കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയില്‍ ഹൃദയമുളള ജീവി, വിരലടയാളം പോലെ നാവടയാളം... എന്തൊക്കെ സംഗതികള്‍!!!!

  • By Desk
Google Oneindia Malayalam News

നമ്മള്‍ ഈ ലോകത്താണ് ജീവിയ്ക്കുന്നതെങ്കിലും ലോകത്തെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല എന്നതാണ് സത്യം. നമ്മുടെ സ്വന്തം ശരീരത്തെ കുറിച്ച പോലും ബോധ്യമില്ലാത്തവരാണ് ലോകത്തിലെ വലിയ വലിയ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യുന്നത്.

ഹൃദയമില്ലാതെ നമുക്ക് ജീവിയ്ക്കാന്‍ പറ്റില്ല. എവിടെയാണ് ഹൃദയത്തിന്റെ സ്ഥാനം? നെഞ്ചിലാണെന്ന് പറയും എല്ലാവരും. എന്നാല്‍ തലയില്‍ ഹൃദയമുള്ള ഒരു ജീവിയുണ്ട് ഈ ലോകത്ത് എന്ന കാര്യം ആര്‍ക്കെങ്കിലും അറിയുമോ?

ഒരാളുടെ വിരലടയാളം പോലെ വേറെ ആര്‍ക്കും വിരലടയാളം ഉണ്ടാവില്ല. അതുപോലെ തന്നെ മറ്റൊരു അവയവത്തിനും ഈ പ്രത്യേകതയുണ്ട്. നമുക്ക് അറിയാത്ത എത്രയെത്ര കാര്യങ്ങളാണ് ഈ ലോകത്തുള്ളത്....

കൈമൂട്ട്

കൈമൂട്ട്

നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് വലിയ ബോധ്യമുണ്ടാവും അല്ലേ. എന്നാല്‍ നിങ്ങളുടെ കൈമുട്ട് നിങ്ങള്‍ക്ക് സ്വയം നക്കാന്‍ കഴിയുമോ? ഒരുക്കലും ഇല്ല.

തലയില്‍ ഹൃദയം

തലയില്‍ ഹൃദയം

ഹൃദയത്തില്‍ കൈവച്ചുപറയുക എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാല്‍ ചെമ്മീന്‍ വിഭാഗത്തില്‍ പെടുന്ന ഷ്രിംപ് എന്ന ജീവിയുടെ ഹൃദയം തലയിലാണ്.

പന്നിയുടെ കാര്യം

പന്നിയുടെ കാര്യം

പന്നി എന്ന് പറയുമ്പോഴേ പലരും മുഖം ചുളിയ്ക്കും. എന്നാല്‍ അവയ്‌ക്കൊരു പ്രത്യേകതയുണ്ടത്രെ... അവയ്ക്ക് ആകാശത്തേയ്ക്ക് നോക്കാന്‍ കഴിയില്ല!!!

ഛര്‍ദ്ദി

ഛര്‍ദ്ദി

ഛര്‍ദ്ദി എന്ന പറഞ്ഞാല്‍ ശരീരത്തിന് ആവശ്യമില്ലാത്ത എന്തെങ്കിലും സാധനങ്ങള്‍ വയറ്റിലെത്തിയാല്‍ ഉണ്ടാകുന്ന പ്രതിഭാസമാണ്. ചിലപ്പോള്‍ രോഗം മൂലവും ഉണ്ടാകും. എന്നാല്‍ കുതിരയും എലിയും ഒരിക്കലും ഛര്‍ദ്ദിക്കില്ലത്രെ!

വാരിയെല്ല് പൊട്ടും?

വാരിയെല്ല് പൊട്ടും?

ശക്തമായി ഒന്ന് തുമ്മിയാല്‍ എന്തൊരു ആശ്വാസം ആകും അല്ലേ? എന്നാല്‍ അത്രയ്ക്കങ്ങ് ആശ്വസിക്കണ്ട... അതി ശക്തമായ ഒരു തുമ്മല്‍ നിങ്ങളുടെ വാരിയെല്ല് പൊട്ടിച്ചേക്കാം.

ഏകപത്‌നീവ്രതം

ഏകപത്‌നീവ്രതം

എല്ലാവരും വലിയ രുചിയോടെ കഴിയ്ക്കുന്ന മീന്‍ ആണ് കരിമീന്‍. എന്നാല്‍ കരിമീന്‍ ഒറ്റ ഇണ ജീവിയാണെന്ന് എത്ര പേര്‍ക്ക് അറിയാം. ഇണ പോയാല്‍ പിന്നെ മറ്റേ കരിമീന്‍ ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് ജീവിയ്ക്കും.

ഡൊണാള്‍ഡ് ഡക്ക്

ഡൊണാള്‍ഡ് ഡക്ക്

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണുകളില്‍ ഒന്നാണ് ഡൊണാള്‍ഡ് ഡക്ക്. പക്ഷേ തുടക്കത്തില്‍ ഇത് ഫിന്‍ലാന്‍ഡില്‍ നിരോധിച്ചിരുന്നു. കാരണം എന്താണെന്നല്ലേ... ഡക്ക് തുണിയുടുത്തിരുന്നില്ലെന്ന്!!

കത്രിക

കത്രിക

കത്രിക ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകാനിടയില്ല. എന്നാല്‍ ആരാണ് കത്രിക കണ്ട് പിടിച്ചത്? മെസപ്പൊട്ടോമിയന്‍ കാലം മുതലേ കത്രിക പോലുള്ള ഉപകരണം ഉപയോഗത്തിലുണ്ട്. എന്നാല്‍ ആധുനിക കത്രിക കണ്ടുപിടിച്ചത് വിഖ്യാത ചിത്രകാരനായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചി ആയിരുന്നത്രെ.

നമ്മുടെ ശക്തി

നമ്മുടെ ശക്തി

ആനയ്ക്ക് ആനയുടെ ശക്തി അറിയില്ല എന്ന് പറയുന്നത് പോലെയാണ് മനുഷ്യന്റെ കാര്യം. നമ്മുടെ തുടയെല്ലിന് കോണ്‍ക്രീറ്റിനേക്കാള്‍ ഉറപ്പുണ്ടത്രെ!

കണ്ണടയ്ക്കല്‍

കണ്ണടയ്ക്കല്‍

എല്ലായിപ്പോഴും കണ്ണ് തുറന്ന് വച്ചിരിക്കാന്‍ ആരെക്കൊണ്ടും പറ്റില്ല. എന്നാല്‍ സ്ത്രീകളാണോ പുരുഷന്‍മാരാണോ കൂടുതല്‍ കണ്ണടയ്ക്കുക? പുരുഷന്‍മാര്‍ കണ്ണടയ്ക്കുന്നതിന്റെ ഇരട്ടി തവണ സ്ത്രീകള്‍ കണ്ണടയ്ക്കുമത്രെ!!!

English summary
Some interesting Facts around you, but you never know.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X