കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്‍സറിനു കാരണം ബോസും 'വൈറ്റും'ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പുതിയ പഠനം പറയുന്നത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ജീവിതശൈലിയില്‍ മാറ്റം വന്നതോടെയാണ് ലോകത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവ് ഉണ്ടാകുന്നത്. വെളുത്ത പദാര്‍ത്ഥങ്ങളായ പഞ്ചസാര, ഉപ്പ്, ബ്രഡ്, എണ്ണ, അരി എന്നിവയാണ് ക്യാന്‍സര്‍ രോഗത്തിന് ഇടയാക്കുന്നതെന്നാണ് ഭൂരിഭാഗം പഠനങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ജനങ്ങളെ രോഗിയാക്കുന്നതെന്നാണ് ഇതിലെ മറ്റൊരു വസ്തുുത.

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി! ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥി: വാദ്ഗാമില്‍ ബിജെപി- മേവാനി പോരാട്ടം! ദളിതുകള്‍ ബിജെപിയ്ക്ക് പണികൊടുക്കും!!ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥി: വാദ്ഗാമില്‍ ബിജെപി- മേവാനി പോരാട്ടം! ദളിതുകള്‍ ബിജെപിയ്ക്ക് പണികൊടുക്കും!!

 ജനിതക മാറ്റം വരുത്തിയ ഭക്ഷണം

ജനിതക മാറ്റം വരുത്തിയ ഭക്ഷണം

ജനിതക മാറ്റം വരുത്തിയ ഭക്ഷണം കഴിക്കുന്നത് ക്യാന്‍സര്‍ രോഗത്തെ വിളിച്ചുവരുത്തുമെന്നാണ് പല ഗവേഷണങ്ങളും വ്യക്തമാക്കുന്നത്. ദൈനം ദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന സോയ, കോണ്‍ എന്നിവയുടെ 90 ശതമാനവും ജനിതക മാറ്റം വരുത്തിയതാണ്. ജനിതക മാറ്റം വരുത്തിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മനുഷ്യ ജീവിതത്തിന് ഹാനികരമാണെന്ന് നേരത്തെയും പല വിദഗ്ധരും സമ്മതിച്ചിട്ടുള്ളതാണ്. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുക.

 മൈക്രോ വേവ് പോപ്പ്കോണ്‍

മൈക്രോ വേവ് പോപ്പ്കോണ്‍

പോപ്പ്കോണിന്‍റെ ഉപയോഗം ക്യാന്‍സര്‍ രോഗത്തിന് വഴിവെയ്ക്കുമെന്ന് ഗവേഷകര്‍ക്ക് പുറമേ ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോപ്പ്കോണ്‍ കഴിക്കുന്നത് ശ്വാസകോശ ക്യാന്‍സറിന് വഴിവെക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് പോപ്പ് കോണില്‍ രുചിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ബട്ടര്‍ ഫ്ലേവറുള്ള ഡൈസറ്റൈലാണ് മനുഷ്യന് ഹാനികരമായിട്ടുള്ള ഘടകം. ഇത് പരിഹരിക്കാന്‍ സാധാരണ രീതിയില്‍ പോപ്പ്കോണ്‍ ഉണ്ടാക്കി കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

 ടിന്നിലടച്ച ഭക്ഷണം

ടിന്നിലടച്ച ഭക്ഷണം

ടിന്നിലടച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് മുന്നറിയിപ്പുമായി പല ഗവേഷകരും രംഗത്തെത്തിയിരുന്നു. പാക്കിംഗിന് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, തെര്‍മല്‍ പേപ്പര്‍, വാട്ടര്‍ ലാന്‍സ് എന്നിവയില്‍ അടങ്ങിയിട്ടുള്ള ബിബിഎ എലികളുടെ കോശത്തില്‍ മാറ്റം വരുത്തുന്നതായി പഠനം തെളിയിച്ചിട്ടുണ്ട്.

 ഗ്രില്‍ ചെയ്ത മാംസം

ഗ്രില്‍ ചെയ്ത മാംസം

ഗ്രില്‍ ചെയ്ത ചുവന്ന മാംസമാണ് ക്യാന്‍സറിലേയ്ക്കുള്ള മറ്റൊരു വഴി. രുചിയുള്ള ചുവന്ന മാംസം ക്യാന്‍സറിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഗവേഷകര്‍ ഹോട്ട് ഡോഗ് പോലുള്ള വസ്തുക്കള്‍ ഉപയോക്കുന്നവരെയും താക്കീത് ചെയ്യുന്നുണ്ട്. ചുവന്ന ഇറച്ചി ഗ്രില്‍ ചെയ്യുമ്പോള്‍ ഇറച്ചികളിലെ മോളിക്യുലാര്‍ ഘടനയില്‍ വരുന്ന മാറ്റമാണ് മനുഷ്യ ശരീരത്തില്‍ വിപരീത ഫലം ഉണ്ടാക്കുന്നത്.

 പഞ്ചസാര

പഞ്ചസാര

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ക്യാന്‍സറിനുള്ള പ്രധാനപ്പെട്ട വസ്തുു പ‍ഞ്ചസാരയാണ്. ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് അടങ്ങിയ കോണ്‍ സിറപ്പും മറ്റ് ശുദ്ധീകരിച്ച പഞ്ചസാരയുമാണ് ക്യാന്‍സറിന് കാരണമാകുന്നത്. പഞ്ചസാര ശുദ്ധീകരിക്കുന്നതോടെ ഇതിലുണ്ടാകുന്ന ഇന്‍സുലിന്‍റെ അളവാണ് ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്.

 ഉപ്പും ഉപ്പ് കലര്‍ന്നതും

ഉപ്പും ഉപ്പ് കലര്‍ന്നതും


നൈട്രേറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയും ക്യാന്‍സറിന് കാരണമാകുന്നു. ഭക്ഷണപദാര്‍ഥങ്ങള്‍ കേടാകാതെ കൂടുതല്‍ കാലം ഇരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. അച്ചാറുകളും പപ്പടവും വില്ലനാവുന്നത് ഇവിടെയാണ്.

 സോഡയും ശീതള പാനീയങ്ങളും

സോഡയും ശീതള പാനീയങ്ങളും



ഉയര്‍ന്ന അളവില്‍ ഫ്രക്ടോസിന്‍ സിറപ്പ് അടങ്ങയിട്ടുള്ള സോഡ, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ശീതള പാനീയങ്ങള്‍ എന്നിവയും മനുഷ്യ ശരീരത്തില്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുന്നവയാണ്. മനുഷ്യകോശങ്ങളെ ഇത്തരം പാനീയങ്ങള്‍ നശിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

 വെളുത്ത ധാന്യപ്പൊടികള്‍

വെളുത്ത ധാന്യപ്പൊടികള്‍

പോഷകം നീക്കം ചെയ്ത എല്ലാത്തരത്തിലുള്ള ധാന്യപ്പൊടികളും മനുഷ്യശരീരത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. പോഷക ഘടകങ്ങള്‍ക്ക് പകരം ശരീരത്തില്‍ ഇന്‍സുലിന്‍റെ അളവ് കുത്തനെ ഉയര്‍ത്തുന്നതിനാണ് ഇവ സഹായിക്കുക. കാര്‍ബോ ഹൈഡ്രേറ്റുകളെ ഇത്തരം ധാന്യപ്പൊടികള്‍ പഞ്ചസാരയാക്കി മാറ്റുന്നതോടെ ഇവ ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് കുത്തനെ ഉയര്‍ത്തുന്നു.

 ബ്രഡ് പണി തരും

ബ്രഡ് പണി തരും


ബ്രഡ് പോലെ ബേക്ക് ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അധികമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സൂപ്പര്‍ മാര്‍ക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ബ്രോമൈറ്റാണ് മനുഷ്യ ശരീരത്തെ രോഗങ്ങളിലേയ്ക്ക് നയിക്കുന്നത്. യുകെ, യുഎസ്, ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങള്‍ പൊട്ടാസ്യം ബ്രോമൈറ്റ് ഉള്‍പ്പെടെയുള്ള പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

English summary
You know the seriousness of cancer. You know the toll it takes mentally, emotionally, financially, spiritually, and physically. It causes stress in your own mind and body as well as in your relationships with friends and family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X