കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടേശാ കൊല്ലണ്ട... ഇന്ന് ലോകപട്ടിദിനം... ആരും കൊതിച്ചുപോകും ഈ 8 നായ്ക്കളെ കണ്ടാല്‍!

  • By Kishor
Google Oneindia Malayalam News

നായ എന്ന് കേട്ടാല്‍ അടി നടക്കും എന്ന സ്ഥിതിയിലാണ് കേരളക്കാര്‍ ഇപ്പോള്‍. തെരുവുനായ ശല്യം കാരണം ഇരിക്കപ്പൊറുതിയില്ല എന്നത് തന്നെ കാരണം. എന്നാലോ ഇവയെ കൊന്ന് ശല്യം തീര്‍ക്കാം എന്നും വിചാരിക്കാന്‍ പറ്റില്ല. തെരുവുപട്ടികളെ കൊല്ലുന്നതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ വിലക്കുണ്ട്. ലോക പട്ടിദിനമായ ഇന്ന് (ആഗസ്ത് 26) മനേക ഗാന്ധിയുടെ ജന്മദിനം കൂടിയാണ്. ഇനി അതായിരിക്കുമോ മനേകഗാന്ധിയുടെ പട്ടിസ്‌നേഹത്തിന് പിന്നില്‍.

<strong>പട്ടിയാണോ നമ്മുടെ കുട്ടിയാണോ വലുത്... കണ്ണീരോടെ നടന്‍ ജയസൂര്യ ചോദിച്ചു, സംഭവം വൈറലായി!</strong>പട്ടിയാണോ നമ്മുടെ കുട്ടിയാണോ വലുത്... കണ്ണീരോടെ നടന്‍ ജയസൂര്യ ചോദിച്ചു, സംഭവം വൈറലായി!

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും കൂടുതല്‍ നന്ദിയുള്ള ഒരു മൃഗമാണ് നായ. യജമാനസ്‌നേഹത്തിലും പട്ടിയെ വെല്ലാന്‍ മറ്റൊരു മൃഗമില്ല. തെരുവുപട്ടികളോടുള്ള ദേഷ്യം തല്‍ക്കാലത്തേക്ക് ഒന്ന് മറക്കൂ. എന്നിട്ട് ആഗസ്ത് 26 ലോക പട്ടിദിനമായി ആഘോഷിക്കുമ്പോള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കാന്‍ ഇടയുള്ള 8 പട്ടികള്‍ ഏതൊക്കെ എന്ന് നോക്കൂ..

ലാബ്രഡോര്‍, എന്നും ലാബ് എന്നും...

ലാബ്രഡോര്‍, എന്നും ലാബ് എന്നും...

നായകളില്‍ ഏറ്റവും ബുദ്ധിയുള്ള ഇനമെന്ന് പേരുകേട്ടവയാണ് ലാബ്രഡോര്‍. ലാബ്രഡോര്‍, എന്നും ലാബ് എന്നും ഇവയെ വിളിക്കും. റിട്രീവര്‍ ഇനങ്ങളില്‍ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോര്‍ റിട്രീവര്‍. റിട്രീവര്‍ എന്ന വാക്കിന് പറ്റിയ സ്വഭാവമാണ് ഇവയുടേത്. പോലീസിലും ബോംബ് സ്‌ക്വാഡിലും ലാബ് ഫേമസാകാനുള്ള കാരണവും ഇത് തന്നെ. ആയുസ് 13 വയസ്സ് വരെ.

പോപ്പുലര്‍ ഇനം

പോപ്പുലര്‍ ഇനം

നായസ്‌നേഹികള്‍ക്കിടയിലെ ഏറ്റവും പോപ്പുലര്‍ ഇനമാണ് ബോക്‌സര്‍. ചെവി മുറിച്ച് സ്റ്റൈലിഷ് ആയി കൊണ്ടുനടക്കുന്ന ബോക്‌സറിനെ കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോകും. പരമാവധി ഇരുപത്തഞ്ച് ഇഞ്ച് പൊക്കവും മുപ്പത്തിയഞ്ച് കിലോ തൂക്കവുമാണ് ഇവയ്ക്ക് ഉണ്ടാകുക. ജര്‍മനിക്കാരനാണ്.

ജര്‍മന്‍ സ്വദേശി

ജര്‍മന്‍ സ്വദേശി

അള്‍സേഷ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജെര്‍മന്‍ ഷെപ്പേര്‍ഡും ജര്‍മന്‍ സ്വദേശിയാണ്. അനുസരണ കൊണ്ടും ബുദ്ധികൂര്‍മത കൊണ്ടും അത്ഭുതപ്പെടുത്തും ഇത്തരം പട്ടികള്‍. 30 - 35 കിലോഗ്രാം വരെ തൂക്കമുണ്ടാകും. കറുപ്പ് നിറത്തിലാണ് സാധാരണ കാണപ്പെടുക. 13 വര്‍ഷം വരെയാണ് ആയുസ്.

പോം പോം എന്ന് വിളിക്കും

പോം പോം എന്ന് വിളിക്കും

പോം പോം എന്ന് വിളിക്കും. 4 കിലോയില്‍ താഴെയാണ് ഇവയുടെ തൂക്കം. കളിപ്പാട്ടം പോലെ കൊണ്ടുനടക്കാം ഇവയെ. വിക്ടോറിയ രാജ്ഞിയാണ് പോം പോമിന്റെ പ്രസിദ്ധയായ ഒരു ഉടമസ്ഥ. നായ്ക്കളെ ലാളിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ ഇനമാണ് ഇത്.

ഹൈലൈറ്റ്...

ഹൈലൈറ്റ്...

ലൂയിസ് ഡോബര്‍മാന്റെ പേരിലാണ് ഡോബര്‍മാന്‍ അറിയപ്പെടുന്നത്. അനുസരണ, ബുദ്ധിശക്തി എന്നിവയാണ് ഡോബര്‍മാന്റെ ഹൈലൈറ്റ്. കാവല്‍നായ ആയി പേരുകേട്ട ഡോബര്‍മാന് പോലീസ് സംഘത്തിലുമുണ്ട് പിടി. 40 - 41 കിലോ വരെയൊക്കെ തൂക്കം വെക്കും. 13 വയസ്സാണ് ആയുസ്.

ആയുസ്...

ആയുസ്...

ഡാഷണ്ട് എന്നാണ് പേര്. ഡാഷെന്ന് ഓമനിച്ച് വിളിക്കും. നീണ്ടശരീരമുള്ള ഇവയ്ക്ക് നീളം കുറഞ്ഞ കാലുകളാണ് ഉണ്ടാകുക. വീടുകളില്‍ വളര്‍ത്താന്‍ പറ്റിയ ഇനം. സ്റ്റാന്‍ഡേര്‍ഡ്, മിനിയേച്ചര്‍ ഇനങ്ങളില്‍ ലഭ്യം. ശരാശരി 13 വയസ്സാണ് ഇവയുടെയും ആയുസ്.

വീട്ടുകാവല്‍ ഏല്‍പ്പിക്കാന്‍ പറ്റിയ ഇനം

വീട്ടുകാവല്‍ ഏല്‍പ്പിക്കാന്‍ പറ്റിയ ഇനം

പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ബുള്‍ഡോഗിനെ നോക്കിനടത്താന്‍ ചില്ലറ പണിയൊന്നും പോര. എന്നാല്‍ ഇവയുടെ കുട്ടികള്‍ വീട്ടിലുണ്ടാകുക എന്നത് രസം തന്നെയാണ്. വീട്ടുകാവല്‍ ഏല്‍പ്പിക്കാന്‍ പറ്റിയ ഇനമാണിത്. വലിയ തലയും ഉറച്ച ശരീരവുമാണ് പ്രത്യേകത. കായികശേഷിയുടെ കാര്യം എടുത്തുപറയണം.

വോഡഫോണ്‍ പരസ്യങ്ങളിലൂടെ...

വോഡഫോണ്‍ പരസ്യങ്ങളിലൂടെ...

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പട്ടിവര്‍ഗങ്ങളില്‍ ഒന്നാണിത്. കുസൃതി കൂടിയ ഇനം. വളരെ അടുപ്പം കാണിക്കുന്ന സ്വഭാവമാണ്. ഏത് ജീവിത ശൈലിയോടും ഇണങ്ങിക്കഴിയും. പഗ് വളരെ സജീവമാണ് എപ്പോഴും. വോഡഫോണ്‍ പരസ്യങ്ങളിലൂടെ ഇന്ത്യയിലും ജനകീയനായി.

English summary
Today is world dog day. These friendly dogs are ready to do anything for their masters, harmless, loveable and too cute to look at.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X