കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശം കണ്ടു, ഇനി കടല്‍ കാണാന്‍ ഇറങ്ങുന്നു, ഭീമന്‍ വിമാനം കടലില്‍ മുക്കി തുര്‍ക്കി

  • By Neethu
Google Oneindia Malayalam News

ആകാശത്തിലെ മേഘപാളികള്‍ക്കിടയിലൂടെ പൊങ്ങിപറന്ന വിമാനത്തിന്റെ യാത്ര ഇനി കടലിനടിയില്‍. പക്ഷെ വിമാനത്തിലെ ടിക്കറ്റിലാത്ത യാത്രക്കാര്‍ കടലിലെ കോടിക്കണക്കിന് സമുദ്രജീവികളാണ്.

സമുദ്രജീവികളുടെ സംരക്ഷണത്തിനായി 36 വര്‍ഷം പഴക്കമുള്ള വിമാനമാണ് തുര്‍ക്കി കടലില്‍ മുക്കിയിരിക്കുന്നത്. കൂടെ വിനോദ സഞ്ചാരവും ലക്ഷ്യമിടുന്നുണ്ട്. തുര്‍ക്കിയിലെ ഏദന്‍ കടലിലാണ് വിമാനം ഇറക്കിയിരിക്കുന്നത്.

തുര്‍ക്കിയുടെ ലക്ഷ്യം

തുര്‍ക്കിയുടെ ലക്ഷ്യം


36 വര്‍ഷത്തെ ആകാശ സേവനത്തിന് ശേഷം ഏദന്‍ കടലിലാണ് എ-300 എന്ന വിമാനം മുക്കിയിരിക്കുന്നത്. സമുദ്രജീവികളുടെ സംരക്ഷണവും വിനോദസഞ്ചാരവുമാണ് ലക്ഷ്യം. കടലില്‍ മുങ്ങി കിടക്കുന്ന വിമാനം കാണാനായി വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതരുടെ നിഗമനം.

75 അടി താഴ്ചയില്‍ വിമാനം

75 അടി താഴ്ചയില്‍ വിമാനം


ഏദന്‍ കടലില്‍ 75 അടി താഴ്ചയിലാണ് വിമാനം ഇപ്പോള്‍. രണ്ടര മണിക്കൂര്‍ നേരം എടുത്താണ് വിമാനം കടലില്‍ മുക്കിയത്. ഇത് പോലെ മൂന്ന് വിമാനങ്ങള്‍ കടലില്‍ മുക്കുന്നതിന് തുര്‍ക്കി വാങ്ങിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍


അടുത്ത കാലത്തുണ്ടായ ബോംബാക്രമണങ്ങള്‍ തുര്‍ക്കിയ്ക്ക് സാമ്പത്തിക മേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഇത് വിനോദ സഞ്ചാരത്തിലൂടെ മറിക്കടക്കാനാണ് ഇപ്പോഴത്തെ നീക്കം.

വീഡിയോ കാണൂ


വിമാനം കടലില്‍ മുക്കുന്നതിന്റെ വീഡിയോ കാണൂ..

English summary
It was designed to carry hundreds of travelers 30,000 feet up in the air. Now an Airbus jumbo jet lies inert some 75 feet under the surface of the Aegean Sea - not twisted into wreckage, but slowly and deliberately sunk by Turkish officials in the hopes of luring fish and tourists in droves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X