കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!! നോക്കിയ-സിംബിയാന്‍ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് സേവനം ഇനിയില്ല

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: നോക്കിയ സിംബിയന്‍ ഫോണുകളില്‍ ഇനി മുതല്‍ വാട്ട്‌സ് ആപ്പ് സേവനം നിര്‍ത്തലാക്കുന്നു. ഡിസംബര്‍ 31 മുതല്‍ സിംബിയാന്‍ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ലഭിക്കില്ല. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉപഭോക്താള്‍ക്കും സിംബിയാന്‍ വെബ്‌സൈറ്റുകളിലൂടെയും അറിയിച്ചു തുടങ്ങി.

സിംബിയാന്‍ എസ്40, എസ്60, ആന്‍ഡ്രാേയിഡ് 2.1, 2.2, ബ്ലാക്‌ബെറി എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കുള്ള സേവനമാണ് വാട്ട്‌സ് ആപ്പ് നിര്‍ത്തലാക്കുന്നത്.

whatsapp-

സോഫ്റ്റ് വെയറുകളില്‍ അപ്‌ഡേഷന്‍ ചെയ്യാന്‍ എടുക്കുന്ന കാലതാമസമാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കാരണമായത്. ഭാവിയില്‍ വാട്ട്‌സ് ആപ്പില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ ഇവക്ക് കഴിയില്ലെന്നും പറയുന്നു.

അടുത്ത കാലത്തായി പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സജീവമായി. വാട്ട്‌സ് ആപ്പ് വെബ് എന്ന ആപ്പിലൂടെ ഫോണില്‍ നിന്നും കമ്പ്യൂട്ടറിലേക്കും വാട്ട്‌സ് ആപ്പ് ബന്ധപ്പിക്കുന്നത് സേവനം ഒരുങ്ങിയിട്ടുണ്ട്.

English summary
Facebook-owned WhatsApp has finally announced the exact end-of-life date for its Symbian app.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X