കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഗണേശ ചതുര്‍ത്ഥി ? എന്തിനാണ് ആഘോഷിക്കുന്നത് ?

  • By ഭദ്ര
Google Oneindia Malayalam News

എല്ലാ വര്‍ഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശ ചതുത്ഥി. എന്നാല്‍ എത്രപേര്‍ക്കറിയാം എന്താണ് ഗണേശ ചതുര്‍ത്ഥിയെന്നും എന്തിനാണ് ഇത് ആഘോഷിക്കുന്നത് എന്നും..

ഹിന്ദുമത വിശ്വാസികളുടെ ദൈവമായ ഗണപതിയുടെ പിറന്നാളാണ് ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ശിവന്റെയും പാര്‍വ്വതിയുടെയും ഇളയ പുത്രനാണ് ഗണപതി. 108 പേരുകളിലാണ് ഗണപതി അറിയപ്പെടുന്നത്. കലയുടെയും ശാസ്ത്രത്തിന്റെയും അറിവിന്റെയും ദേവനായി അറിയപ്പെടുന്നു.

 ganesh03

എന്ത് ചടങ്ങുകള്‍ നടക്കുമ്പോഴും ഗണപതിയെ ധ്യാനിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. വിഗ്നങ്ങളില്ലാത്തെ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഇതെന്ന് പറയപ്പെടുന്നു. വിനായകന്‍ എന്നും ഗണേശനെന്നും വിശ്വാസികളില്‍ അറിയപ്പെടുന്നു.

ഗണപതിയുടെ ജനനത്തില്‍ പിറകില്‍ പല വിശ്വാസങ്ങളും പറയുന്നുണ്ട്. പാര്‍വ്വതി ദേവി കുളിക്കാന്‍ പോകുമ്പോള്‍ ഗണേഷനെ കാവല്‍ നിര്‍ത്തി എന്നും ശിവന്‍ വന്നപ്പോള്‍ ആളറിയാതെ തടഞ്ഞു എന്നും പറയുന്നു. ഉഗ്ര കോപിയായ ശിവന്‍ ഗണേഷന്റെ തല വെട്ടി രണ്ടാക്കി എന്ന് പറയുന്നു. പിന്നീട് പാര്‍വതി ദേവിയുടെ ദുഖം മാറ്റാനാണ് ഗണേഷന് ആനയുടെ തല വെച്ച് പിടിപിടിപ്പിച്ച് വീണ്ടും ജന്മം നല്‍കിയത് എന്നാണ് വിശ്വാസം.

 ganesh02

ദേവന്മാരുടെ പ്രത്യേക അഭ്യര്‍ത്ഥന മൂലമാണ് ഗണേഷനെ ശിവനും പാര്‍വ്വതിയും സൃഷ്ടിച്ചത് എന്നും മറ്റു വിശ്വാസത്തില്‍ പറയുന്നു. ദേവന്മാരുടെ വിഗ്നങ്ങള്‍ ഇല്ലാതാകാന്‍ വേണ്ടിയാണ് ഗണേഷന്‍ ജനിച്ചത് എന്നാണ് പറയുന്നത്.

ഗണേഷ ചതുര്‍ത്ഥി ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് മഹാരാഷ്ട്രക്കാരാണ്. പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിക്കുന്നു. പത്ത് ദിവസം ഗണപതിയുടെ വിഗ്രഹത്തില്‍ പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുന്നു. നാല് ഘട്ടങ്ങളിലായി നടത്തുന്ന പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേഷ വിഗ്രഹം നന്ദയില്‍ ഒഴുക്കുകയാണ് ചെയ്യുന്നത്.

 ganesh01

ഇന്നേ ദിവസം ആഘോഷിക്കുവാനായി 20 ലധികം മധുരം വിളമ്പാറുണ്ട്. ബ്രാഹ്മിണര്‍ക്കിടയില്‍ മാത്രം ആഘോഷിച്ചിരുന്ന ചടങ്ങള്‍ പൊതുജനതയ്ക്ക് മുന്നില്‍ എത്തിച്ചത് ലോകമാന്യ തിലക് ആയിരുന്നു. പൊതു ആഘോഷമാക്കി ഗണേഷ ചതുര്‍ത്ഥിയെ മാറ്റി.

ഇന്ത്യയില്‍ മാത്രം ഒത്തുങ്ങി നില്‍ക്കുന്നതല്ല ഗണേഷ ചതുര്‍ത്ഥി. തായ്‌ലന്റ്, കബാഡിയ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, നേപാള്‍, ചൈന എന്നിവിടങ്ങളിലും ഗണപതിയ്ക്ക് ഭക്തന്മാരുണ്ട്.

English summary
Ganesh Chaturthi is a ten-day Hindu festival celebrated to honour the elephant-headed God Ganesha's birthday. He is the younger son of Lord Shiva and Goddess Parvati.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X