കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടി വെറും ലുക്കിനല്ല ബ്രോ... താടി വളര്‍ത്തുന്ന താടിക്കാരന്മാര്‍ക്ക് മാത്രമറിയുന്ന പത്ത് രഹസ്യം

  • By ചിഞ്ചു
Google Oneindia Malayalam News

'താടി' ഇപ്പോള്‍ മാസാണ്, ഐസിസ് ട്രെന്‍ഡ് വന്നത്തോടെ മരണമാസും. താടി വളര്‍ത്തിയവരുടെ കൂടെ നടന്നാല്‍ നാട്ടുകാര്‍ വീട്ടിലെ മുതിര്‍ന്നവരോട് പറയും' മകന്റെ പോക്ക് അത്രയ്ക്ക് ശരിയല്ലാട്ടാ'. പിന്നെ താടി കളയാതെ വീട്ടില്‍ കയറേണ്ട.

കാലം മാറിയപ്പോള്‍ താടിക്കാര്‍ മദ്യപാനികളും കഞ്ചാവ് പ്രേമികളും മാവോയിസ്റ്റുകളുമായി. ഇതൊന്നുമില്ലെങ്കില്‍ വിരഹ പ്രണയത്തിലെ കാമുകന്‍!!

സിനിമകള്‍ സാമൂഹിക ജീവിതത്തെ അളവറ്റ രീതിയില്‍ സ്വാധീനിക്കാന്‍ തുടങ്ങിയതില്‍ പിന്നെ താടിയും താടിക്കാരും എപ്പോഴൊക്കയോ ട്രെന്‍ഡ് ആയി മാറി കഴിഞ്ഞു. എന്നാല്‍ താടിക്കാര്‍ പോലും അറിയാത്ത പത്ത് ഗുണങ്ങളുണ്ട് താടി വളര്‍ത്തിയാല്‍..

നിങ്ങളുടെ താടി കണ്ട് 'ഒരു ബ്ലേഡ് വാങ്ങി തരട്ടെ സഹോദരാ' എന്ന് ചോദിക്കുന്നവരോട് പറയാനുള്ള താടിയ്ക്ക് പുറകിലുള്ള പത്ത് രഹസ്യങ്ങള്‍... അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ നിന്ന്...

എന്തിനാ വെറുതെ സണ്‍സ്‌ക്രീൻ

എന്തിനാ വെറുതെ സണ്‍സ്‌ക്രീൻ


സൂര്യന്റെ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍ സണ്‍സ്‌ക്രീന്‍ഉപയോഗിച്ച് പുറത്തിറങ്ങുന്നവരാണ് അധികവും. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തി മുഖ സൗന്ദര്യത്തെ താടി സംരക്ഷിക്കുന്നു.

രോഗാണുക്കളെ തടയുന്നു

രോഗാണുക്കളെ തടയുന്നു


രോഗാണുക്കള്‍ മൂക്കിലേക്ക് കയറുന്നത് താടിയും മീശയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുന്നു. പൊടി കടത്തിവിടാതെ താടിയിലും മീശയിലും തടഞ്ഞു നിര്‍ത്തും.

മുഖത്തെ ചുളിവുകള്‍

മുഖത്തെ ചുളിവുകള്‍


മുഖത്തെ ചുളിവുകള്‍ മറച്ചു വെയ്ക്കുന്നതിന് താടിയ്ക്ക് വലിയ പങ്കുണ്ട്. ലുക്ക് ബെറ്റര്‍ ഫീല്‍ ബെറ്റര്‍ എന്നല്ലേ...

ബ്ലാക്ക് ഹെഡ്‌സ്

ബ്ലാക്ക് ഹെഡ്‌സ്


സ്ഥിരമായി താടി ഷേവ് ചെയ്ത് കളയുന്നവര്‍ക്ക് മുഖത്ത് ബ്ലാക്ക് ഹെഡ്‌സ് വരും. ഇത് തടയുന്നതിന് താടി വളര്‍ത്താം.

പാടുകള്‍ മറച്ച് വെയ്ക്കണോ

പാടുകള്‍ മറച്ച് വെയ്ക്കണോ


മുഖത്തെ പാടുകള്‍ ലേസര്‍ ട്രീറ്റ്മന്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലവില്ലാത്ത ട്രീറ്റ്മന്റ് അല്ലേ താടി..

സമയം ലാഭം

സമയം ലാഭം


തുടര്‍ച്ചയായി താടി ഷേവ് ചെയ്യുന്ന ഒരു വ്യക്തി 5 മാസം 3350 മണിക്കൂറാണ് ചിലവഴിക്കുന്നത്. താടി നീട്ടി വളര്‍ത്തി മാസത്തില്‍ ഒരു തവണ മാത്രം ട്രിം ചെയ്താല്‍ എത്രയോ സമയം ലാഭിക്കാം.

ജലദോഷം അകന്ന് നില്‍ക്കും

ജലദോഷം അകന്ന് നില്‍ക്കും


വായുവിലൂടെ പകരുന്ന രോഗാണുകള്‍ക്ക് താടിക്കാരെ പേടിയാണ്. ഇവ താടിയില്‍ തടഞ്ഞ് നില്‍ക്കും. തൊണ്ട വേദനയോ ജലദോഷമോ താടിക്കാരെ ബാധിക്കുന്ന പ്രശ്‌നമല്ല.

അലര്‍ജിയും ആസ്മയും

അലര്‍ജിയും ആസ്മയും


ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ താടിയ്ക്ക് കഴിയുന്നു. ഇതിനാല്‍ അലര്‍ജി, ആസ്മ പോലുള്ള രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കില്ല. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

മുഖക്കുരുവിനെ ഇല്ലാതാക്കുന്നു

മുഖക്കുരുവിനെ ഇല്ലാതാക്കുന്നു


സാധാരണ എണ്ണമയമുള്ള മുഖത്താണ് മുഖക്കുരു കൂടുതലായി കാണുന്നത്. എന്നാല്‍ താടി വളര്‍ത്തുമ്പോള്‍ മുഖത്തെ എണ്ണമയം കുറയുന്നു. ഇത് മുഖക്കുരുവിനെ ഒരു പരിധി വരെ തടയുന്നു.

ലുക്കിനും താടി തന്നെ

ലുക്കിനും താടി തന്നെ

എക്‌സിക്യൂട്ടീവ് ലുക്കില്‍ നടക്കുന്ന പയ്യന്മാരെയൊന്നും ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട. ലുക്കിനും ലൈക്കിനും താടി തന്നെ വേണം.

English summary
Here's a list of 10 Reasons why keeping a beard is NOT a bad option at all. Now you can rock your beard and feel good about it and if someone asks you to cut it, tell them these cool reasons!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X