• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലൈംഗിക മരണ അഭിനയം'!!! ആര്‍ത്തിമൂത്ത് സെക്‌സ് ചെയ്യാന്‍ വരുന്ന ആണിനെ കണ്ടാല്‍ മരിച്ചത് പോലെ അഭിനയം

  • By രശ്മി നരേന്ദ്രൻ

പ്രത്യുത്പാദനത്തിന് ജീവികള്‍ക്ക് സെക്‌സ് അത്യാവശ്യമാണ്. അത് ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യുത്പാദനം സാധ്യമാകുന്ന ജീവികള്‍ വളരെ അപൂര്‍വ്വം തന്നെ. എന്നാല്‍ മനുഷ്യനെ സംബന്ധിച്ച് സെക്‌സ് എന്നത് പ്രത്യുത്പാദനത്തിന് മാത്രമല്ല, ആസ്വദിക്കാന്‍ കൂടി വേണ്ടിയാണ്.

Read Also: നഗ്നമായ നിതംബങ്ങള്‍... ഇതാണിപ്പോള്‍ ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡ്!!! പക്ഷേ വലിപ്പം കൂടിയാല്‍ പണി പാളും!!

പക്ഷേ ഇവിടെ പറയുന്നത് തുമ്പികളെ കുറിച്ചാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ 'കല്ലന്‍ തുമ്പികളെ' കുറിച്ച്.

മനുഷ്യരേക്കാള്‍ കഷ്ടമാണ് തുമ്പികളുടെ ലോകത്തെ സ്ഥിതി. അവിടെ ബലാത്സംഗം എന്നത് ഒരു പുതുമയേ അല്ല. ചിലപ്പോള്‍ പെണ്‍തുമ്പികള്‍ കൊല്ലപ്പെടുകയും ചെയ്യും. അതുകൊണ്ട് വെറുതേയിരിക്കാന്‍ പറ്റില്ലല്ലോ... എന്താണ് പെണ്‍തുമ്പികള്‍ ജീവനും 'മാനവും' രക്ഷിക്കാന്‍ ചെയ്യുന്നത്...

ഡ്രാഗണ്‍ ഫ്‌ലൈസ്

ഡ്രാഗണ്‍ ഫ്‌ലൈസ് എന്നാണ് കല്ലന്‍ തുമ്പികള്‍ അറിയപ്പെടുന്നത്. പേര് പോലെ തന്നെ തുമ്പികളിലെ ശക്തരാണ് ഇവര്‍. അയ്യായിരത്തിലധികം കല്ലന്‍ തുമ്പികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

കല്ലെടുപ്പിക്കുന്ന തുമ്പി

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന ഒരു ചൊല്ലുതന്നെയുണ്ട് മലയാളത്തില്‍. അങ്ങനെ കുട്ടികള്‍ കല്ലെടുപ്പിക്കാന്‍ വേണ്ടി പണ്ട് സ്ഥിരമായി പിടിച്ചിരുന്നത് ഈ കല്ലന്‍തുമ്പികളെ തന്നെ ആയിരുന്നു.

സെക്‌സിനെ ഭയക്കുന്ന തുമ്പിപ്പെണ്ണുങ്ങള്‍

സെക്‌സിനോട് തുമ്പിപ്പെണ്ണുങ്ങള്‍ക്ക് ഭയമാണെന്ന് പറഞ്ഞുകൂട. പക്ഷേ ആര്‍ത്തിമൂത്ത് പാഞ്ഞടുക്കുന്ന ആണ്‍ തുമ്പികളെ അവര്‍ക്ക് ഭയം തന്നെയാണ്. അപ്പോള്‍ അവര്‍ എന്ത് ചെയ്യും?

മരണാഭിനയം

ചില മനുഷ്യരെ പോലെ ശവഭോഗത്തോട് താത്പര്യമുള്ളവരല്ല ആണ്‍ കല്ലന്‍ തുമ്പികള്‍. ഇത് നന്നായി അറിയാവുന്ന തുമ്പിപ്പെണ്ണുങ്ങള്‍ മരിച്ചത് പോലെ അങ്ങ് അഭിനയിക്കും. അപ്പോള്‍ ആര്‍ത്തിമൂത്ത് വരുന്നവര്‍ നിരാശരായി മടങ്ങിപ്പോകും. ഈ അഭിനയത്തെ സെക്ഷ്വല്‍ ഡെത്ത് ഫീനിങ് എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്

പേടിച്ചിട്ടാണ്.... ശരിക്കും

എന്തിനാണ് പെണ്‍ തുമ്പികള്‍ ഇങ്ങനെ സെക്‌സിനെ ഭയക്കുന്നത് എന്നായിരിക്കും സംശയം. പ്രാണഭയം തന്നെ കാരണം. പാഞ്ഞടുക്കുന്ന ആണ്‍തുമ്പികള്‍ക്ക് പെണ്ണിന് എന്ത് പറ്റും എന്നതൊന്നും ഒരു വിഷയമേ അല്ല. കാര്യം സാധിക്കാന്‍ അവന്‍ ഏതറ്റം വരേയും പോകും. പെട്ടുപോയാല്‍ ചിലപ്പോള്‍ പെണ്‍തുമ്പിയ്ക്ക് ജീവന്‍ തന്നെ നഷ്ടമാകും. അല്ലെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയാകും.

മുട്ടയിടണ്ടേ... കുഞ്ഞുങ്ങള്‍ വേണ്ടേ..

മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ മടിയുള്ള കൂട്ടരൊന്നും അല്ല പെണ്‍തുമ്പികള്‍. സ്വിസ് ആല്‍പ്‌സ് മേഖലയില്‍ നടത്തിയ ഗവേ,ണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നത് അത് തന്നെ ആണ്.

വേനല്‍ക്കാലമായാല്‍

വേനല്‍ക്കാലമായാല്‍ ആണ്‍ തുമ്പികളെല്ലാം സമീപത്തെ തടാകങ്ങളുടെ അടുത്തെത്തും. പിന്നെ കാത്തിരിപ്പാണ്. ഒരു തുമ്പിപ്പെണ്ണിനെ കിട്ടാന്‍ വേണ്ടി. കൂട്ടത്തില്‍ ഏറ്റവും കരുത്തന് മാത്രമേ ആ ഭാഗ്യം ചിലപ്പോള്‍ കിട്ടുകയുള്ളൂ. പച്ചിലക്കൂട്ടത്തിന്റെ മറയിലോ മറ്റോ അവര്‍ സെക്‌സില്‍ ഏര്‍പ്പെടും. പെണ്‍തുമ്പി മുട്ടയിടും. ആണ്‍ തുമ്പി പൊടിയും തട്ടിപ്പോകും.

ഒരാളെ മാത്രം പോര

ഇത് കഴിഞ്ഞ് അവിടെ നിന്ന് പോകാന്‍ നോക്കുമ്പോഴേക്കും തുമ്പിപ്പെണ്ണിനെ ലാക്കാക്കി ആണ്‍ തുമ്പികളുടെ കൂട്ടം വീണ്ടും എത്തും. അത് താങ്ങാനുള്ള കരുത്ത് പക്ഷേ പെണ്‍തുമ്പികള്‍ക്കുണ്ടാവില്ല. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഈ അഭിനയം.

റാസിം ഖലീഫയുടെ പഠനം

സൂറിച്ച് യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റ് ആയ റാസിം ഖലീഫയാണ് സ്വിസ് ആല്‍പ്‌സിലെ കല്ലന്‍ തുമ്പികളെ പറ്റി വിശദമായി പഠനം നടത്തിയത്. ഇത് എക്കോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലാണ് പെണ്‍തുമ്പികളുടെ വിചിത്രമായ ഈ അഭിനയ രീതികളെ കുറിച്ച് പറയുന്നത്.

ആണുങ്ങള്‍ കൂടുതലാണ്

സ്വിസ് ആല്‍പ്‌സിലെ തുമ്പി വര്‍ഗ്ഗം നേരിടുന്ന പ്രധാന പ്രശ്‌നം സ്ത്രീ-പുരുഷ അനുപാതമാണ്. ആണ്‍ തുമ്പികളുടെ എണ്ണം പെണ്‍ തുമ്പികളുടേതിനേക്കാള്‍ ഒരുപാട് കൂടുതലാണ്. അപ്പോള്‍ പിന്നെ പങ്കാളിയെ കിട്ടാന്‍ വേണ്ടി ആണ്‍ തുമ്പികള്‍ എത്രത്തോളും ആര്‍ത്തികാണിക്കും എന്ന് ഊഹിക്കാമല്ലോ.

English summary
Why Female Dragonflies Go to Extreme Lengths to Avoid Sex. In the Swiss Alps, the insects have evolved a way to survive encounters with aggressive males.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more