കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തം പത്തിനല്ല പതിനൊന്നിന് തിരുവോണം.. ഇനി കാത്തിരിപ്പിന്റെ നാളുകള്‍

വെള്ളിയാഴ്ചയാണ് അത്തം തുടങ്ങിയതെങ്കിലും പൂരാടം എന്ന നക്ഷത്രം 60 നാഴികയ്ക്ക് പകരം 63 നാഴിക വരുന്നതിനാലാണ് തിരുവോണം പതിനൊന്നാം നാളില്‍ ആഘോഷിക്കേണ്ടി വരുന്നത്.

  • By Nihara
Google Oneindia Malayalam News

അത്തം പിറന്നു. ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പാണ്. സാധാരണയായി പത്താം നാളാണ് പൊന്നോണമെങ്കില്‍ ഇത്തവണ പതിനൊന്നിനാണ് തിരുവോണം. വെള്ളിയാഴ്ചയാണ് അത്തം തുടങ്ങിയതെങ്കിലും പൂരാടം എന്ന നക്ഷത്രം 60 നാഴികയ്ക്ക് പകരം 63 നാഴിക വരുന്നതിനാലാണ് തിരുവോണം പതിനൊന്നാം നാളില്‍ ആഘോഷിക്കേണ്ടി വരുന്നത്. ഓണത്തിന്റെ വരവറിയിച്ച് അത്തം ആരംഭിച്ചതോടെ ഇനി പൂക്കളുടെ കൂടി ആഘോഷമാണ്.

വിപണിയില്‍ ലഭിക്കുന്ന പൂക്കള്‍ ഉപയോഗിച്ചാണ് മിക്കവരും പൂക്കളം തീര്‍ക്കുന്നത്. എന്നാല്‍ ഗ്രാമങ്ങളില്‍ ഇന്നും താരം തുമ്പപ്പൂ തന്നെയാണ്. ആദ്യ ദിനത്തില്‍ ഒരു നിര പൂവാണ് പൂക്കളത്തില്‍ ഉണ്ടാവുക. നാളുകള്‍ കൂടുന്നതിനനുസരിച്ച് പൂക്കളത്തിലെ വരിയും വര്‍ധിക്കും. പത്താം നാളില്‍ നിറങ്ങളില്‍ സമ്പുഷ്ടമായ വലിയൊരു പൂക്കളം തന്നെ രൂപപ്പെടും. അത്തം നാളിലാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും ആരംഭിക്കുന്നത്. കൊച്ചി രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയില്‍ രാജവാഴ്ചയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ചടങ്ങ് കൂടിയായിരുന്നു ഇത്.

Onam

സെപ്റ്റംബര്‍ 3ന് 10 മണി കഴിയുമ്പോള്‍ തിരുവോണം ആരംഭിച്ച് 4ന് 11 മണി വരെ തിരുവോണ നക്ഷത്രം നിലനില്‍ക്കും. ഒരു നക്ഷത്രം സൂര്യോദയം മുതല്‍ 6 നാഴിക നിലനിന്നാല്‍ ആ ദിവസം നക്ഷത്ര ദിവസമായി ആചരിക്കണമെന്നാണ് ജ്യോതിഷ നിയമം. അതുകൊണ്ടാണ് തിരുവോണം അത്തം തുടങ്ങി 11ാം നാളില്‍ ആഘോഷിക്കുന്നത്.

English summary
Atham 11 Thiruvonam in this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X