കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് റിലീസായ സല്‍മാന്‍ ഖാന്റെ വിവാദ ചിത്രം 'സുല്‍ത്താന്‍' ഇന്നലേ ഓണ്‍ലൈനില്‍!!

  • By Neethu
Google Oneindia Malayalam News

ദില്ലി: ബോളിവുഡ് സിനിമാ ലോകം കാത്തിരുന്ന സല്‍മാന്‍ ഖാന്‍-അനുഷ്‌ക ശര്‍മ്മ ജോടികള്‍ അഭിനയിക്കുന്ന ചിത്രം സുല്‍ത്താന്‍ റിലീസിന് ഒരു ദിവസം മുന്‍പ് ഓണ്‍ലൈനില്‍ എത്തി. ഇന്ത്യയിലെ 4500 തിയ്യേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നതിന്റെ തലേ ദിവസമാണ് ചിത്രത്തിന്റെ കോപ്പി ഓണ്‍ലൈനില്‍ എത്തിയ വിവരം സൈബര്‍ സെല്‍ വിദഗ്ദര്‍ കണ്ടെത്തിയത്.

കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ പട്ടി ജീവനോടെ, യുവാക്കളെ തിരിച്ചറിഞ്ഞുകെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ പട്ടി ജീവനോടെ, യുവാക്കളെ തിരിച്ചറിഞ്ഞു

സൈബര്‍ വിദഗ്ദനായ ദീപക് ശങ്കര്‍ ചിത്രത്തിന്റെ കോപ്പി ഡാര്‍ക്ക്‌നെറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ഉടന്‍ ടോറന്റില്‍ വരാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി കണ്ടെത്തി. പല വെബ്‌സൈറ്റുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ ബ്ലോക്ക് ആയെന്നും ചിത്രം അപ്ലോഡ് ചെയ്തതിന് ശേഷം ലിങ്ക് ഡിലീറ്റ് ചെയ്തതായി കാണപ്പെട്ടു എന്നും പറയുന്നു.

sultan-first-look

ചിത്രം ഓണ്‍ലൈനില്‍ ലീക്കായ വാര്‍ത്ത വിതരണക്കാരായ യാഷ് രാജ് ഫിലിംസ് നിഷേധിക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രൈലര്‍ മോര്‍ഫ് ചെയ്തതാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് എന്നായിരുന്നു വാദം. ഈ ആഴ്ചയില്‍ ലീക്കാവുന്ന രണ്ടാമത്തെ ചിത്രമാണ് സുല്‍ത്താന്‍. വിവേക് ഒബ്രോയ് നായകനായ ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി എന്ന ചിത്രമായിരുന്നു ഈ ആഴ്ചയില്‍ ആദ്യം ലീക്കായത്. ചിത്രത്തിന്റെ റിലീസിന് 17 ദിവസം മുന്‍പ് ഓണ്‍ലൈനില്‍ ലീക്കായത് വന്‍ നഷ്ടത്തിന് വഴിയൊരുക്കിയിരുന്നു.

വിമാനക്കമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടി, പെരുനാളിന് നാട്ടില്‍ എത്തുന്ന മലയാളികള്‍ക്ക് തിരിച്ചടിവിമാനക്കമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടി, പെരുനാളിന് നാട്ടില്‍ എത്തുന്ന മലയാളികള്‍ക്ക് തിരിച്ചടി

English summary
The 'Sultan' leak came just a day before the movie hits theatres in over 4500 screens across India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X