കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിന് ശേഷം മൂത്രം ഒഴിക്കാന്‍ തോന്നുന്നതെന്ത് കൊണ്ട്? (ആണുങ്ങള്‍ക്ക് മാത്രം! സ്ത്രീകള്‍ക്കില്ലേ?)

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഇന്റര്‍നെറ്റ് പ്ലാറ്റ് ഫോമുകളില്‍ പലവുരു പലരും ചോദിക്കുന്ന ഒരു ചോദ്യം ആണിത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

എല്ലാക്കാലത്തും മനുഷ്യന് ആശ്ച്വര്യങ്ങളും അനുഭൂതികളും സംശയങ്ങളും നല്‍കുന്നതാണ് സെക്‌സ്. മറ്റ് ജീവികളെ പോലെ പ്രത്യുത്പാദനത്തിന് മാത്രമല്ല മനുഷ്യന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത്. അതുകൊണ്ട് തന്നെ അവന് ഇക്കാര്യത്തില്‍ സംശയങ്ങള്‍ ഏറെയാണ്.

മൂത്രം ഒഴിക്കാത്തവരായി ആരുണ്ട്.... പക്ഷേ നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല; 30 മൂത്രസത്യങ്ങള്‍!!!!

സെക്‌സിന് ശേഷം മൂത്രം ഒഴിക്കാന്‍ തോന്നാത്തവര്‍ ഉണ്ടാവില്ല. പലരും പക്ഷേ അതൊരു സംശയമായൊന്നും ഉന്നയിക്കാറില്ല. മൂത്രം ഒഴിക്കാന്‍ തോന്നും.. ഒഴിക്കും, അത്ര തന്നെ. എന്നാല്‍ അതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്.

ഇന്റര്‍നെറ്റിലെ ചോദ്യങ്ങള്‍ ചോദിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ഇതൊരു പതിവ് ചോദ്യമാണ്. അതിന് കിട്ടുന്ന ഉത്തരങ്ങളാണ് സംഭവം!!!

സെക്‌സും മൂത്രവും തമ്മില്‍ എന്ത് ബന്ധം?

മൂത്ര വിസര്‍ജ്ജനത്തിന് ഉപയോഗിക്കുന്ന അവയവങ്ങള്‍ തന്നെയാണ് സെക്‌സിനും ഉപയോഗിക്കുന്നത്. അത് മനുഷ്യരില്‍ മാത്രമല്ല, ഒട്ടുമിക്ക ജീവി വര്‍ഗ്ഗങ്ങളിലും അങ്ങനെ തന്നെയാണ്. എന്നാല്‍ മൂത്രവുമായി സെക്‌സിന് നേരിട്ട് ബന്ധം ഒന്നും ഇല്ല.

പക്ഷേ, സെക്‌സിന് ശേഷം മൂത്രം

എന്നാല്‍ സെക്‌സിന് ശേഷം മൂത്രം ഒഴിക്കാന്‍ തോന്നുക എന്നത് ഒരു സാധാരണ സംഗതിയാണ്. അതില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഒന്നും ഇല്ല.

ചെയ്തില്ലെങ്കില്‍ പ്രശ്‌നമാകുമോ?

സെക്‌സിന് ശേഷം മൂത്രം ഒഴിക്കുന്നതിനെ കുറിച്ച് അത് ചെയ്തവര്‍ക്കെല്ലാം ഏതാണ്ട് ധാരണയുണ്ടാകും. എന്നാല്‍ മൂത്രം ഒഴിക്കാതിരുന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് മറ്റ് ചിലരുടെ സംശയം.

എല്ലാവര്‍ക്കും തോന്നണമെന്നില്ല

എന്നാല്‍ എല്ലാവര്‍ക്കും ഇങ്ങനെ തോന്നണം എന്നില്ലെന്നാണ് ഒരു ഡോക്ടര്‍ നല്‍കുന്ന വിശദീകരണം. ചിലര്‍ക്ക് തോന്നാം, ചിലര്‍ക്ക് തോന്നില്ല. ചിലര്‍ക്കാണെങ്കില്‍ അത് അത്യാവശ്യവും ആകും.

മൂത്രനാളിയില്‍ ശേഷിക്കുന്നത്

സെക്‌സിന് ശേഷവും മൂത്രനാളിയില്‍ അല്‍പം രേതസ്സ് ബാക്കി നില്‍ക്കുന്നുണ്ടാവും. അത് ചിലരില്‍ മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതുപോലെയുള്ള ഒരു തോന്നല്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്.

ചെറുപ്പത്തില്‍ അങ്ങനെ തോന്നും, പക്ഷേ

ചെറുപ്പകാലത്ത് സെക്‌സിന് ശേഷം മൂത്രം ഒഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമായ കാര്യമാണെന്നാണ് മറ്റൊരു വിശദീകരണം. എന്നാല്‍ പ്രായമാകുമ്പോള്‍ ഈ തോന്നല്‍ ഇല്ലാതാകുമത്രെ.

മൂത്രാശയ പേശികള്‍ ക്ഷീണിക്കുമോ

സെക്‌സിന് ശേഷം പേശികളും രക്തക്കുഴലുകളും എല്ലാം അല്‍പം ക്ഷീണിച്ച അവസ്ഥയില്‍ ആകും. അപ്പോള്‍ മൂത്രാശയ പേശികള്‍ക്ക് മൂത്രം പിടിച്ച് നിര്‍ത്താനുള്ള ശേഷി അല്‍പം കുറയും എന്നാണ് മറ്റൊരു വിശദീകരണം.

പുരുഷന്‍മാരില്‍ മാത്രമല്ല കേട്ടോ

ഈ സംഭവം പുരുഷന്‍മാരില്‍ മാത്രമല്ല കാണുന്നത്. സ്ത്രീകളിലും ഉണ്ട്. എന്നാല്‍ കാരണത്തില്‍ മാത്രം ഇത്തിരി വ്യത്യാസം ഉണ്ട്.

മൂത്രം ഒഴിക്കുന്നത് നല്ലതാണ്

സെക്‌സിന് ശേഷം മൂത്രം ഒഴിക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ഇല്ലെങ്കില്‍ തന്നേയും അങ്ങനെ ചെയ്യുന്നത് നല്ലതാണ് എന്നാണ് പറയുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍ മൂത്രാശയ അണുബാധ ഒഴിവാക്കാന്‍ ഇത് സഹായിക്കുമത്രെ.

ജി സ്‌പോട്ടിന്റെ 'ഇടപെടല്‍'

ജി സ്‌പോട്ട് എന്നൊരു സംഗതി ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. ജി സ്‌പോട്ട് ഉത്തേജിക്കപ്പെടുമ്പോള്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

English summary
Sometimes after sex people have this overwhelming urge to urinate when they don't need to. Why do people feel the urge to urinate after sex? Regular question raised on internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X