കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലുകളിലെ ആത്മഹത്യ: രണ്ടാം സ്ഥാനത്ത് കര്‍ണാടക

ജയിലുകളില്‍ ആത്മഹത്യ ചെയ്യുന്ന തടവുകാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കര്‍ണാടക, വെസ്റ്റ് ബംഗാളാണ് രണ്ടാം സ്ഥാനത്ത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ട കണക്ക് പ്രകാരമാണിത്.

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: ജയിലുകളില്‍ ആത്മഹത്യ ചെയ്യുന്ന തടവുകാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കര്‍ണാടക, വെസ്റ്റ് ബംഗാളാണ് രണ്ടാം സ്ഥാനത്ത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ട കണക്ക് പ്രകാരമാണിത്. ജയിലുകളിലെ അസ്വാഭാവിക മരണത്തില്‍ കര്‍ണാടക നാലാം സ്ഥാനത്താണ്.

ബ്യൂറോയുടെ കണക്ക് പ്രകാരം 52 വനിത തടവുകാര്‍ ഉള്‍പ്പടെ 1584 പേരാണ് സ്വാഭാവികമായും, അസ്വാഭാവികമായും മരിച്ചത്. ഇതില്‍ 1469 പേരും മരിച്ചത് സ്വാഭാവികമായാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 115 പേര്‍ അസ്വാഭാവികമായി മരിച്ചവരാണ്.

 suicide

അസ്വാഭാവിക മരണത്തില്‍ ആത്മഹത്യ, തൂക്കിക്കൊല്ലല്‍, കുറ്റവാളികള്‍ വധിക്കുന്നത് വെടിയേറ്റുള്ള മരണം എന്നിവയാണ് ഉള്‍പ്പെടുന്നത്. ദില്ലിയില്‍ 15 പേര്‍, വെസ്റ്റ് ബംഗാളില്‍ 12 പേര്‍, കര്‍ണാടകയില്‍ 11 പേര്‍ മഹാരാഷ്ട്രയില്‍ 7 പേര്‍ ആന്ധ്രപ്രദേശില്‍ 6 എന്നിങ്ങനെയാണ് അസ്വാഭാവികമായി മരിച്ചവരുടെ കണക്കുകള്‍.

ഇതില്‍ ഭൂരിഭാഗം ആളുകളും ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയിലുകളില്‍ വേണ്ടത്ര കൗണ്‍സിലര്‍മാര്‍ ഇല്ലാത്തതാണ് ആത്മഹത്യ പെരുകുന്നതിന് കാരണം എന്ന് പറയുന്നു. പരപ്പന അഗ്രഹാര ജയിലില്‍ ഇതുവരെ കൗണ്‍സിലറെ സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

English summary
The recent data released by the National Crime Records Bureau (NCRB) has revealed that Karnataka ranks second when it comes to suicides in prisons, next only to West Bengal. Even in other unnatural deaths category, the state stands fourth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X