കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ആണ്‍/പെണ്‍ സുഹൃത്തിന് സൗഹൃദം മാത്രമാണോ ഉള്ളത്? എങ്ങനെ കണ്ടെത്താം... വഴി

സ്ത്രീ-പുരുഷ ബന്ധം സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പല കണ്ടെത്തലുകളും മുന്പ് പുറത്ത് വന്ന പഠനങ്ങളോട് ഒരു ബന്ധവും പുലര്‍ത്താറില്ല എന്നതാണ് രസകരമായ കാര്യം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എപ്പോഴും പഠനവിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എത്ര പഠിച്ചാലും തീരാത്ത വിഷയവും. എന്നാല്‍ സെക്‌സ് മാത്രമല്ല ഈ പഠനങ്ങളില്‍ കടന്നുവരുന്നത് എന്ന് മറക്കരുത്.

സ്ത്രീയ്ക്കും പുരുഷനും 'വെറും' സുഹൃത്തുക്കള്‍ മാത്രമായി കഴിയാന്‍ പറ്റുമോ എന്ന ചോദ്യത്തിന് ഏറെ പഴക്കമുണ്ട്. ഒരിക്കലും വെറും സൗഹൃദമായി അത് നിലനില്‍ക്കില്ലെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ആത്മാര്‍ത്ഥ സൗഹൃദം സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ സാധ്യമാണ് എന്ന് തെളിയിക്കുന്ന ഉദാഹരണങ്ങളും നമ്മുടെ മുന്നില്‍ ഏറെയുണ്ട്.

എന്നാല്‍ ഈ വിഷയത്തില്‍ വിദഗ്ധര്‍ പറയുന്നത് എന്താണ്? സ്ത്രീയ്ക്കും പുരുഷനും 'മാസംനിബദ്ധമല്ലാത്ത' സൗഹൃദം സൂക്ഷിക്കാന്‍ സാധിക്കില്ലേ?

മനുഷ്യനല്ലേ...?

സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പര ആകര്‍ഷണത്തിന് പിന്നില്‍ 'സെക്‌സ്' മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. പഴയ ഫ്രോയ്ഡിയന്‍ മനശാസ്ത്ര ചിന്തകളും ഒരുപരിധിവരെ ഇതിനെ പിന്തുണക്കും ഉണ്ട്.

അടുത്തിടപെഴകുമ്പോള്‍ സംഭവിക്കാവുന്നത്

അടുത്തിടപെഴകുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ സൗഹൃദത്തിന് അപ്പുറത്തേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചേരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ എല്ലാവരിലും ഇത് സംഭവിച്ചോളണം എന്നില്ലെന്ന് മാത്രം.

പെണ്‍സുഹൃത്തുക്കളുള്ള ആണുങ്ങള്‍

പെണ്‍സുഹൃത്തുക്കളുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ ആകര്‍ഷകമാണ് എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോന്‍സിന്‍ യൂ ക്ലെയറിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. പുരുഷ സുഹൃത്തുക്കളുള്ള സ്ത്രീകള്‍ പുരുഷന്‍മാരേയും ആകര്‍ഷിക്കുമത്രെ.

സ്ത്രീകള്‍ അടുക്കാനുള്ള കാരണം

സ്ത്രീകള്‍ക്ക് പുരുഷന്‍മാരുമായി അടുപ്പമുണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന് കേട്ടാല്‍ ഞെട്ടിപ്പോകും. നിലവിലെ റൊമാന്റിക് ബന്ധത്തിലുള്ള അസംതൃപ്തികളാണത്രെ മിക്ക സ്ത്രീകളേയും പുതിയ ആണ്‍സുഹൃത്തുക്കളെ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്.

പരിശുദ്ധ സൗഹൃദങ്ങള്‍

സ്ത്രീയും പുരുഷനും ഇടയില്‍ 'പരിശുദ്ധമായ' സൗഹൃദം സാധ്യമാണോ എന്ന് ചോദിച്ചാല്‍ ആണ് എന്നാണ് അലബാമ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ആണിനും പെണ്ണിനും സൗഹൃദത്തിനിടയില്‍ സെക്‌സ് പൂര്‍ണമായും മാറ്റിവയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍.

രണ്ട് പേരും നന്നായാല്‍ മാത്രം

പരിശുദ്ധ സൗഹൃദം നിലനില്‍ക്കണമെങ്കില്‍ ഒരു കാര്യം നിര്‍ബന്ധമാണ്. ആണിനും പെണ്ണിനും അത് അങ്ങനെ തന്നെ ആവണം. അല്ലാത്ത പക്ഷം ആ ബന്ധം തന്നെ ഇല്ലാതാകാനുള്ള സാധ്യതയാണ് കൂടുതല്‍.

ആരാണ് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്?

ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കാര്യത്തില്‍ ആരായിരിക്കും ആദ്യം ആകര്‍ഷിക്കപ്പെടുക? പുരുഷന്‍മാര്‍ക്കാണ് സ്ത്രീകളോട് പെട്ടെന്ന് ആകര്‍ഷണം തോന്നുക എന്നാണ് പറയുന്നത്. എന്നാല്‍ അടുപ്പത്തിന്റെ തീവ്രതയുടെ കാര്യത്തില്‍ ചിലപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചാകാനും സാധ്യതയുണ്ട്. സ്ത്രീകള്‍ക്ക് കൂടുതല്‍ സംസാരിക്കാനും സമയം ചെലവഴിക്കാനും ഒക്കെ ആയിരിക്കും താത്പര്യം

സൗഹൃദം മാത്രമെന്ന് ഉറപ്പിക്കാന്‍ പറ്റുമേ?

അവനവന്‍ ഇരിക്കേണ്ട സ്ഥലത്ത് അവനവന്‍ തന്നെ ഇരിക്കണം എന്ന് പറയില്ലേ... അത് തന്നെയാണ് ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കാര്യത്തിലും. നിങ്ങള്‍ക്ക് നല്ല സൗഹൃദം മാത്രമാണ് ആവശ്യമെങ്കില്‍ അത് വ്യക്തമാക്കുക. അല്ലെങ്കില്‍ എന്താണ് ആവശ്യമെന്നകാര്യം വെളിപ്പെടുത്തുക. അതേ ഉള്ളൂ ഇക്കാര്യത്തില്‍ ഒരു വഴി.

കാര്യങ്ങള്‍ കൈവിട്ട് പോയാല്‍

ഇങ്ങനെയൊക്കെ ആണ് കാര്യങ്ങളെങ്കിലും ചിലപ്പോഴെല്ലാം കാര്യങ്ങള്‍ കൈവിട്ട് പോകാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ പറ്റില്ല. ബന്ധങ്ങളെ അതിന്റെ കള്ളിയില്‍ തന്നെ നിര്‍ത്തിയില്ലെങ്കില്‍ ചിലപ്പോള്‍ നഷ്ടപ്പെട്ടുപോവുക ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെ ആകും.

എതിര്‍ലിംഗസൗഹൃദങ്ങളുള്ള പങ്കാളി

എതിര്‍ലിംഗത്തിലുള്ളവരുമായി സൗഹൃദങ്ങളുള്ള പങ്കാളികള്‍ പലപ്പോഴും പലരിലും സംശയം ജനിപ്പിക്കാറുണ്ട് എന്നത് സത്യമാണ്. അതിന് കാരണം സംശയം ഉള്ളവരുടെ മനസ്സിലെ ചിന്തകള്‍ തന്നെയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ, സൗഹൃദങ്ങളെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും എല്ലാം ആദ്യമേ വ്യക്തമായ വിശദീകരണം നല്‍കുക!!!

English summary
Relationship Experts Weigh in on Whether Women and Men Can Be Just Friends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X