കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകൾക്ക് ആർത്തവം ക്രമം തെറ്റുന്നു, കാരണക്കാരൻ കൊറോണ വൈറസ് ലോക്ക്ഡൗൺ!

Google Oneindia Malayalam News

ആര്‍ത്തവം പല സ്ത്രീകള്‍ക്കും അത്ര സുഖമുളള അനുഭവം അല്ല. ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകള്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ ആര്‍ത്തവവും കൊവിഡ് ലോക്ക് ഡൗണും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എല്ലാ മാസവും പതിവായി ആര്‍ത്തവം ഉണ്ടാകുന്നവര്‍ക്ക് പോലും ഈയടുത്തായി ആര്‍ത്തവ ക്രമക്കേട് അനുഭവപ്പെടുന്നുണ്ട്. അതും പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ. കൊവിഡ് ആശങ്കകളും ലോക്ക്ഡൗണും ശരീരത്തിനും മനസ്സിനും ഏല്‍പ്പിച്ച സമ്മര്‍ദ്ദമാണത്രേ ഇതിന് കാരണം. ലോകമൊട്ടാകെ കൊവിഡ് മഹാമാരിക്കെതിരെ പോരുതുമ്പോള്‍ നമ്മുടെ മനസ്സിനെയും അത് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതാകാം ആര്‍ത്തവ ക്രമക്കേടിനുളള കാരണം.

ലോക്ക്ഡൗണ്‍ കാരണം ജോലിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ പുറത്ത് പോകാന്‍ സാധിക്കാതെ എല്ലാവരും വീടിനകത്ത് അടച്ചിരിപ്പാണ്. ഇത് മടുപ്പും മാനസിക സമ്മര്‍ദ്ധവും വര്‍ധിപ്പിക്കുന്നു. നമ്മുടെ ഉറക്കത്തിന്റെ ക്രമം തെറ്റിയിരിക്കുന്നു. ഭക്ഷണ ക്രമങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാത്രമല്ല വീട്ടിലിരിക്കുന്നത് കൊണ്ട് ശാരീരിക ചലനങ്ങളും കുറഞ്ഞിരിക്കുന്നു. ഇതെല്ലാം സ്ത്രീകളുടെ ആര്‍ത്തവ ക്രമത്തെ ബാധിക്കുന്നതാണ്.

periods

ലോകമാകെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ത്തവ ക്രമക്കേട് സംബന്ധിച്ച് സ്ത്രീകളില്‍ നിന്നും വ്യാപകമായ പരാതികള്‍ ഉയരുന്നുണ്ട്. എന്ന് മാത്രമല്ല ആര്‍ത്തവ കാലത്ത് പതിവിലും കൂടുതല്‍ വേദനയും അനുഭവിക്കേണ്ടതായി വരുന്നു. അടച്ചിടപ്പെട്ട പുതിയ അവസ്ഥ പല വിധത്തിലാകും വ്യക്തികളില്‍ പ്രതിഫലിക്കുക. ചിലര്‍ക്ക് ആര്‍ത്തവ സമയത്ത് കടുത്ത തലവേദനയാകാം, ചിലര്‍ക്ക് മറ്റ് തരത്തിലുളള പ്രശ്‌നങ്ങളാകാം.

ആര്‍ത്തവം ക്രമത്തില്‍ നടക്കണമെങ്കില്‍ സ്ത്രീകള്‍ ആരോഗ്യപരമായ ജീവിതം നയിക്കണമെന്നും കൃത്യമായ ദിനചര്യ പാലിക്കണമെന്നും ഡോ. മധുരിമ കുമാര്‍ പറയുന്നു. ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോളിന്റെ അളവിനെ സമ്മര്‍ദ്ദം സ്വാധീനിക്കും. ശരീരത്തിന്റെ മുഴുവന്‍ ഹോര്‍മോണ്‍ അച്ചുതണ്ടിനേയും നിയന്ത്രിക്കുന്നവയില്‍ പ്രധാനപ്പെട്ടതാണ് കോര്‍ട്ടിസോള്‍ എന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

മാനസിക സമ്മര്‍ദ്ദം ഇന്‍സുലിന്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് കാരണം 30 ദിവസത്തിനകം ആര്‍ത്തവം ഉണ്ടാകുന്നവര്‍ക്ക് ഏഴോ എട്ടോ ദിവസം വൈകിയേക്കാം. അതല്ലെങ്കില്‍ അതില്‍ കൂടുതലും നീളാം. ഇത് തുടര്‍ന്നാല്‍ മറ്റ് പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്കുണ്ടായേക്കാം. ശരീര ഭാരത്തേയും മുടിവളര്‍ച്ചയേയും അടക്കം ഇത് സ്വാധീനിക്കാമെന്ന് ഡോ. ശ്വേത ഗോസ്വാമി പറയുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗയോ ചെറു എക്‌സര്‍സൈസുകളോ അടക്കമുളള കാര്യങ്ങളിലേക്ക് സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നും ഡോ. ഗോസ്വാമി പറയുന്നു.

English summary
What is the connection between Covid Lockdown and irregular periods?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X