കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഹ്‌റിന് പിന്നില്‍ ജിന്നുകളോ? രണ്ടു മലക്കുകള്‍ പഠിപ്പിച്ചത് ഇതാണ്; പ്രവാചകന് പോലും ഏറ്റിട്ടുണ്ടത്രെ

  • By Desk
Google Oneindia Malayalam News

ഒരു വ്യക്തി സ്വന്തം നേട്ടത്തിന് വേണ്ടി മറ്റൊരാള്‍ നശിക്കണമെന്ന് ആഗ്രഹിച്ച് മതപരമായ ചില വാക്കുകളും എഴുത്തുകളും ഉരുവിടലുകളും വഴി നടത്തുന്ന പ്രവര്‍ത്തനമാണ് സിഹ്‌റ് അഥവാ മാരണം. മുസ്ലിംകള്‍ക്കിടയില്‍ നടക്കുന്ന ഇത്തരം രീതിയാണ് സിഹ്‌റ്. ഹിന്ദുക്കള്‍ക്കിടയില്‍ കൂടോത്രമായും ക്രൈസ്തവര്‍ക്കിടയില്‍ ദുര്‍മന്ത്രവാദമായും സാത്താന്‍ സേവയായും പറയപ്പെടുന്ന ഈ ദുഷിച്ച പ്രവര്‍ത്തനത്തിന് പിന്നിലെ മുസ്ലിം വിശ്വാസങ്ങള്‍ ആശ്ചര്യകരമാണ്. എന്നാല്‍ കൗതുകത്തിന് അറിഞ്ഞിരിക്കേണ്ടതും. എന്താണ് സിഹ്‌റ്. ഇത് എങ്ങനെയാണ് മറ്റൊള്‍ക്ക് നഷ്ടം വരുത്തുക. ബാധിച്ചുകഴിഞ്ഞാല്‍ എന്തു ചെയ്യണം... ഇങ്ങനെയുള്ള കാര്യങ്ങളില്‍ മുസ്ലിംകള്‍ക്കിടയില്‍ നിലവിലുള്ള വിശ്വാസത്തെ കുറിച്ച് വിശദീകരിക്കാം...

 വിശ്വാസം നിര്‍ബന്ധിമില്ല

വിശ്വാസം നിര്‍ബന്ധിമില്ല

യഥാര്‍ഥത്തില്‍ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസമായ ഒന്നല്ല സിഹ്‌റ്. അതുകൊണ്ടുതന്നെ വിശ്വസിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ വിശ്വാസ പ്രമാണങ്ങളില്‍ ഇതുസംബന്ധിച്ച വിശദീകരണങ്ങളുണ്ട്. സിഹ്‌റ് വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും നിരവധിയാണ്. മുഹമ്മദ് നബിക്ക് മുമ്പ് വന്നിട്ടുള്ള നിരവധി പ്രവാചകന്‍മാരുടെ കാലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നുവത്രെ.

സുലൈന്‍ നബിയുടെ കാലത്ത്

സുലൈന്‍ നബിയുടെ കാലത്ത്

എന്നാണ് സിഹ്‌റ് സംബന്ധിച്ച വിഷയം ഉടലെടുത്തത് എന്ന് ചോദിച്ചാല്‍ പ്രവാചകന്‍ സുലൈമാന്റെ (സോളമന്‍) നടന്ന സംഭവമാണ് തുടക്കം എന്നു പറയപ്പെടുന്നു. അന്ന് രണ്ട് മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരികയും ഇതുസംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

 കടുത്ത ശിക്ഷ ലഭിക്കും

കടുത്ത ശിക്ഷ ലഭിക്കും

ഹാറൂത്ത്, മാലൂത്ത് എന്നീ പേരിലുള്ള മാലാഖമാരാണ് ഭൂമിയിലേക്ക് വന്നത്. ഇവരാണ് സിഹ്‌റ് സംബന്ധിച്ച് അക്കാലത്തെ ജനങ്ങളോട് പറഞ്ഞത്. സിഹ്‌റ് ചെയ്താലുള്ള തെറ്റും ദുരിതവും ഇവര്‍ വിവരിച്ച് നല്‍കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം.

പ്രയാസങ്ങള്‍ ഇങ്ങനെ

പ്രയാസങ്ങള്‍ ഇങ്ങനെ

മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക, കുടുംബത്തില്‍ കലഹമുണ്ടാക്കുക, അപകടങ്ങള്‍ വരുത്തുക തുടങ്ങിയ പ്രയാസങ്ങളാണ് ഇതുവഴി സംഭവിക്കുക. സ്വന്തം ഇഷ്ടം നടക്കാന്‍ മറ്റുള്ളവരുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന ദുഷിച്ച മനസുകളിലാണ് ഇത്തരം ചിന്ത വരിക എന്നാണ് മുസ്ലിംകളിലെ വിശ്വാസം. പക്ഷേ ഇതു ചെയ്യുന്നവര്‍ നിരവധിയാണ്.

 മനുഷ്യനും ജിന്നും

മനുഷ്യനും ജിന്നും

എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. അത് തെറ്റാണെന്ന് വിശ്വസിച്ചുകൊണ്ടുതന്നെയാണ് ഇക്കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത്. മനുഷ്യര്‍ക്കിടയിലും ജിന്നുകള്‍ക്കിടയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സിഹ്‌റ് സംബന്ധിച്ച് വിശ്വസിക്കുന്നവര്‍ പറയുന്നത്. മനുഷ്യന്‍ മണ്ണ് കൊണ്ടും ജിന്നുകള്‍ തീ കൊണ്ടുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും വിശ്വസിക്കുന്നു.

 തെറ്റും ശരിയും

തെറ്റും ശരിയും

മനുഷ്യന് തെറ്റും ശരിയും വ്യക്തമായി ദൈവം പറഞ്ഞുകൊടുത്തു. തെറ്റ് ചെയ്യരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ഭയാനകമായ ശിക്ഷ ഏല്‍ക്കേണ്ടി വരുമെന്നും ദൈവം മുന്നറിയിപ്പ് നല്‍കി. ഭൂമി പരീക്ഷണ കേന്ദ്രമാണെന്നും വിശദീകരിച്ചുകൊടുത്തു. കടുത്ത ശിക്ഷ ലഭിക്കുന്ന ഗുരുതരമായ തെറ്റുകളുടെ ഗണത്തില്‍ പെടുന്നതാണ് സിഹ്‌റ് എന്നും വിശ്വസിക്കുന്നവര്‍ പറയുന്നു.

മൂസയുടെ കാലത്ത് നടന്നത്

മൂസയുടെ കാലത്ത് നടന്നത്

ശുഐബ്, സ്വാലിഹ്, ഹാറൂന്‍, മൂസ എന്നീ പ്രവാചകന്‍മാരുടെ കാലത്ത് സിഹ്‌റ് ചെയ്ത കാര്യങ്ങള്‍ വിശ്വാസ പ്രമാണങ്ങളില്‍ പറയുന്നുണ്ട്. പ്രവാചകന്‍ മൂസയുടെ കാലത്ത് ഫറോവയുടെ കൊട്ടാരത്തില്‍ നടന്ന ഒരു സംഭവവും ഇതുമായി കൂട്ടിവായിക്കപ്പെടുന്നു. മൂസയുടെ കൈയ്യിലെ വടി താഴെയിട്ടാല്‍ പാമ്പായി മാറുമായിരുന്നു. ഇതിനെ പരാജയപ്പെടുത്താന്‍ ഫറോവ ആ രാജ്യത്തെ സിഹ്‌റ് ചെയ്യുന്ന എല്ലാവരെയും വിളിച്ചുകൂട്ടിയ സംഭവമുണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

നബിക്ക് സിഹ്‌റ് ബാധിച്ചോ

നബിക്ക് സിഹ്‌റ് ബാധിച്ചോ

മുഹമ്മദ് നബിക്ക് ഒരു സ്ത്രീ സിഹ്‌റ് ചെയ്തുവെന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ദൈവം ഇതുസംബന്ധിച്ച് പ്രവാചകനെ അറിയിച്ചു. ഒടുവില്‍ അനുചരന്‍മാരില്‍ ഒരാളെ കിണറ്റിലിറക്കി, സ്ത്രീ കൊണ്ടുവച്ച വസ്തു പുറത്തെടുക്കുകയായിരുന്നുവത്രെ. സിഹ്‌റ് ബാധിച്ച് മുഹമ്മദ് നബിക്ക് കടുത്ത പനി അനുഭവപ്പെട്ടുവെന്നും ഹദീസ് ഗ്രന്ഥങ്ങളില്‍ പറയുന്നു.

 ജിന്നുകളുടെ സഹായം

ജിന്നുകളുടെ സഹായം

പ്രവാചകന് സിഹ്‌റുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായപ്പോഴാണ് വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ രണ്ട് സൂറകള്‍ ഇറങ്ങിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഴുവന്‍ മുസ്ലിംകളും വിശ്വസിക്കുന്നില്ല. വലിയൊരു വിഭാഗം വിശ്വസിക്കുന്നവരുമാണ്. ജിന്നുകള്‍ അദൃശ്യമായി മനുഷ്യരെ സഹായിക്കുമെന്ന് വരെ അഭിപ്രായമുണ്ട്.

ബദല്‍മാര്‍ഗങ്ങള്‍

ബദല്‍മാര്‍ഗങ്ങള്‍

സിഹ്‌റുണ്ട് എന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ജിന്നുകളുണ്ടെന്നും എല്ലാവരും വിശ്വസിക്കുന്നു. ജിന്നും സിഹ്‌റും രണ്ട് കാര്യങ്ങളാണ്. ഇതുരണ്ടും നേരിട്ട് ബന്ധമില്ല. എന്നാല്‍ സിഹ്‌റ് പോലുള്ള ദുഷിച്ച പ്രവര്‍ത്തനത്തിലൂടെ പ്രയാസം നേരിടുന്നവര്‍ അവ നീങ്ങുന്നതിന് നടത്തുന്ന ചികില്‍സാ രീതി സംബന്ധിച്ച് മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായ വിത്യാസം നിലവിലുണ്ട്.

English summary
What is Sihr, How it affect to man, Muslims believes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X