹരി. ഇത് ഇവരുടെ കൈവശം ഉണ്ടെങ്കില്‍ പരീക്ഷിച്ച് നോക്കുന്നതിന് ഈ സാഹചര്യത്തെ ഉപയോഗിക്കും.

English summary
Reasons To Never Leave A Teenager Alone For More Than 5 Minutes, Because they can’t be left at home by themselves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X