കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനം, പട്ടിണി, കൊലപാതകം,ഗര്‍ഭഛിദ്രം, ഉത്തരകൊറിയയിലെ ജയിലുകള്‍ നരകതുല്യമാണ്..

  • By ഭദ്ര
Google Oneindia Malayalam News

ലോകത്തില്‍ എവിടെയും ഇതുപോലൊരു ജയില്‍ ജീവിതം കേട്ടിട്ടുണ്ടാകില്ല. ഒരാള്‍ കുറ്റം ചെയ്താല്‍ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും ശിക്ഷ അനുഭവിക്കണം. വെറും ശിക്ഷയല്ല നരകതുല്യമായ ക്യാമ്പിലാണ് ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കഴിയേണ്ടത്.

ആഗസ്റ്റ് മാസത്തെ നിങ്ങളുടെ രാശിഫലം അറിയണ്ടേ...ആഗസ്റ്റ് മാസത്തെ നിങ്ങളുടെ രാശിഫലം അറിയണ്ടേ...

ഉത്തരകൊറിയയിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട കുറ്റവാളി പുറംലോകത്തോട് വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ജയില്‍ ക്യാമ്പിലെ ക്രൂരതകള്‍ തുടര്‍ന്ന് വായിക്കൂ...

 ജയിലില്‍ കഴിയുന്നത്

ജയിലില്‍ കഴിയുന്നത്

ഏകദേശം 2,00,000 പേരാണ് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ 50വര്‍ഷത്തിനുള്ളില്‍ നിരവധി രാഷ്ട്രീയ നേതാക്കളെ ഇവിടെ രഹസ്യമായി തൂക്കിലേറ്റി.

 ജോലി സമയം

ജോലി സമയം


16 മണിക്കൂറാണ് ജയിലിലെ ജോലി സമയം. കൃഷിയിടങ്ങള്‍, കാടുകള്‍, ക്വാറികള്‍ എന്നിവിടങ്ങളിലേക്ക് യാതൊരു സുരക്ഷയും ഇല്ലാതെയാണ് കുറ്റവാളികളെ അയക്കുന്നത്.

ജീവന്‍ നിലനിര്‍ത്തുന്നത്

ജീവന്‍ നിലനിര്‍ത്തുന്നത്

ജയിലിലെ എലികളാണ് ഇവരുടെ പ്രധാന ഭക്ഷണം. ജയില്‍ വാര്‍ഡന്‍മാരുടെ പ്രത്യേക അനുവാദത്തോടെ വേണം എലികളെ ഭക്ഷിക്കാന്‍. അനുവാദം ചോദിക്കാത്തവര്‍ക്ക് പ്രത്യേക ശിക്ഷ ലഭിക്കും. ഭക്ഷണം കഴിക്കാതെ മരിക്കുന്നവരും കുറവല്ല.
 ലൈംഗിക പീഡനം

ലൈംഗിക പീഡനം


ഉയര്‍ന്ന റാങ്കിലുള്ള പോലീസുകാര്‍ക്ക് ഓരോ രാത്രിയും പ്രതികളായ സ്ത്രീകളെ തിരഞ്ഞെടുക്കാം.

സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം

സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം

പോലീസുകാരാല്‍ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയരാക്കും. യാതൊരു വൈദ്യ സഹായവും ഇതിന് സ്വീകരിക്കില്ല. ഗര്‍ഭിണിയാകാതിരിക്കാന്‍ കഠിനമായ ജോലികള്‍ക്ക് അയക്കുകയും ചെയ്യാറുണ്ട്.
ജയിലിലെ മരണം

ജയിലിലെ മരണം

എലികളെ ഭക്ഷിച്ചാണ് തടവുകാര്‍ കഴിയുന്നത് എങ്കില്‍ തടവുകാര്‍ മരിച്ചാല്‍ എലികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കും.
പട്ടിയുടെ ആക്രമണം

പട്ടിയുടെ ആക്രമണം

പോലീസ് ഗാര്‍ഡുകളായ പട്ടികള്‍ തടവുകാരെ ഉപദ്രവിച്ച് കൊലപ്പെടുത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് കുറ്റകരമല്ല.
 ഗര്‍ഭിണികള്‍ക്ക് ശിക്ഷ

ഗര്‍ഭിണികള്‍ക്ക് ശിക്ഷ


ഗര്‍ഭം ധരിച്ച സ്ത്രീകളെ മേശയില്‍ കയറ്റി മണിക്കൂറുകള്‍ നിര്‍ത്തും. സ്ഥാനത്ത് നിന്നും അനങ്ങാന്‍ സമ്മതിക്കില്ല. പല സ്ത്രീകളും മരിച്ചു വീഴാറുമുണ്ട്.

രക്തം ഛര്‍ദിപ്പിക്കും

രക്തം ഛര്‍ദിപ്പിക്കും

കൈകള്‍ പുറകിലേക്ക് കെട്ടി, നെഞ്ചില്‍ ഇടിച്ച് രക്തം ഛര്‍ദിപ്പിക്കും. പലരും ഇതോടെ മരിച്ചു വീഴും.
വിശപ്പ് സഹിക്കാതെ

വിശപ്പ് സഹിക്കാതെ

വിശപ്പ് സഹിക്കാതെ പാമ്പുകളെയും എലികളെയുമാണ് ഭക്ഷിക്കുന്നത്. പലപ്പോഴും വിഷമുള്ള പാമ്പുകളെ ഭക്ഷിച്ച് പലരും മരിക്കാറുണ്ട്.
ഗര്‍ഭഛിദ്രം

ഗര്‍ഭഛിദ്രം

ഗര്‍ഭിണികളായ സ്ത്രീകളെ പൂര്‍ണനഗ്നരായി മരത്തില്‍ കെട്ടിയിട്ട് വയറില്‍ കത്തികുത്തിയിറക്കുന്നു. കുഞ്ഞിനെ കൊന്നുകളയാന്‍ ചെയ്യുന്നത് പലപ്പോഴും അമ്മയുടെ ജീവനും എടുക്കാറുണ്ട്.

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകനിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

English summary
A prisoner who managed to escape told UN commission in 2014 the ordeals people living in labour camps have to face. They include extermination, murder, enslavement, torture, imprisonment, rape, forced abortions, and other sexual violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X