കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കകോള കൊണ്ട് മറ്റു ചില ഉപയോഗങ്ങളുണ്ട്... ഇതു കണ്ടാല്‍ നിങ്ങള്‍ ഒരിയ്ക്കലും അതു കുടിക്കില്ല

  • By ഭദ്ര
Google Oneindia Malayalam News

കോക്കകോള കുടിയ്ക്കാത്ത ഒരു ദിവസം പോലും ഇല്ലെന്നാണ് പലരും പറയുന്നത്. വീട്ടില്‍ കുടിവെള്ളത്തിന് നല്‍കുന്ന അതേ പ്രാധാന്യമാണ് ചിലര്‍ കോളയ്ക്ക് നല്‍കുന്നത്. മോശം വശങ്ങള്‍ എത്ര മനസ്സിലാക്കിയാലും ഒഴിവാക്കാന്‍ കഴിയാത്ത രീതിയില്‍ ഇത് നമ്മുടെ ജീവിത രീതിയെ സ്വാധീനിച്ച് കഴിഞ്ഞു.

ജീവിതത്തില്‍ ഇത്രമാത്രം പ്രാധാന്യം നല്‍കുന്ന കൊക്കകോള കുടിയ്ക്കാന്‍ മാത്രമല്ല ഉപയോഗിക്കാന്‍ കഴിയുന്നത് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. വൃത്തിയാക്കുന്ന ജോലി മുതല്‍ ബാത്ത് റൂം ക്ലീനിങ് വരെ ഒരു കുപ്പി കൊക്കകോളയില്‍ നടക്കുമെങ്കില്‍ ഇതിനെല്ലാം വ്യത്യസ്ത ഉത്പനങ്ങള്‍ വാങ്ങി പണം കളയേണ്ടല്ലോ, മാത്രമല്ല ശരീരത്തിന്റെ അവയവങ്ങളെ ദഹിപ്പാന്‍ ശക്തിയുള്ള വിഷമാണ് നമ്മള്‍ കുടിയ്ക്കുന്നത് എന്ന് തുടര്‍ന്ന് വായിച്ചാല്‍ മനസ്സിലാകും.

എല്ലാം വൃത്തിയാക്കുന്ന ക്ലീനര്‍

എല്ലാം വൃത്തിയാക്കുന്ന ക്ലീനര്‍


ബാറ്ററി ആസിഡിനു സമാനമായ അമ്‌ള ഗുണം കൊക്കകോളയിലുണ്ട്. പിഎച്ച് വാല്യു നോക്കുമ്പോള്‍ ബാറ്ററി ആസിഡില്‍ ഒന്നും കോളയില്‍ രണ്ടുമാണുള്ളത്. ഇതുകൊണ്ടു തന്നെയാണ് കോള ആരോഗ്യത്തിന് ഹാനികരമാണെന്നു പറയുന്നത്.

കറ പോക്കാന്‍ ഉപയോഗിക്കാം

കറ പോക്കാന്‍ ഉപയോഗിക്കാം


രക്തക്കറ, ഓയില്‍, മാര്‍ക്കര്‍ എന്നിവ കൊണ്ടുള്ള അടയാളങ്ങള്‍ എന്നിവ മായ്ക്കാന്‍ കൊക്കകോള ഉപയോഗിക്കാം.

 ടോയ്‌ലറ്റ് ക്ലീനര്‍

ടോയ്‌ലറ്റ് ക്ലീനര്‍

അതേ ടോയ് ലറ്റും വാഷ് ബേസിനും ക്ലീനാക്കാന്‍ കൊക്കകോള ഉപയോഗിക്കാം. മറ്റേതെങ്കിലും ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ നല്ലതുപോലെ ഉരച്ചു കയറേണ്ടി വരും. എന്നാല്‍ ഇക്കാര്യത്തില്‍ ആ പേടി വേണ്ട..

മുടി വൃത്തിയാക്കാനും

മുടി വൃത്തിയാക്കാനും


മുടിയില്‍ ഗമ്മോ അല്ലെങ്കില്‍ മറ്റേതെങ്കിലും പശയോ ഒട്ടിപിടിച്ചുവെന്നിരിക്കട്ടെ. ഇതു ക്ലീനാക്കാന്‍ കോള ഉപയോഗിച്ചാല്‍ മതി.

ടൈല്‍സ് ജോയിന്റുകള്‍ വൃത്തിയാക്കാന്‍

ടൈല്‍സ് ജോയിന്റുകള്‍ വൃത്തിയാക്കാന്‍


വൃത്തിയാക്കാന്‍ ഏറെ പണിപ്പെടുന്ന സ്ഥലമാണ് ടൈല്‍സ് ഗ്രൗട്ടുകള്‍. ഈ ജോയിന്റില്‍ എപ്പോഴും അഴുക്ക് അടിഞ്ഞു കൂടും.. കോള ഒഴിച്ച് തുടച്ചു നോക്കൂ.. സംഗതി ക്ലീന്‍.

തുരുമ്പും പെയിന്റും മാറ്റാം

തുരുമ്പും പെയിന്റും മാറ്റാം


അതേ പെയിന്റിന്റെ പാടുകളും തുരുമ്പും മാറ്റാന്‍ ഒരു തുണിയിലോ സ്‌ക്രബിലോ കോളയാക്കി തുടച്ചാല്‍ മതി

കരിപിടിച്ച പാത്രങ്ങള്‍

കരിപിടിച്ച പാത്രങ്ങള്‍


സ്റ്റീല്‍, അലുമിനിയം പാത്രങ്ങളിലെയും കരിയും കറയും പോക്കി പഴയതു പോലെ തിളക്കാന്‍ നിങ്ങള്‍ക്ക് കോള ഉപയോഗിക്കാം.

English summary
When the People really know the use coca cola,you will never dring this again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X