കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇത്തരം ആചാരങ്ങള്‍ ഇന്ത്യക്കാര്‍ അന്ധവിശ്വാസികളല്ല എന്ന് തെളിയിക്കും

  • By ഭദ്ര
Google Oneindia Malayalam News

എല്ലാ ആചാരങ്ങള്‍ക്കു പിന്നിലും ഓരോ വിശ്വാസങ്ങളുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ആചാരങ്ങള്‍ക്കു പിന്നിലുള്ള യുക്തി എന്താണെന്ന് അറിയാതെയാണ് പലതും പാലിച്ച് പോരുന്നത്.

മൂന്നാം ലോക മഹായുദ്ധം വരും, ലോകം ഭരിക്കുന്നത് ഹിന്ദു നേതാവായിരിക്കും, നോസ്റ്റര്‍ഡോമസിന്റെ പ്രവചനംമൂന്നാം ലോക മഹായുദ്ധം വരും, ലോകം ഭരിക്കുന്നത് ഹിന്ദു നേതാവായിരിക്കും, നോസ്റ്റര്‍ഡോമസിന്റെ പ്രവചനം

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി അനുഷ്ടിച്ചു വരുന്ന ചില ആചാരങ്ങള്‍ക്കു പിന്നിലുള്ള ശാസ്ത്രീയ അടിത്തറക്കള്‍ പലപ്പോഴും നമ്മെ മറ്റുള്ളവര്‍ക്കു മുന്നില്‍ അഭിമാനികളാക്കുന്നു.

25ാം വയസ്സില്‍ ചെയ്തു തുടങ്ങേണ്ട 25 കാര്യങ്ങള്‍!! 25 വയസ്സ് തികഞ്ഞവര്‍ മാത്രം വായിക്കുക!!25ാം വയസ്സില്‍ ചെയ്തു തുടങ്ങേണ്ട 25 കാര്യങ്ങള്‍!! 25 വയസ്സ് തികഞ്ഞവര്‍ മാത്രം വായിക്കുക!!

പണ്ടു കാലത്ത് ആചാരാനുഷ്ടാനത്തിന്റെ ഭാഗമായി നിര്‍ബന്ധിതമായി പാലിച്ചു പോന്നിരുന്ന ചില കാര്യങ്ങള്‍ ഇന്നത്തെ തലമുറ ഫാഷന്റെ ഭാഗമായി അനുകരിക്കുന്നത് കാണാം. ഇതിനൊക്കെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിയണ്ടേ... എന്നിട്ട് പറയൂ ഇന്ത്യക്കാര്‍ അന്ധവിശ്വാസികളാണെന്ന്...

എന്തുക്കൊണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ കൈകളില്‍ വളകള്‍ ധരിക്കുന്നത്?

എന്തുക്കൊണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ കൈകളില്‍ വളകള്‍ ധരിക്കുന്നത്?

പണ്ടു കാലത്ത് പുരുഷന്മാര്‍ ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവരും സ്ത്രീകള്‍ വീട്ടുജോലികളില്‍ മാത്രമായി ഏര്‍പ്പെടുന്നവരുമായിരുന്നു. ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടാത്തവര്‍ക്ക് കടുത്ത രക്തസമ്മര്‍ദം വരുമായിരുന്നു. ഇതിനെ മറികടക്കാനാണ് സ്ത്രീകളുടെ കൈതണ്ടയില്‍ വളകള്‍ ധരിച്ചിരുന്നത്. വളകള്‍ ശരീരത്തില്‍ ഉരസി രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ഇത് രക്ത സമ്മര്‍ദത്തെ സാധാരണ നിലയിലാക്കുന്നു.

കുട്ടികള്‍ക്ക് കാതുകുത്തുന്നത് എന്തിന്?

കുട്ടികള്‍ക്ക് കാതുകുത്തുന്നത് എന്തിന്?


കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ കാതു കുത്തുന്നത് എന്തിനാണ്? ഇന്ന് മൂന്നും നാലും തവണ കാതു കുത്തുന്നത് ഫാഷനായിരിക്കുന്ന കാലമാണ്. എന്നാല്‍ ഇതിനു പുറകില്‍ ശാസ്ത്രീയമായൊരു കാരണം മാത്രമാണുള്ളത്. അക്യൂപഞ്ചര്‍ ചികിത്സയുടെ ഭാഗമായാണ് കാതു കുത്തുന്നത്. ചെവിയില്‍ ധാരാളം അക്യൂപഞ്ചര്‍ ഭാഗങ്ങളുണ്ട്. ഈ ചികിത്സാ രീതി ആസ്മയില്‍ നിന്നും രക്ഷപ്പെടുന്നതിന് സഹായിക്കുന്നു.

എന്തുക്കൊണ്ടാണ് ബോധിവൃക്ഷം പവിത്രമാണെന്ന് പറയുന്നത്?

എന്തുക്കൊണ്ടാണ് ബോധിവൃക്ഷം പവിത്രമാണെന്ന് പറയുന്നത്?

ഹിന്ദു വിശ്വാസങ്ങളില്‍ വലിയ സ്ഥാനമാണ് ബോധി വൃക്ഷത്തിനുള്ളത്. ബോധി വൃക്ഷത്തെ പവിത്രമായി കാണുന്നതിനും ആരാധിക്കുന്നതിനും പിന്നിലുള്ള കാരണം ഇതാണ്, മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് രാത്രി സമയത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന വൃക്ഷമാണ്. മനുഷ്യരാശിയുടെ ജീവവായു നല്‍കുന്ന വൃക്ഷത്തെ പവിത്രമായി കണക്കാക്കേണ്ടെ...

വിവാഹിതരായ സ്ത്രീകള്‍ കാലിലെ വിരലില്‍ മോതിരം ധരിക്കുന്നത് എന്തിനാണ്?

വിവാഹിതരായ സ്ത്രീകള്‍ കാലിലെ വിരലില്‍ മോതിരം ധരിക്കുന്നത് എന്തിനാണ്?


തള്ളവിരലിന്റെ അടുത്ത വിരലില്‍ വിവാഹം കഴിഞ്ഞ് സ്ത്രീകള്‍ മോതിരം ധരിക്കുന്നതിന് കാരണമുണ്ട്. ഈ വിരല്‍ ഗര്‍ഭാശയവും ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിരലില്‍ മോതിരം ധരിക്കുന്നത് രക്തചംക്രമണത്തിന് സഹായിക്കുകയും ആവര്‍ത്തവം കൃത്യമാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

ക്ഷേത്രങ്ങളില്‍ മണികള്‍ മുഴക്കുന്നത് എന്തിന് ?

ക്ഷേത്രങ്ങളില്‍ മണികള്‍ മുഴക്കുന്നത് എന്തിന് ?


ക്ഷേത്രങ്ങളില്‍ മണികള്‍ മുഴങ്ങുന്ന ശബ്ദം മനസ്സിനെ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. കാതുകളില്‍ പതിക്കുന്ന ശബ്ദം ഇന്ദ്രീയങ്ങളെ ഉണര്‍ത്തുന്നു. നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാകാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്.

വടക്കു ഭാഗത്തേക്ക് തലവെച്ചുറങ്ങരുത് എന്ന് പറയുന്നത് എന്തുക്കൊണ്ട്?

വടക്കു ഭാഗത്തേക്ക് തലവെച്ചുറങ്ങരുത് എന്ന് പറയുന്നത് എന്തുക്കൊണ്ട്?


ഇതൊരു ശാസ്ത്രസത്യമാണ്. ഭൂമിയുടെ തെക്കുനിന്നും വടക്കോട്ടുള്ള ശക്തമായ കാന്തവലയം വടക്കോട്ട് തലവച്ചുകിടക്കുന്നയാളിന്റെ തലച്ചോറിലേക്കുള്ള രക്ത ചംക്രമണത്തെ പ്രതികൂലമായി ബാധിക്കുന്നു.തുടര്‍ച്ചയായി ഇത് സംഭവിച്ചാല്‍ നേരം വെളുത്ത് എഴുന്നേള്‍ക്കുബോള്‍ ഓര്‍മ്മയില്‍ സുക്ഷിച്ചപലതും മറന്നുപോയെന്ന് വരാം.ഉന്മേഷം ഇല്ലാതാകാം.

എന്തിനാണ് സ്ത്രീകള്‍ സിന്ദൂരം തൊടുന്നത്?

എന്തിനാണ് സ്ത്രീകള്‍ സിന്ദൂരം തൊടുന്നത്?

മഞ്ഞളും, നാരങ്ങയും മെര്‍ക്കുറി മെറ്റലും കൊണ്ടാണ് സിന്ദൂരം നിര്‍മ്മിക്കുന്നത്. ഇത് രക്ത സമ്മര്‍ദത്തെ നിയന്ത്രിക്കുന്നു. ലൈംഗിക ജീവിതത്തിന് ഉണര്‍വേകുന്നു.

കൈകള്‍ കൂപ്പി നമസ്‌തെ പറയുന്നതെന്തിന്?

കൈകള്‍ കൂപ്പി നമസ്‌തെ പറയുന്നതെന്തിന്?


നമസ്‌തെ പറയുമ്പോള്‍ ഉള്ളംകൈയും വിരലുകളുടെ തുമ്പും പരസ്പരം നല്‍കുന്ന സമ്മര്‍ദം രക്തചംക്രമണത്തെ കൂട്ടുന്നു. ഇത് കണ്ണുകള്‍ക്കും, കാതുകള്‍ക്കും മനസ്സിനും ഉന്മേഷം നല്‍കുന്നു.

മെഹന്തി ഇടുന്നത് എന്തിന്?

മെഹന്തി ഇടുന്നത് എന്തിന്?


കൈകളിലും കാലിലും മെഹന്തി ഇടുന്നത് ഞെരമ്പുകളെ തണുപ്പിക്കുന്നതിന് സഹായിക്കും. തലവേദന, പനി എന്നിവയെ ഇല്ലാതാകും, മാത്രമല്ല മാനസിക സമ്മര്‍ദത്തെ കുറയ്ക്കും.

നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്തിന് ?

നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്തിന് ?


നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അര്‍ധ പത്മാസനത്തിലാണ് ഇരിക്കുന്നത്. ഇത് ദഹനവ്യവസ്ഥയെ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു.

എരിവുള്ള ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുക?

എരിവുള്ള ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുക?


ഭക്ഷണം കഴിക്കുന്നതിന്റെ ക്രമമാണിത്. സ്‌പൈസി ഭക്ഷണത്തിന് ശേഷം മാത്രം മധുരമുള്ള ഭക്ഷണം കഴിക്കുക. ഇത് ദഹനത്തെ എളുപ്പത്തിലാക്കും.

നദിയിലേക്ക് നാണയം എറിയുന്നത് എന്തിന് ?

നദിയിലേക്ക് നാണയം എറിയുന്നത് എന്തിന് ?


പണ്ടു കാലത്ത് നാണയങ്ങള്‍ നിര്‍മ്മിച്ചിരുന്നത് കോപ്പര്‍ ഉപയോഗിച്ചായിരുന്നു. കോപ്പര്‍ വെള്ളത്തെ 99 ശതമാനം ശുദ്ധീകരിക്കുന്ന വസ്തുവാണ്. ക്ഷേത്രങ്ങളില്‍ കോപ്പര്‍ ഉപയോഗിച്ചുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്.

ഉപവസിക്കുന്നത് എന്തിന്?

ഉപവസിക്കുന്നത് എന്തിന്?


ശരീരത്തിലെ അഴുക്കുകള്‍ പുറംതള്ളുന്നതിന് ഉപവസിക്കുന്നത് നല്ലതാണ്. പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഇത് ഇല്ലാതാകും.

നെറ്റിയില്‍ പൊട്ടുകുത്തുന്നത് എന്തിന്?

നെറ്റിയില്‍ പൊട്ടുകുത്തുന്നത് എന്തിന്?


സ്ത്രീകള്‍ നെറ്റിയില്‍ പൊട്ടുകുത്തുന്നത് എനര്‍ജി നഷ്ടപെടാതിരിക്കാന്‍ വേണ്ടിയാണ്. ഏകാഗ്രത വര്‍ധിക്കുന്നതിനും സഹായിക്കുന്നു.

English summary
Our culture is full of rituals and customs that we sometimes do not realise are for certain reasons, Reasons that are beyond the lines of superstitions. We are a nation of diversities and feel proud in being one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X