കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് സിംഗപ്പൂരിനൊപ്പം ഓണം ആഘോഷിക്കുന്നു, ഒപ്പം താരങ്ങളും

  • By Sandra
Google Oneindia Malayalam News

തിരുവനന്തപുരം: കേരളീയരുടെ ദേശീയ ഉത്സവമായ ഓണം ഏഷ്യാനെറ്റ് ചാനല്‍ സിംഗപ്പൂര്‍ മലയാളികള്‍ക്കൊപ്പം ആഘോഷിക്കുന്നു. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന പരിപാടി ലൈവായി കാണുന്നതിനായി ലൈവ് സ്ട്രീം സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിലവെടുപ്പ് മഹോത്സവത്തെ മറുനാടന്‍ മലയാളികള്‍ക്ക് ഹൃദ്യമായി വരവേല്‍ക്കാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഏഷ്യാനെറ്റ്.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പത്മശ്രീ മോഹന്‍ലാല്‍, മീന, മംമ്ത മോഹന്‍ദാസ്, ഭാവന, ഗോവിന്ദ് പത്മസൂര്യ എന്നിവര്‍ പങ്കെടുക്കും. മോഹന്‍ലാലും ആശാ ശരതും ഒരുമിച്ച് ചുവടുവെയ്ക്കുന്ന നൃത്തപരിപാടിയും അരങ്ങേറും. ഉണ്ണി മേനോന്‍, സിതാര കൃഷ്ണകുമാര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി വിവേകാനന്ദന്‍, സയനോര, സ്റ്റീഫന്‍ ദേവസി, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി എന്നിവരും ബഡായി ബംഗ്ലാവ് ടീമും ഓണാഘോഷത്തില്‍ പരിപാടികളുമായി അരങ്ങിലെത്തും.

onam

പ്രത്യേക ഓണപരിപാടി എങ്ങനെയുണ്ടാശാനേ, പൊന്നോണ കലവറ, പുതിയ സിനിമാ ഗാനങ്ങള്‍, പ്രമുഖ സിനിമാതാരങ്ങളായ മമ്മൂട്ടി, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വി രാജ്, സായി പല്ലവി പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടിയും ഓണത്തോടമുബന്ധിച്ച് ഏഷ്യാനെറ്റില്‍ അരങ്ങേറും. സിംഗപ്പൂരില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ 6. 30നാണ് പ്രക്ഷേപണം ചെയ്യുക. പരിപാടികള്‍ അര്‍ദ്ധ രാത്രിയിലും പുനഃ പ്രക്ഷേപണം ചെയ്യും.

English summary
Asianet celebrates Onam with Singappore malayalees.Asianet organises many colour programs with malayalam film stars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X